ഫെറാറി തിളക്കത്തിൽ 369 ഗരാജ്; കുഞ്ഞിക്കയുടെ പുത്തൻ സെക്സി റൈഡിന് വില 5.40 കോടി

മലയാളത്തിന്റെ സ്വന്തം മമ്മൂക്കായ്ക്കും കുഞ്ഞിക്കയ്ക്കും കാറുകളോടുള്ള ക്രേസ് അല്ലെങ്കിൽ ഇഷ്ടം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. പുതിയതും പഴയതുമായ വാഹനങ്ങളെ വളരെയധികം സ്നേഹിക്കുന്നവരാണ് ഈ താരങ്ങൾ. 369 ഗരാജും അതിന്റെ യൂണീക്കായ നമ്പറും അതിൽ അടങ്ങിയിരിക്കുന്ന കാറുകളും കൊണ്ട് വളരെ വ്യത്യസ്തവും ജനപ്രിയവുമാണ്.

അടുത്തിടെയാണ് പുതിയ ബിഎംഡബ്ല്യു സെവൻ സീരീസിനെ ദുൽഖർ സൽമാൻ ഈ ഗരാജിലെ കളക്ഷനിലേക്ക് കൂട്ടിച്ചേർത്തത്. എന്നാൽ അതിന് ശേഷം ഒരു വമ്പൻ മൊതലിനെ സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ പ്രിയ താരം. മോളിവുഡ് അല്ലെങ്കിൽ മലയാള സിനിമയിലെ ആദ്യ ഫെറാറി ഇപ്പോൾ 369 ഗരാജിന് സ്വന്തം. ഐക്കണിക് ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളായ ഫെറാറിയുടെ 296 GTB എന്ന മോഡലാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്.

കുഞ്ഞിക്കയുടെ പുത്തൻ സെക്സി റൈഡിന് വില 5.40 കോടി

5.40 കോടി രൂപയോളം എക്സ്-ഷോറൂം വില വരുന്ന 296 GTB ഒരു മിഡ് എഞ്ചിൻ, റിയർ വീൽ ഡ്രൈവ് (RWD) സൂപ്പർ കാറാണ്. കസ്റ്റമേർസിന് മറ്റ് ലക്ഷ്വറി ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്നതു പോലെ തന്നെ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ഫെറാറി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരോ കസ്റ്റമൈസേഷനും അതിന്റേതായ ചാർജുകളും ഉണ്ടാവും, തൽഫലമായി വാഹനത്തിന്റെ വില അതോടൊപ്പം ഉയരും.

റുബിനോ മെറ്റാലിസറ്റോ (Rubino Metallizzato), ഫെറാറി റെഡിലെ ഏറ്റവും ഡാർക്ക് ഷെയ്ഡാണ് കുഞ്ഞിക്ക തന്റെ ഫെറാറിയ്ക്കായി ചൂസ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ താരം വാഹനത്തിൽ വരുത്തിയ കസ്റ്റമൈസേഷനുകളെ കുറിച്ച് നിലവിൽ യാതൊരു വിവരവും വ്യക്തമല്ല. അതിനാൽ തന്നെ കൃത്യമായ വിലയും നമുക്ക് പറയാനാവില്ല.

കുഞ്ഞിക്കയുടെ പുത്തൻ സെക്സി റൈഡിന് വില 5.40 കോടി

ഒട്ടനവധി ഫോർഷെ കാറുകളുള്ള 369 ഗരാജിലെ ക്രൗൺ ജുവൽ അല്ലെങ്കിൽ രാജാവാകും ഈ ഇറ്റാലിയൻ ബ്യൂട്ടി എന്ന് പറയാം. വാഹനത്തെ കുറിച്ച് പറയുമ്പോൾ അല്പം നാളുകൾക്ക് ശേഷം സൂപ്പർകാർ നിർമ്മാതാക്കൾ പുറത്തിറക്കുന്ന ഒരു V6 പ്രൊഡക്ഷൻ സ്പോർട്സ് കാറാണ് ഫെറാറി 296 GTB എന്നത്.

മുൻ കാലങ്ങളിൽ ഫെറാറിയുടെ ഡിനോ ബ്രാൻഡുകളിൽ മാത്രമായിരുന്നു ഈ V6 യൂണിറ്റ് വന്നിരുന്നത്. ടു സീറ്റർ മോഡൽ GTB കൂപ്പെ, GTS ഫോൾഡിംഗ് ഹാർഡ്ടോപ്പ് കൺവെർട്ടിബിൾ എന്നീ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്. 2022 -ലാണ് ലക്ഷ്വറി സൂപ്പർ കാർ നിർമ്മാതാക്കൾ 296 GTB എന്ന മോഡൽ പുറത്തിറക്കുന്നത്.

കുഞ്ഞിക്കയുടെ പുത്തൻ സെക്സി റൈഡിന് വില 5.40 കോടി

'ദി റിയൽ ഫെറാറി വിത്ത് ജസ്റ്റ് സിക്സ് സിലണ്ടേർസ്' എന്ന വളരെ വിശേഷമായ ഒരു ടാഗ്ലൈനുമായിട്ടാണ് ഫെറാറി ഈ കാറിനെ അവതരിപ്പിച്ചത്. ഒരു പ്ലഗ് ഇൻ ഹൈബ്രിഡ് സിസ്റ്റവുമായിട്ടാണ് ഈ സ്പോർട്സ് കാർ വരുന്നത്. 3.0 ലിറ്റർ സിക്സ് സിലണ്ടർ ട്വിൻ ടർബോ പെട്രോൾ യൂണിറ്റാണ് ഈ ബീസ്റ്റിന്റെ ഹൃദയം. കൂടാതെ മുകളിൽ സൂചിപ്പിച്ചത് പോലെ 6.0 kWh ബാറ്ററി പായ്ക്കിന്റെ സപ്പോർട്ടും ഇതിന് ലഭിക്കുന്നു.

ഇരു സിസ്റ്റങ്ങളും കൂടെ സംയോജിതമായി 819 bhp മാക്സ് പവറും 740 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. വെറും 2.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന ഈ സ്പോർട്സ് കാറിനെ നമുക്ക് സ്പീഡ് കിംഗ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. മണിക്കൂറിൽ 330 കിലോമീറ്ററാണ് ഇവന്റെ ടോപ്പ് സ്പീഡ്. താമസിയാതെ കേരളത്തിലെ വഴികളിലൂടെ ഈ ഫെറാറി കടന്നു പോവുന്നത് നമുക്ക് കാണാം.

More from DriveSpark

Article Published On: Friday, November 10, 2023, 12:03 [IST]
English summary
Dulquer salmaan gifts himself a 296 gtb first ferrari in mollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X