സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

Written By:

മലയാള സിനിമാ സൂപ്പർസ്റ്റാറായ മമ്മൂക്ക തികഞ്ഞൊരു വാഹന പ്രേമിയാണെന്നുള്ളത് ഏവർക്കുമറിയാവുന്ന കാര്യമാണ്. വാപ്പച്ചിയെ പോലെതന്നെ മകൻ ദുൽക്കറിനും വാഹനങ്ങളോട് ഏറെ കമ്പമാണ്. നിരവധി സൂപ്പർക്കാറുകളും സൂപ്പർബൈക്കുകളും താരം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ദുൽക്കർ ബെൻസ് സൂപ്പർകാറിൽ പറന്നുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഒന്നാണ്.

To Follow DriveSpark On Facebook, Click The Like Button
സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

കൊച്ചിയിലെ വീട്ടിൽ നിന്നും രാത്രിയിൽ തന്റെ ബെൻസ് എസ്എൽഎസ് എഎംജി കാറുമെടുത്ത് പുറത്തുപോകുന്ന വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

ദുൽക്കറിന്റെ ഒരു ആരാധകനായിരുന്നു മൊബൈലിൽ ഈ ദൃശ്യം പകർത്തി യൂട്യൂബിൽ അപ്‌‌ലോഡ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

മെഴ്സിഡസ് ബെൻസിന്റെ സ്പോർട്സ് കാറായ എസ്എൽഎസ് എഎംജി വാങ്ങിയിട്ട് ഒരു വർഷം തികഞ്ഞെങ്കിലും കാർ കൊച്ചിയിലെത്തിയിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളൂ.

സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

2010 മുതൽ 2015 വരെ വിപണിയിൽ സജീവമായിരുന്നൊരു സ്പോർട്സ് കാറായിരുന്നു എസ്എൽഎസ് എഎംജി. പിന്നീട് നിർമാണം നിർത്തിയെങ്കിലും ഇപ്പോഴും ആരാധകർ ഏറെയാണ് ഈ സൂപ്പർകാറിന്.

സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

ഏതാണ്ട് രണ്ടര കോടിയോളും വരും ബെൻസിന്റെ ഈ സൂപ്പർകാറിന്റെ വിപണിവില.

സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

583 ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 6.2 ലിറ്റർ വി8 എൻജിനാണ് ഈ സ്പോർട്സ് കാറിന്റെ കരുത്ത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

മണിക്കൂറിൽ 317 കിലോമീറ്റർ വേഗതയിൽ ചീറിപ്പറക്കാൻ കഴിയുന്ന ഈ സൂപ്പർകാറിന് 3.8 സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗമാർജ്ജിക്കാൻ സാധിക്കും.

സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

മുകളിലേക്ക് തുറക്കാവുന്ന രണ്ട് ഡോറുകളുള്ള കൂപ്പൈ സ്റ്റൈൽ കാറിൽ രണ്ട് പേർക്കാണ് ഇരിക്കാൻ സാധിക്കുക.

സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

സൂപ്പർകാറുകൾക്ക് പുറമെ ബൈക്കുകളോടും താരത്തിന് പ്രിയമേറെയാണ്. സ്റ്റീവ് മെക്യൂനിനുള്ള ആദരവായിട്ട് മോഡിഫൈ ചെയ്ത ട്രയംഫ് ബോൺവില്ലയും താരത്തിന് സ്വന്തമായിട്ടുണ്ട്. സ്വന്തം ഇച്ഛാനുസരണം ആറുമാസത്തെ പരിശ്രമത്തിനൊടുവിലായിരുന്നു ബൈക്ക് മോഡിഫിക്കേഷൻ പൂർത്തീകരിച്ചത്.

സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ!!!

ഒരു ബിഎംഡബ്ല്യു ആർ 1200 ജിഎസ് എന്ന അഡ്വഞ്ചർ ടൂറർ‌ ബൈക്കും താരത്തിന്റെ പക്കലിലുണ്ട്. ഈ ബൈക്കിൽ ബാംഗ്ലൂരിൽ നിന്ന് ബന്ദിപ്പൂർ‌, മുതുമല, കൂനൂർ വഴിയൊരു സാഹസികയാത്രയും ദുൽക്കർ നടത്തിയിരുന്നു.

വീഡിയോ കാണാം

English summary
Dulqar Salman's New Benz Car
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark