ഇനി വിമാനവും ഊമയായിരിക്കും! ഇലക്ട്രിക് വിമാനവുമായി ഡച്ച് സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ എലീസിയന്‍

ലോകത്താകമാനം മലിനീകരണം കുറയ്ക്കുന്നതിന് വേണ്ടി നിരവധി സംവിധാനങ്ങൾ നടപ്പിലാക്കുന്നുണ്ട്. വാഹനങ്ങളിൽ നിന്ന് പുറന്തളളുന്ന മാലിന്യം കുറയ്ക്കുക എന്നതാണ് ഇതിൽ പ്രധാനം.ഇവികളിലൂടെ റോഡിലോടുന്ന വാഹനങ്ങളുടെ മലിനീകരണം കുറയ്ക്കാന സാധിക്കും എന്നാൽ കപ്പലുകളുടേയും വിമാനത്തിൻ്റേയും കാര്യത്തിൽ എന്തു ചെയ്യാൻ സാധിക്കുമെന്ന ആലോചനയിലാണ് എല്ലാ ലോക രാഷ്ട്രങ്ങളും. അങ്ങനെയിരിക്കെ ഡച്ച് സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ എലീസിയന്‍ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഒരു ഇലക്ട്രിക് വിമാനത്തിന് വേണ്ടിയുളള പരീക്ഷണത്തിലാണ് തങ്ങളെന്ന്. ഇത് സാധ്യമാണോ നിങ്ങൾക്ക് എന്ത് തോന്നുന്നു. ഇവി വിമാനത്തിൻ്റെ കൂടുതൽ വിവരങ്ങളറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

പൂര്‍ണമായും ഇലക്ട്രിക് കരുത്തില്‍ പറക്കുന്ന വിമാനം പത്ത് വര്‍ഷത്തിനുള്ളില്‍ എത്തിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഫുൾ ചാർജിൽ 805 കിലോമീറ്റര്‍ പറക്കാന്‍ സാധിക്കുന്ന ആഭ്യന്തര സര്‍വീസിനുള്ള വിമാനങ്ങളാണ് കമ്പനി പ്രാഥമിക ഘട്ടത്തില്‍ ഒരുക്കാൻ പോകുന്നത്. 90 യാത്രക്കാരെ വഹിക്കാനുള്ള ശേഷി വിമാനത്തിനുണ്ടാകും. 90 ശതമാനം വരെ എമിഷന്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സ്റ്റാർട്ടപ്പ് കമ്പനിയായ എലീസിയന്‍ അവകാശപ്പെടുന്നത്.

25 വർഷത്തിനുളളിൽ പരമാവധി റേഞ്ചും ഭാരവാഹക ശേഷിയുള്ള ഇലക്ട്രിക് വിമാനങ്ങള്‍ എത്തിക്കുന്നതിന് മികച്ച ബാറ്ററി സാങ്കേതികവിദ്യ ഒരുങ്ങേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, നിലവില്‍ ലഭ്യമായ സാങ്കേതികവിദ്യയും ബാറ്ററിയും ഉപയോഗിച്ച് പരമാവധി റേഞ്ച് ഉള്ള വിമാനത്തെ കുറിച്ചാണ് കമ്പനിയുടെ പ്രാഥമിക നിർമാണം. ഇ9എക്‌സ് എന്ന പേരിലായിരിക്കും എലീസിയന്‍ ഈ വിമാനം നിര്‍മിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഇലക്ട്രിക് വിമാനമെന്ന ആശയം മാത്രമേയുള്ളൂവെങ്കിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌കെയില്‍ മോഡലും 2030 പ്രോട്ടോടൈപ്പും പുറത്തിറക്കാനാണ് ലക്ഷ്യം.

സാധാരണ ഫ്‌ളൈറ്റുകള്‍ക്ക് സമാനമായി ഇലക്ട്രിക് വിമാനങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നത് തെറ്റായ ധാരണയാണെന്നാണ് എലീസിയന്‍ റെയ്‌നാര്‍ഡ് ഡി വ്രീസ് പറയുന്നത്. എട്ട് പ്രൊപ്പല്ലര്‍ എന്‍ജിനുകളുമായായിരിക്കും ഇ9എക്‌സ് ഇലക്ട്രിക് വിമാനം ഒരുക്കുന്നത്. 42 മീറ്റര്‍ വലിപ്പമുള്ള ചിറകുകളാണ് വിമാനത്തിന് ലഭിക്കുന്നത്. ബോയിങ് 737, എയര്‍ബസ് എ320 എന്നീ വിമാനങ്ങളെക്കാള്‍ വലിപ്പം ഇലക്ട്രിക് മോഡലിന് ഉണ്ടാകും. മികച്ച എയറോഡൈനാമിക ശേഷിയായിരിക്കും ഇതിന്റെ മറ്റൊരു സവിശേഷത.

വിമാനങ്ങളെ കുറിച്ചുളള മറ്റ് വിശേഷങ്ങൾ പരിശോധിക്കുകയാണെങ്കിൽ മഴക്കാലത്ത് വിമാനയാത്ര സുരക്ഷിതമാണോ എന്ന് ചിന്തിച്ചേക്കാം അതിനുളള ഉത്തരം അറിഞ്ഞാലോ. വിമാനങ്ങൾക്ക് മിന്നലിനെ നേരിടാൻ കഴിയും എന്നാണ് വ്യോമയാന വിദഗ്ധരുടെ അഭിപ്രായത്തിൽ, പക്ഷേ നിങ്ങൾ പേടിക്കേണ്ടതില്ല. ഒരു മിന്നൽ കൊണ്ട് വരുന്ന ഊർജ്ജത്തിന്റെ എട്ടിരട്ടി ഊർജം ആഗിരണം ചെയ്യുന്ന തരത്തിലാണ് വിമാനങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ നിങ്ങളുടെ വിമാനത്തിൻ്റെ ചിറകുകളിൽ നിങ്ങൾ കാണാൻ സാധ്യതയുളള ഉപകരണങ്ങൾ പോലെയുള്ള ചെറിയ പിൻ, വൈദ്യുതോർജ്ജം ആഗിരണം ചെയ്യുകയും യാത്രക്കാരെയോ വിമാന ഇലക്ട്രോണിക്സിനെയോ മിന്നൽ ബാധിക്കാൻ അനുവദിക്കുന്നില്ല. എയർക്രാഫ്റ്റുകൾ മോശം കാലാവസ്ഥ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്നാണ് മനസിലാക്കേണ്ടത്. എയർക്രാഫ്റ്റ് നിർമ്മാതാക്കൾ വിമാനങ്ങൾ നിർമ്മിക്കുന്നത് പരുക്കൻ കാലാവസ്ഥയിൽ പോലും തകർന്നു പോകാത്ത രീതിയിലാണ്. ഒരു വിമാനത്തിന്റെ ചിറകുകൾക്കും പ്രധാനമായും ബോഡിക്കും പറക്കുമ്പോൾ അതിശക്തമായ കാറ്റിനെപോലും നേരിടാൻ കഴിയുന്ന രീതിയിലാണ് അതിൻ്റെ നിർമാണം.

മഴക്കാലത്ത് പറന്നുയരുന്നത് പൂർണ്ണമായും സുരക്ഷിതമായ ഒരു കാര്യമാണ്. നിങ്ങൾ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മഴയുടെയും കാറ്റിന്റെയും അളവ് നോക്കുമ്പോൾ നിങ്ങളുടെ വിമാനം അപകടത്തിലായേക്കാമെന്ന് തോന്നിയേക്കാം എങ്കിലും അതിൽ ഒന്നും ഒരു കാര്യവുമില്ല എന്നതാണ് സത്യം. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിമാനങ്ങൾ മഴയിലും മഞ്ഞിലും യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നു. കൂടാതെ, അത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് എയർലൈനുകൾക്ക് വളരെ കർശനമായ നിയമങ്ങളുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 18, 2024, 11:26 [IST]
English summary
Dutch start up company elysian has announced the arrival of an electric powered aircraft
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X