വീണ്ടും സോഷ്യല്‍ മീഡിയ കത്തിച്ച് ദുല്‍ഖറും മറിയവും! സ്വന്തം കമ്പനി ഇങ്ങനെ സ്‌നേഹിക്കുന്ന മുതലാളി
മലയാളത്തിലെ യുവ സൂപ്പര്‍ താരമായ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ തെലുഗു സംസ്ഥാനങ്ങളുടെ കൂടി ദത്തുപുത്രനാണ്. ടോളിവുഡില്‍ ഹാട്രിക്ക് ഹിറ്റടിച്ച ദുല്‍ഖറിന് തെലുങ്കാന സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ഗദ്ദര്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം തേടിയെത്തിയിരുന്നു. സിനിമാ ലോകത്ത് തിരക്കിലായിരിക്കുമ്പോഴും ദുല്‍ഖര്‍ തന്റെ വാഹനങ്ങളോടുള്ള ഇഷ്ടങ്ങളില്‍ യാതൊരു കുറവും വരുത്താറില്ല. താരത്തിന് നിക്ഷേപമുള്ള അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് ഇക്കഴിഞ്ഞ ദിവസം ഫാദേഴ്‌സ് ഡേക്ക് ദുല്‍ഖറും മകള്‍ മറിയമും തങ്ങളുടെ ഇലക്ട്രിക് ബൈക്കിലിരിക്കുന്ന ചിത്രം പോസ്റ്റിട്ടിരുന്നു.
അള്‍ട്രാവയലറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന ഈ ചിത്രം വൈറലായി മാറി. കഴിഞ്ഞ ദിവസമാണ് അള്‍ട്രാവയലറ്റ് 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോഞ്ച് ചെയ്തത്. പാരീസിലെ ഈഫല്‍ ടവറിന് മുമ്പില്‍ UV ഉടമകള്‍ അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് സൂപ്പര്‍ ബൈക്കുമായി പോസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കൊപ്പം മറ്റൊരു ചിത്രവും ഇന്റര്‍നെറ്റ് 'കത്തിച്ചു'.

അത് മറ്റേതുമായിരുന്നില്ല കുഞ്ഞു മറിയമിനൊപ്പം ദുല്‍ഖറും കമ്പനി മുതലാളികളും ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു. dq_cars_369 എന്ന ഫാന്‍പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കമ്പനി ഉടമകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മകള്‍ മറിയം മഞ്ഞ നിറത്തിലുള്ള ബൈക്കില്‍ ഇരിക്കുന്ന തരത്തിലാണ് ചിത്രം. ഏതായാലും ചിത്രത്തിന്റെ കമന്റ് ബോക്‌സില്‍ ആരാധകര്‍ സ്‌നേഹം വിതറുകയാണ്.
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ജര്‍മ്മനിയിലെ വിജയകരമായ അരങ്ങേറ്റത്തിനുശേഷം തങ്ങളുടെ മുന്‍നിര പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളായ F77 മാക് 2, F77 സൂപ്പര്‍സ്ട്രീറ്റ് എന്നിവ ഫ്രാന്‍സില്‍ പുറത്തിറക്കി. പാരീസിലായിരുന്നു ലോഞ്ച്. 2025 ജൂലൈ 31 വരെ നടത്തുന്ന എല്ലാ മുന്‍കൂര്‍ ബുക്കിംഗുകള്‍ക്കും രണ്ട് മോട്ടോര്‍സൈക്കിളുകളും പ്രത്യേക വിലയില്‍ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി ഫ്രാന്‍സിലെ ഉപഭോക്താക്കളെ അറിയിച്ചു.
9990 യൂറോക്ക് വില്‍ക്കുന്ന F77മാക് 2 മോട്ടോര്‍സൈക്കിള്‍ 8990 യൂറോക്ക് സ്വന്തമാക്കാനാണ് അവസരം. F77 സൂപ്പര്‍സ്ട്രീറ്റ് മോട്ടോര്‍സൈക്കിള്‍ 9290 യൂറോക്ക് ലഭിക്കും. ഇതിന്റെ സാധാരണ വില. F77 മോട്ടോര്‍സൈക്കിളുകള്‍ക്ക് വെറും 2.8 സെക്കന്‍ഡിനുള്ളില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. 10.3 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന ഈ മോട്ടോര്‍സൈക്കിള്‍ പരമാവധി 30 kW പവറും 100 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ഇത് വേഗത്തിലുള്ള ആക്‌സിലറേഷനും ചടുലമായ ഹാന്‍ഡ്‌ലിംഗും വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 155 കിലോമീറ്ററാണ് പരമാവധി വേഗത. ബോഷ് വികസിപ്പിച്ചെടുത്ത വയലറ്റ് എഐ, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ അള്‍ട്രാവയലറ്റിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. 10-സ്‌റ്റെപ്പ് റീജനറേറ്റീവ് ബ്രേക്കിംഗ്, 4-സ്‌റ്റെപ്പ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സേഫ്റ്റി, പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തലുകള്‍ എന്നിവക്കൊപ്പം സുരക്ഷിതമായ റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നുവെന്ന് കമ്പനി പറഞ്ഞു.
ആക്രമണാത്മക രൂപകല്‍പ്പനയോടെ കൂടുതല്‍ ചലനാത്മകമായ റൈഡ് അനുഭവം F77 മാക് 2 പ്രദാനം ചെയ്യുന്നു. സൂപ്പര്‍സ്ട്രീറ്റിന് അപ്‌റൈറ്റ് സ്റ്റാന്‍സും പരിഷ്‌കൃതമായ എര്‍ഗണോമിക്‌സും ഉണ്ട്. ശക്തമായ നിക്ഷേപക ശൃംഖലയുടെയും ഇന്ത്യയിലെ ആഴത്തിലുള്ള ഗവേഷണ വികസന വൈദഗ്ധ്യത്തിന്റെയും പിന്തുണയോടെ ഇവി വിഭാഗത്തില്‍ ആഗോള ശക്തിയായി സ്വയം സ്ഥാപിക്കാനുള്ള അള്‍ട്രാവയലറ്റിന്റെ അഭിലാഷത്തെ ശക്തിപ്പെടുത്തുന്നു. ദുല്‍ഖറിനെ പോലുള്ള നിക്ഷേപകരുടെ അകമഴിഞ്ഞ പിന്തുണയും കമ്പനിക്കുണ്ട്. ഇന്ത്യന്‍ വിപണിയിലെന്ന പോലെ വിദേശത്തും അള്‍ട്രാവയലറ്റിന് വന്‍ വിജയമാകാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








