ദുരന്തേഷ് ഫ്രം പാകിസ്ഥാൻ; ഇലോൺ മസ്ക് ഇത് കണ്ടാൽ ചങ്ക് പൊട്ടി ചാകും,സൈബർ ട്രക്ക് മാതൃകയിലുളള കാർ
ഭാവിയിലേക്കുളള ഏറ്റവും മികച്ചതും എല്ലാ ഫീച്ചറുകളും ഉളള വാഹനമായി അറിയപ്പെടുന്ന വണ്ടിയാണ് ഇലോൺ മസ്കിൻ്റെ സൈബർ ട്രക്ക് എന്നത്. പലരുടേയും ഇഷ്ടവാഹനമായി മാറിക്കൊണ്ടിരിക്കുകയാണ് സൈബർ ട്രക്ക്. പലരും ഈ വാഹനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാതൃകയിൽ വാഹനം നിർമിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന് ഒരാൾ സൈബർ ട്രക്ക് നിർമിച്ചിരിക്കുന്നു എന്നതാണ്. കണ്ടാൽ പെട്ടെന്ന് സൈബർ ട്രക്കിൻ്റെ മാതൃക തോന്നുമെങ്കിലും വൻ ദുരന്തമായിട്ടുണ്ട് എന്നാണ് ആളുകളുടെ കമൻ്റുകൾ. റോഡിൽ നിൽക്കുന്ന ആളുകൾ ഈ വാഹനം കാണാൻ ആവേശഭരിതരായി നിൽക്കുന്നത് കാണാം.
മുൻവശത്തുള്ള എൽഇഡി ലൈറ്റ് സ്ട്രിപ്പും വളരെ ചെറിയ ചക്രങ്ങളും വളരെ രസകരമായിട്ടുണ്ട്. കാര്യം ഇതൊക്കെയാണെങ്കിലും ഇത് നിർമിക്കാൻ ആ വ്യക്തി കാണിച്ച ധൈര്യവും എടുത്ത കഷ്ടപാടും പ്രശംസിക്കാതിരിക്കാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത. ഇനി ഒറിജിനൽ ടെസ്‍ലയുടെ വിശേഷങ്ങളിലേക്ക് കൂടി നോക്കാം. ടെസ്‌ല സൈബർട്രക്കിന്റെ ക്യാബിനിൽ 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനവും അത് പോലെ തന്നെ പുതിയ യൂസർ ഇന്റർഫേസും ഒപ്പം ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന സ്ഥലവുമുണ്ട്.

വെറും 2.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ തങ്ങളുടെ ഇലക്ട്രിക് പിക്ക്-അപ്പിന് കഴിയുമെന്നും ഒറ്റ ചാർജിൽ 800 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. മാത്രമല്ല മോഡലിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ലഭിക്കുന്നത് കൊണ്ട് കൂടുതൽ സുഖപ്രദമായ റൈഡ് വാഗ്ദാനം ചെയ്യും, അത് പോലെ തന്നെ വാഹനം നമ്മുടെ ഇഷ്ടത്തിന് നാല് ഇഞ്ച് താഴ്ത്തുകയോ ഉയർത്തുകയോ ചെയ്യാം.
ടെസ്‌ല സൈബർട്രക്ക് റിസർവേഷൻ ട്രാക്കറിന്റെ കണക്കനുസരിച്ച്, 48 ശതമാനം ബുക്കിംഗുകൾ മിഡ് ലെവൽ ഡ്യുവൽ മോട്ടോർ ട്രിമ്മിനും 44.5 ശതമാനം ട്രൈ-മോട്ടോർ വേരിയന്റിനും ബാക്കി 7.5 ശതമാനം എൻട്രി ലെവൽ സിംഗിൾ-മോട്ടോർ മോഡലിനുമാണ്. മാത്രമല്ല ഇതിൽ, 74.3 ശതമാനം റിസർവേഷനുകളിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ടെസ്‌ല പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് മൂന്ന് വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ (AWD), ബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും.
ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. ഈ മോഡലിന് വെറും 6.5 സെക്കൻഡിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും.ഈ മോഡലിന്റെ ഏകദേശ റേഞ്ച് 402 കിലോമീറ്ററാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില 60,990 ഡോളർ മുതൽ ആരംഭിക്കുന്നു ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50.83 ലക്ഷം രൂപ മുതലാണ്.

ടെസ്‌ല സൈബർട്രക്ക് സൈബർബീസ്റ്റ് ടോപ്പ്-സ്പെക്ക് വേരിയന്റാണ്, ഈ മോഡലിൽ മൂന്ന് ഇലക്ട്രിക് മോട്ടോറുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ മോട്ടോറുകൾ മൊത്തം 845 bhp പവറാണ് ഉത്പാദിപ്പിക്കുന്നത്. വാഹനത്തിന് വെറും 2.6 സെക്കന്റിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ എന്ന വേഗത കൈവരിക്കാൻ സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








