സ്‌കൂട്ടറില്‍ ഊര്ചുറ്റി ലോകത്തെ വിലപിടിപ്പുള്ള സെലിബ്രിറ്റികള്‍! സിംപ്ലിസിറ്റി കൊള്ളാം, ഇക്കാണിച്ചത് തെറ്റ്
പുതിയ തലമുറ ഗായകരില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രിയന്‍ ആരാണെന്ന് ചോദിച്ചാല്‍ മറിച്ചൊന്ന് ആലോചിക്കാതെ ഉത്തരം നല്‍കാവുന്ന പേരാണ് അര്‍ജിത് സിംഗ് (Arijit Singh). ഇന്ന് അര്‍ജിത് സിംഗിന്റെ ഗാനങ്ങള്‍ ഇല്ലാതെ ഹിറ്റ് ചാര്‍ട്ടുകള്‍ പൂര്‍ണമാകില്ല. ദേശീയ ചിച്ചിത്ര പുരസ്‌കാരമടക്കം സംഗീത ലോകത്ത് നിന്ന് വിവിധ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള അര്‍ജിത് സിംഗിനെ ഈ വര്‍ഷം പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. അര്‍ജിതിനേക്കാള്‍ സീനിയറായ നിരവധി സംഗീതജ്ഞര്‍ പത്മ പുരസ്‌കാരങ്ങളില്ലാതെ നില്‍ക്കുമ്പോള്‍ 37-കാരന് സര്‍ക്കാര്‍ ആദരിച്ചത് അദ്ദേഹത്തിന്റെ ജനപ്രീതി ഒന്ന് കൊണ്ട് മാത്രമാണ്. അര്‍ജിത് സിംഗ് നടത്തുന്ന സംഗീത നിശകള്‍ക്കും ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്.
സിനിമയുടെ ഗ്ലാമറും പ്രശസ്തിയുമെല്ലാം ഉണ്ടെങ്കിലും സാധാരണക്കാരെ പോലെ എളിയ ജീവിതശൈലി പിന്തുടരുന്ന ആളാണ് അര്‍ജിത്. ഇത്തരത്തിലുള്ള അര്‍ജിതിന്റെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ഒരു ഇന്ത്യന്‍ പട്ടണത്തിലൂടെ സാധാരണ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്ന അര്‍ജിത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. അര്‍ജിത്തിന്റെ ജന്മനാടായ പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിയിലൂടെയാണ് സ്‌കൂട്ടര്‍ റൈഡ്.

അര്‍ജിത് മുമ്പും ഇത്തരത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് നാട്ടുകാര്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ അവര്‍ ശരിക്കും ഞെട്ടി. കാരണം പിറകില്‍ ഇരിക്കുന്ന ആളായിരുന്നു. അത് മറ്റാരുമല്ല ബ്രിട്ടീഷ് സംഗീതജ്ഞനും ഗ്രാമി പുരസ്‌കാര ജേതാവുമായ എഡ് ഷീരന്‍ ആയിരുന്നു. ജനുവരി 30 മുതല്‍ ഇന്ത്യന്‍ പര്യടനത്തിലാണ് പോപ്പ് ഗായകന്‍. സുഹൃത്തായ അര്‍ജിത്തിന്റെ ജന്മനാട് സന്ദര്‍ശിച്ച ഷീരന്‍ ആ നാട് ചുറ്റിക്കറങ്ങാന്‍ ആഡംബര കാര്‍ അല്ല സാധാരണക്കാരുടെ സ്വന്തം വാഹനമായ സ്‌കൂട്ടറാണ് തെരഞ്ഞെടുത്തത്.
അര്‍ജിത്തിന്റെ നാട്ടില്‍ നിന്ന് എഡ് ഷീരന്‍ (Ed Sheeran) ലസ്സി കുടിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. എഡ് ഷീറനും അര്‍ജിത്തും സഞ്ചരിച്ചത് യമഹ എയ്‌റോക്‌സ് സ്‌കൂട്ടറില്‍ ആണെന്നാണ് തോന്നുന്നത്. നിലവില്‍ 1.49 ലക്ഷം മുതല്‍ 1.53 ലക്ഷം രൂപ വരെയാണ് യമഹ എയറോക്‌സ് സ്‌കൂട്ടറിന്റെ ഇന്ത്യന്‍ വിപണിയിലെ വില. ഇവ എക്‌സ്-ഷോറൂം വിലകളാണ്.

സ്റ്റൈലും പെര്‍ഫോമന്‍സും സമന്വയിച്ചെത്തുന്ന ഒരു സ്‌കൂട്ടറാണ് യമഹ എയ്റോക്സ് 155. യുവ റൈഡര്‍മാരെ ആകര്‍ഷിക്കുന്ന സ്പോര്‍ട്ടിയര്‍ ഫ്യൂച്ചറിസ്റ്റിക് ലുക്കും എയറോക്സ് 155-നുണ്ട്. 155 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഇതിന്റെ കരുത്ത്. ഈ എഞ്ചിന്‍ ഏകദേശം 15 bhp പവറും 13.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഇത് എയറോക്‌സ് 155-നെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറുകളില്‍ ഒന്നാക്കി മാറ്റുന്നു. വേരിയബിള്‍ വാല്‍വ് ആക്ച്വേഷന്‍ (VVA) സിസ്റ്റത്തിന്റെ ഫലമായി സ്‌കൂട്ടര്‍ ലോ-എന്‍ഡ് ടോര്‍ക്കും ഉയര്‍ന്ന പെര്‍ഫോമന്‍സും മികച്ച രീതിയില്‍ സന്തുലിതമാക്കുന്നു. സിറ്റിയിലായാലും ഹൈവേയിലായാലും എയറോക്സ് 155 സുഗമവും ഉന്മേഷദായകവുമായ റൈഡ് ഉറപ്പാക്കുന്നു.

ഗായകരായ അരിജിത്തും ഷീരനും സ്‌കൗട്ടറില്‍ സഞ്ചരിച്ച് അവര്‍ ഇത്രയും സിമ്പിളാണെന്ന് തെളിയിക്കുകയാണ്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നതാണ്. ഇന്ത്യയില്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. ലോകം മുഴുവന്‍ ആരാധകരുള്ള രണ്ട് ഗായകര്‍ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക. അതേസമയം അവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കില്‍ അതിന്റെ പ്രാധാന്യം ആരാധകര്‍ക്ക് മനസ്സിലാകുമായിരുന്നു.
ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന പലരും ഹെല്‍മെറ്റ് ധരിക്കാറില്ല. റോഡപകട മരണങ്ങള്‍ പെരുകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്. ഇന്ത്യ സന്ദര്‍ശിക്കുന്ന സെലിബ്രിറ്റികളില്‍ പലരും ഇപ്പോള്‍ സാധാരണക്കാരെ പോലെ നഗരം ചുറ്റാറുണ്ട്. അവര്‍ സ്‌കൂട്ടറുകളും ഓട്ടോകളിലും സന്ദര്‍ശിച്ച് വളരെ 'ലോക്കല്‍' ആയുള്ള അനുഭവങ്ങള്‍ നേടിയാണ് മടങ്ങിപ്പോകുന്നത്. ഇതിന്റെ കൂടെ അവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന സന്ദേശം കൂടി ജനങ്ങളിലേക്ക് പകര്‍ന്ന് നല്‍കിയാല്‍ അത് റോഡ് സുരക്ഷയുടെ കാര്യത്തില്‍ വലിയ മുന്നേറ്റമായിരിക്കും.


Click it and Unblock the Notifications








