ജീപ്പ് മുതൽ മെർസിഡീസ് വരെ ഒരു കമനീയ ശേഖരം തന്നെ; ഡങ്കി താരം തപ്‌സി പന്നുവിന്റെ ഗാരേജ് വിശേഷങ്ങൾ

ഈ വർഷം ജനങ്ങൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ, ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും തപ്‌സി പന്നുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡങ്കി ഡിസംബർ 21 -ന് അതായത് ഇന്ന് തീയറ്ററുകളിൽ എത്തുകയാണ്. അതിനാൽ, ഈ ചിത്രം തിയേറ്ററുകളിലെ ബിഗ് സ്ക്രീനിൽ തെളിയുമ്പോൾ, അതിലെ നായികയായ തപ്‌സി പന്നുവിന്റെ ഗാരേജിനുള്ളിൽ ഏതെല്ലാം കാറുകളാണ് ഉള്ളത് എന്ന് നമുക്ക് ഒന്നു നോക്കാം.

ഇതിനു മുമ്പ് ഞങ്ങൾ റിപ്പോർട്ട് ചെയ്തതു പോലെ നടി അടുത്തിടെ ഒരു പുതിയ മെർസിഡീസ് മേബാക്ക് GLS 600 ആഡംബര എസ്‌യുവി സ്വന്തമാക്കിയിരുന്നു, പക്ഷേ താരത്തിന്റെ പക്കൽ ഇതു മാത്രം അല്ല മറ്റ് നിരവധി മോഡലുകളുണ്ട്. തപ്‌സി ഗാരേജിൽ മറ്റ് എക്സോട്ടിക് സുന്ദരികളെക്കുറിച്ച് പൂർണ്ണമായ ലിസ്റ്റ് ഇതാ.

ഡങ്കി താരം തപ്‌സി പന്നുവിന്റെ ഗാരേജ് വിശേഷങ്ങൾ

മെർസിഡീസ് മേബാക്ക് GLS 600: മെർസിഡീസ് മേബാക്ക് GLS 600 ലക്ഷ്വറി എസ്‌യുവിയാണ് ബോളിവുഡിലെ നിലവിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവി എന്ന് നിസംശയം പറയാം. ഈ എസ്‌യുവിയുടെ പ്രശസ്തി റേഞ്ച് റോവറിന്റെ ജനപ്രീതിയെ കടത്തിവെട്ടി ഒന്നാമതെത്തിയിരിക്കുകയാണ്, കൂടാതെ നിരവധി സെലിബ്രിറ്റികൾ അൾട്രാ ലക്ഷ്വറി മെർസിഡീസ് മേബാക്ക് ബ്രാൻഡിൽ നിന്ന് ഈ ലിമിറ്റഡ് ലക്ഷ്വറി എസ്‌യുവി വാങ്ങിയിട്ടുണ്ട്.

പലേഡിയം സിൽവർ ഷെയ്ഡാണ് തന്റെ പുതിയ GLS 600 -നായി തപ്‌സി പന്നു തെരഞ്ഞെടുത്തത്, ഈ എസ്‌യുവിക്കായി താരം ഏകദേശം 3.5 കോടി രൂപ ചെലവഴിച്ചു എന്നാണ് റിപ്പോർട്ട്. നാപ്പാ ലെതർ അപ്‌ഹോൾസ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സൺറൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകൾ എന്നിവയ്‌ക്കൊപ്പം വരുന്ന എക്സ്ട്ര ലക്ഷ്വറി ഇന്റീരിയറിന് പുറമേ, മെർസിഡീസ് മെയ്ബാക്ക് GLS 600 -ന് അതിന്റെ ബോണറ്റിന് കീഴിൽ കൂടുതൽ ശക്തമായ എഞ്ചിനും ലഭിക്കുന്നു.

ഡങ്കി താരം തപ്‌സി പന്നുവിന്റെ ഗാരേജ് വിശേഷങ്ങൾ

48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഫീച്ചർ ചെയ്യുന്ന 4.0 -ലിറ്റർ V8 എഞ്ചിനാണ് ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്. എഞ്ചിൻ പരമാവധി 557 PS പവറും 730 Nm torque ഉം സൃഷ്ടിക്കും. ഹൈബ്രിഡ് സിസ്റ്റം മറ്റൊരു 22 PS പവറും ആവശ്യാനുസരണം 250 Nm ബൂസ്റ്റും ചേർക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലൂടെയാണ് നാല് വീലുകളിലേക്കും പവർ എത്തുന്നത്.

മെർസിഡീസ് ബെൻസ് GLE 350: തപ്‌സി പന്നു തന്റെ GLS 600 -ന്റെ ഡെലിവറി എടുക്കുന്നതിന് മുമ്പ് മെർസിഡീസ് ബെൻസ് GLE 350 എസ്‌യുവിയിലാണ് സഞ്ചരിച്ചിരുന്നത്. നടി തന്റെ എസ്‌യുവിയുടെ ബോണറ്റിൽ ഉറങ്ങുന്ന ചിത്രം ഇന്റർനെറ്റിൽ വൈറലായിരുന്നു. കവൻസൈറ്റ് ബ്ലൂ മെറ്റാലിക് നിറത്തിലുള്ള ഈ എസ്‌യുവിയാണ് നടി സ്വന്തമാക്കിയിരുന്നത്.

ഡങ്കി താരം തപ്‌സി പന്നുവിന്റെ ഗാരേജ് വിശേഷങ്ങൾ

"മാർഗരറ്റ്" എന്ന പേരാണ് നടി ഈ എസ്‌യുവിക്ക് നൽകിയത് എന്നും റിപ്പോർട്ടുണ്ട്. എന്തുകൊണ്ടാണ് താരം തന്റെ GLE 350 മാർഗരറ്റ് എന്ന് പേരിട്ടത് എന്നത് കൃത്യമായി അറിയില്ല. എന്നാൽ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, "ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗമായ 'മാർഗരറ്റ്' യു ബ്യൂട്ടി" എന്ന് നടി പങ്കുവെച്ചിരുന്നു.

ഡങ്കി താരത്തിന്റെ ഉടമസ്ഥതയിലുള്ള മെർസിഡീസ് ബെൻസ് GLE 350 എസ്‌യുവി 2.9 ലിറ്റർ സിക്സ് സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനുമായിട്ടാണ് വരുന്നത്. ഇത് പരമാവധി 268 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കും. താരം ഇത് വാങ്ങുമ്പോൾ, GLE 350 -ക്ക് ഏകദേശം 60-80 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില.

ഡങ്കി താരം തപ്‌സി പന്നുവിന്റെ ഗാരേജ് വിശേഷങ്ങൾ

ബി‌എം‌ഡബ്ല്യു X1: മെർസിഡീസ് ബെൻസിന്റെ വിശ്വസ്ത കസ്റ്റമർ ആവാകുന്നതിന് മുമ്പ് നടി, ഒരു ഫസ്റ്റ് ജെൻ ബിഎംഡബ്ല്യു X1 കോം‌പാക്റ്റ് ആഡംബര എസ്‌യുവിയിൽ സഞ്ചരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. തപ്‌സി പന്നുവിന്റെ ബിഎംഡബ്ല്യു X1 ഗ്രേ നിറത്തിലാണ് ഫിനിഷ് ചെയ്‌തിരിക്കുന്നത്, ഇത് ഒരു ബേസ് വേരിയന്റ് മോഡലായിരുന്നു.

ആദ്യ തലമുറയിലെ X1, ഒരു പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വന്നിരുന്നത്. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 150 bhp പവറും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 2.0 ലിറ്റർ ഡീസൽ യൂണിറ്റ് 184 bhp പവറും 380 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനായിരുന്നു. ഇപ്പോൾ, ഏത് എഞ്ചിൻ ഓപ്ഷനാണ് തപ്‌സി അന്ന് ചൂസ് ചെയ്തത് എന്ന് അറിയില്ല.

ഡങ്കി താരം തപ്‌സി പന്നുവിന്റെ ഗാരേജ് വിശേഷങ്ങൾ

ജീപ്പ് കോമ്പസ്: 2019 ജൂണിൽ, നടി സ്വയം ഒരു എളിയ ജീപ്പ് കോമ്പസ് എസ്‌യുവിയും സ്വന്തമാക്കിയിരുന്നു. മിടുക്കിയായ മഗ്‌നീഷ്യോ ഗ്രേയുടെ വളരെ മികച്ച ഷേയ്ഡാണ് നടി ഇതിനായി തെരഞ്ഞെടുത്തത്. താരത്തിന്റെ ജീപ്പ് കോമ്പസിന്റെ കൃത്യമായ വേരിയന്റ് വിവരങ്ങൾ അജ്ഞാതമാണ്, എന്നാൽ ചിത്രങ്ങളിൽ നിന്ന്, നടി പൂർണ്ണമായും ലോഡ് ചെയ്‌ത ടോപ്പ് ഓഫ് ദി ലൈൻ വേരിയന്റാണ് സ്വന്തമാക്കിയത് എന്ന് തോന്നുന്നു.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ജീപ്പ് കോമ്പസ് വാഗ്ദാനം ചെയ്യുന്നു. 160 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് പെട്രോൾ വേരിയന്റുകൾക്ക് കരുത്തേകുന്നത്. ഡീസൽ വേരിയന്റുകൾക്ക് പവർ നൽകുന്നത് 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ്. ഈ എഞ്ചിൻ ഏകദേശം 171 bhp മാക്സ് പവറും 350 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

More from DriveSpark

Article Published On: Thursday, December 21, 2023, 11:35 [IST]
English summary
Dunki fame tapsee pannus garage and car collection explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X