ട്രയംഫ് ബോൺവില്ലെ- ദുൽക്കർ സൽമാന്റെ അഭിരുചിക്കൊത്തരു ബൈക്ക്
പ്രശസ്ത മലയാള സിനാമാതാരം ദുൽക്കർ സൽമാൻ പുതിയ ട്രയംഫ് ബോൺവില്ലെ സ്വന്തമാക്കിയിരിക്കുന്നു.ദുൽക്കറിന്റെ ബൈക്കിനോടുള്ള ഭ്രാന്ത് എല്ലാ മലയാളി ആരാധകർക്കും വളരെ പരിചിതമാണ്. ബാംഗ്ലൂർ ഡെയ്സിലും നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലും ബൈക്ക് ഉപയോഗിച്ചുള്ള തകർപ്പൻ പെർഫോമൻസാണ് താരം നടത്തിയിരിക്കുന്നത്. ദുൽക്കറിന്റെ ഒട്ടുമിക്ക സിനിമകളിലും ഒരു ബൈക്ക് സീനെങ്കിലും ഇല്ലാതിരിക്കില്ല. ബാംഗ്ലൂർ ഡെയിസിലെ ക്ലൈമാക്സ് സീനിലുള്ള കിടിലൻ പ്രകടനങ്ങൾ ഡ്യുപ്പിന്റെ സഹായമില്ലാതെ ദുൽക്കർ ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതിൽ നിന്നും വ്യക്തമാക്കാം ദുൽക്കർ ഒരു തികഞ്ഞ ബൈക്ക് പ്രേമിയാണെന്ന്.
സ്വന്തം അഭിരുചിക്കനുസരിച്ചാണ് ദുൽക്കർ ബോൺവില്ലെ ഡിസൈൻ ചെയ്തിരിക്കുന്നത്. ഹോളിവുഡ് ഇതിഹാസ നടൻ സ്റ്റീവ് മാക് ക്വീൻ-ന് ആദരവ് അർപ്പിച്ച് കൊണ്ടുള്ള ഒരു തീമാണ് ഡിസൈനിനായി തിരഞ്ഞെടുത്തത്. ശ്യാമഡൈനാമിക് ട്രയംഫ് കൊച്ചിയിലെ ഒരുകൂട്ടം ആളുകളുടെ സഹായത്തോടെയാണ് ഈ മിനുക്കുപണികൾ നടത്തിയിരിക്കുന്നത്. ഈ ഉജ്ജ്വല ടീം വർക്കിന് ദുൽക്കർ നന്ദിയും അറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് മാസമെടുത്താണ് ബൊണെവിൽ ടാങ്കിന് എന്ത് നിറം നൽകൂമെന്ന് തീരുമാനിച്ചതെന്ന് ദുൽക്കർ വ്യക്തമാക്കി. ബോൺവില്ലെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സ്ലൈഡിൽ തുടർന്നു വായിക്കൂ.

ബോൺവില്ലെയുടെ പതിവ് നിറമായ കറുപ്പിന് പകരം നീലയിൽ മഞ്ഞവരകളോടുകൂടിയുള്ള നിറമാണ് ദുൽക്കർ ഫ്യുവൽ ടാങ്കിനായി തിരഞ്ഞെടുത്തത്.

കൂടാതെ ബോൺവില്ലെ ലോഗയ്ക്ക് പകരം കറുപ്പ് നിറത്തിൽ മക്‌ക്വീൻ എന്നാണ് പതിപ്പിച്ചിരിക്കുന്നത്.

വശങ്ങളിൽ പതിവുപോലെ കറുപ്പ് നിറമാണ് നൽകിയിരിക്കുന്നതെങ്കിലും 28 എന്നൊരു നംബർ സ്റ്റിക്കറും പതിപ്പിച്ചതായി കാണാം.

സ്റ്റാൻഡേഡ് ബോൺവില്ലെ മോഡലുകളിൽ നിന്ന് വേറിട്ട് ഹെഡ് ലൈറ്റിന് താഴെയാണ് നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരിക്കുന്നത്.

മൊത്തത്തിലുള്ള ഒരു അഴിച്ചുപണിയാണ് ദുൽക്കർ നടത്തിയിരിക്കുന്നത്. പുതുക്കിയ മഡ്ഗാഡുകളും, എക്സോസ്റ്റും, ഹാൻഡിൽ ബാറിന്റെ ഇരുവശത്തുമുള്ള മിറർ, പുതുക്കിയ സീറ്റ്, ബൈക്കിന്റെ ഇടത് ഭാഗത്തായി ഘടിപ്പിച്ച നമ്പർ പ്ലേറ്റ് എന്നിവ ഈ ബൈക്കിനൊരു കിടിലൻ ലുക്ക് നൽകുന്നു.

എൻജിനിൽ മാത്രം മാറ്റങ്ങളൊന്നും വരുത്താതെ അതെ 863സിസി DOHC എയർകൂൾഡ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

60 കുതിരശക്തിയും 61എൻഎം ടോർക്കുമാണ് ഇത് ഉല്പാദിപ്പിക്കുന്നത്. കൂടാതെ 5സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു.

2015 ബോൺവില്ലെ മോഡലുകൾക്ക് 6.2ലക്ഷമായിരുന്നുവെങ്കിൽ 2016 മോഡലുകൾക്ക് ദില്ലി എക്സ്ഷോറൂം വില 6.9ലക്ഷത്തിലാണ് ആരംഭിക്കുന്നത്.

ബോൺവില്ലെയ്ക്ക് പുറമെ ബിഎംഡബ്ല്യൂ ഇ46എം3, എം5, മെഴ്സിഡസ് എസ്എൽഎസ് എഎംജി, ബിഎംഡബ്ല്യൂ കെ1200ജിഎസ് എന്നീ ആഡംബര കാറുകളും സ്വന്തമായിട്ടുണ്ട്.

അടുത്തിടെ ദുബായിൽ വച്ച് ബിഎംഡബ്ല്യൂ i8-ന്റെ ടെസ്റ്റ് ഡ്രൈവും ദുൽക്കർ നടത്തിയിരുന്നു. മാക് ക്വീൻ-ന് ആദരവ് അർപ്പിച്ച് ഇത്രയധികം അഴിച്ചുപണികൾ നടത്തിയ ദുൽക്കറിന്റെ കഴിവ് പ്രശംസനീയമാണ്.


Click it and Unblock the Notifications








