ദുല്‍ഖറിന്റെ പിടിച്ചെടുത്ത കാറുകളില്‍ ഒന്ന് ഡിഫെന്‍ഡര്‍; രണ്ടാമത്തേത് പട്രോള്‍ ആവരുതേയെന്ന് പ്രാര്‍ത്ഥന

ഇന്ത്യയൊട്ടാകെ ദുല്‍ഖര്‍ സല്‍മാന്‍ എന്ന അഭിനേതാവിന്റെ പേര് മുഴങ്ങിക്കേട്ട കുറച്ച് ആഴ്ചകളാണ് കടന്ന് പോയിട്ടുള്ളത്. ആദ്യം 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര' എന്ന സിനിമയുടെ നിര്‍മാതാവ്, അഭിനേതാവ് എന്ന നിലയിലായിരുന്നു താരം തലക്കെട്ടുകള്‍ സൃഷ്ടിച്ചത്. ഏകദേശം 30 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമ 270 കോടിയിലധികം വാരി മലയാളത്തിലെ ഏറ്റവും പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. നിര്‍മാതാവ് എന്ന റോളിന് പുറമെ ചിത്രത്തില്‍ ഒടിയന്‍/ചാര്‍ളി എന്ന റോളില്‍ ദുല്‍ഖര്‍ കാമിയോ വേഷത്തിലും തകര്‍ത്താടി. ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി ഡിക്യുവിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തതായാണ് വിവരം.

ഭൂട്ടാനില്‍ നിന്ന് ക്രമവിരുദ്ധമായി വാഹനങ്ങള്‍ കടത്തിക്കൊണ്ട് വന്ന് ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് ദുല്‍ഖറിന്റെ വാഹനങ്ങള്‍ അടക്കം പിടികൂടിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ പേരിലും അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകള്‍ ചമച്ചും എം- പരിവാഹന്‍ വെബ്‌സൈറ്റില്‍ കൃത്രിമം നടത്തിയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

dulquer salmaan car seized

സംസ്ഥാനത്ത് ഇത്തരത്തില്‍ ഇരുനൂറോളം വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്നും ഇതില്‍ 36 എണ്ണം പരിശോധനയില്‍ കസ്റ്റംസ് അറിയിച്ചു. ശരിയായ മാര്‍ഗത്തില്‍ അല്ല എത്തിച്ചിരിക്കുന്നത് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തിയതും വാഹനങ്ങള്‍ പിടികൂടിയത് എന്നും കമ്മീഷണര്‍ ടി രാജു പറഞ്ഞു. നടന്‍ ദുല്‍ഖര്‍ സല്‍മാനെ കൂടാതെ അമിത് ചക്കാലക്കലിന്റെ വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.

വാഹനങ്ങള്‍ പിടികൂടിയ നടന്മാര്‍ രേഖകളുമായി നേരിട്ടു ഹാജരാകാന്‍ സമന്‍സ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. വാഹന ഇറക്കുമതിയുടെ പിന്നില്‍ കൃത്രിമം നടന്നത് നടന്മാരുടെ അറിവോടെയാണോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് നടന്‍മാരെ വിളിപ്പിക്കുന്നത്. തുടര്‍ നടപടികള്‍ ഇതിന് ശേഷം മാത്രമാകും. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങളാണ് കസ്റ്റമസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അതില്‍ ഒന്ന് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ക്ലാസിക് ആണെന്നാണ് വിവരം.

dulquer salmaan car seized

ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ TN 01 AS 0155 ആണെന്നാണ് വെളിപ്പെടുത്തല്‍. ഈ വാഹനത്തിന്റെ മൂന്നാമത്തെ ഉടമയാണ് യുവ നടന്‍. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ പുതിയ തലമുറയും പഴയ തലമുറയും സ്വന്തമാക്കുന്ന ഏക നടനായിരുന്നു ദുല്‍ഖര്‍. പിതാവ് മമ്മൂട്ടിക്ക് ഹൈ-എന്‍ഡ് ന്യൂ ജെന്‍ കാറുകളോട് പ്രിയം വെച്ച് പുലര്‍ത്തുമ്പോള്‍ അപൂര്‍വമായി കണ്ടുവരുന്ന ക്ലാസിക് കാറുകള്‍ വാങ്ങിക്കൂട്ടുന്നതിലും ദുല്‍ഖറിന് ഹരമായിരുന്നു.

28 വര്‍ഷം പഴക്കമുള്ള വാഹനത്തിന് 2038 വരെയാണ് ഫിറ്റ്‌നസുള്ളതായി പരിവാഹന്‍ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചട്ടമനുസരിച്ച് ഇത്ര പഴക്കമുള്ള വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ മാത്രമാണ് ഫിറ്റ്‌നസ് അനുവദിക്കുക. അതേസമയം ആര്‍മി വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തേക്ക് ഫിറ്റ്‌നസ് നല്‍കാറുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദുല്‍ഖറിന്റെ കൈവശമുള്ളത് ആര്‍മി വാഹനമാണെന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വേണ്ടിവരുമെന്ന്് കസ്റ്റംസ് പറഞ്ഞതായി വിവിധ മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

dulquer salmaan car seized

പിടികൂടിയ ദുല്‍ഖറിന്റെ രണ്ടാമത്തെ വാഹനത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി തുടരുന്നു. ഇത് പഴയ തലമുറ നിസാന്‍ പട്രോള്‍ ആണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെലുങ്കില്‍ പോയി ദുല്‍ഖര്‍ 100 കോടിയടിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ലക്കി ഭാസ്‌കറിലെ' പ്രധാന കഥാപാത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഈ നിസാന്‍ പട്രോള്‍.

ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഐതിഹാസിക എസ്‌യുവിയായ പട്രോളിന്റെ 1993 മോഡലാണ് ഇത്. Y60 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന കാറിന്റെ പെട്രോള്‍ മോഡലാണ് നടന്റെ പക്കലുള്ളതെന്നാണ് വിവരം. പട്രോളിന്റെ നാലാം തലമുറ മോഡല്‍ 1988 മുതല്‍ 1998 വരെയാണ് വിപണിയില്‍ എത്തിയത്. 3 ലിറ്റര്‍, 4.2 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍, 4.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തില്‍ ഓഫര്‍ ചെയ്തിരുന്നു.

പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് പുറമെ മിയാമി ബ്ലൂ നിറത്തിലുള്ള പോര്‍ഷ 911 GT3, റോസോ റുബിനോ മെറ്റാലിസാറ്റോ റെഡ് ഷെയ്ഡിലുള്ള ഫെറാറി 296 GTB, സ്റ്റീല്‍ ഗ്രേ ഫിനിഷിലുള്ള 2002 ബിഎംഡബ്ല്യു M3 തുടങ്ങിയ ശ്രദ്ധേയമായ ആഡംബര കാറുകളും ദുല്‍ഖറിന് സ്വന്തമായുണ്ട്. സമീപകാലത്ത് ഇന്ത്യയില്‍ തരംഗമായിരുന്ന ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ എന്ന പെര്‍ഫോമന്‍സ് ഹാച്ചും നടന്‍ സ്വന്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Wednesday, September 24, 2025, 19:51 [IST]
English summary
Dulquer salmaan land rover defender classic seized as part of operation numkhor other vehicle remain
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X