ദീപാവലി പടം സര്‍പ്രൈസ് ഹിറ്റടിച്ചു, ക്രിസ്റ്റക്ക് മുകളില്‍ കയറി ആരാധകരെ കാണുന്നത് ആ നടനായിരുന്നോ?

ഇന്ത്യയിലെ പ്രീമിയം എംപിവി വിഭാഗത്തിലെ രാജാക്കന്‍മാരാണ് ടൊയോട്ട ഇന്നോവ (Toyota Innova). ഈ വര്‍ഷം ജൂലൈയിലാണ് ഇന്നോവ ഇന്ത്യയിലെത്തിയതിന്റെ 20-ാം വാര്‍ഷികം ആഘോഷിച്ചത്. മൂന്ന് തലമുറകളിലായി ഇതിനോടകം 12 ലക്ഷം ഇന്നോവകള്‍ ടൊയോട്ട വിറ്റഴിച്ചിട്ടുണ്ട്. നിലവില്‍ ക്രിസ്റ്റ, ഹൈക്രോസ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ എംപിവി ലഭ്യമാണ്. 2016-ലാണ് ജാപ്പനീസ് ബ്രാന്‍ഡ് ഇന്നോവ ക്രിസ്റ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇത് ഡിസൈന്‍, സാങ്കേതികവിദ്യ, പ്രീമിയം ആകര്‍ഷണം എന്നിവയില്‍ ഒരു കുതിച്ചുചാട്ടമുണ്ടാക്കി. മുന്‍ഗാമിയെ അപേക്ഷിച്ച് ക്രിസ്റ്റയില്‍ മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകള്‍ വാഗ്ദാനം ചെയ്തിരുന്നു.

പ്രീമിയം മെറ്റീരിയലുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവയുള്ള ക്രിസ്റ്റ യാത്രാസുഖത്തിന്റെ കാര്യത്തില്‍ എതിരാളികള്‍ക്കുള്ള വെല്ലുവിളി ഇരട്ടിയാക്കി. വലിയ ഫാമിലികള്‍, ബിസിനസുകാര്‍, ടാക്‌സി സര്‍വീസുകള്‍ എന്നിവര്‍ക്ക് ഒരുപോലെ ക്രിസ്റ്റ പ്രിയപ്പെട്ടതായി. ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ ഉള്‍പ്പെടെയുള്ള പതിവ് അപ്‌ഡേറ്റുകള്‍ വഴി ടൊയോട്ട ക്രിസ്റ്റയെ പുതുമയോടെ നിലനിര്‍ത്തിപ്പോന്നു.

toyota innova crysta

2022-ല്‍ പുതിയ തലമുറ മോഡലായ ഹൈക്രോസ് പുറത്തിറങ്ങിയപ്പോള്‍ വിടപറയുമെന്ന് കരുതിയെങ്കിലും ക്രിസ്റ്റയുടെ കാര്യത്തില്‍ ടൊയോട്ട പതിവുകള്‍ തെറ്റിച്ചു. താല്‍ക്കാലികമായി വെബ്‌സൈറ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെട്ട ശേഷം സര്‍പ്രൈസായി ക്രിസ്റ്റ തിരിച്ചുവന്നു. എന്നാല്‍ ചില മാറ്റങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ ഡീസല്‍/മാനുവല്‍ പതിപ്പില്‍ മാത്രമാണ് ഈ എംപിവി ലഭ്യമാകുന്നത്. പെട്രോള്‍ എഞ്ചിനോ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനോ ഇല്ലാതിരുന്നിട്ടും ഓരോ മാസവും മികച്ച വില്‍പ്പനയാണ് ക്രിസ്റ്റ നേടുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഇന്നോവ ക്രിസ്റ്റയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില 18,65,700 രൂപയാണ്. ടോപ്പ് വേരിയന്റിന് 25,36,200 രൂപ മുടക്കണം. ടൊയോട്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ എക്‌സ്-ഷോറൂം വിലകളാണിവ.വില കൂടുതലാണെങ്കിലും സമാനതകളില്ലാത്ത വിശ്വാസ്യതയും ഈടും യാത്ര സുഖവും വില്‍പ്പനാന്തര സേവനവും ഉയര്‍ന്ന റീസെയില്‍ വാല്യുവുമെല്ലാം ഇന്നോവ ക്രിസ്റ്റയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. യാത്രാ സുഖത്തിന്റെ കാര്യത്തില്‍ വേറെ ലെവല്‍ ആയതിനാല്‍ ക്രിസ്റ്റയില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികള്‍ ഉണ്ട്.

harshvardhan rane innova crysta roof

അടുത്തിടെ ഒരു പ്രശസ്ത നടന്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ മുകളില്‍ കയറി ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇന്‍സ്റ്റന്റ് ബോളിവുഡിന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പ്രശസ്ത യുവ നടന്‍ ഹര്‍ഷ്‌വര്‍ധന്‍ റാണെയാണ് (Harshvardhan Rane) വീഡിയോയില്‍ ഉള്ളത്. ആന്ധ്രാപ്രദേശില്‍ ജനിച്ച അദ്ദേഹം നിലവില്‍ തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ സജീവമാണ്.

ഇതുവരെ 21 സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ആദ്യ വരവില്‍ തീയറ്ററില്‍ ഫേ്‌ലാപ്പായി റീ-റിലീസില്‍ ബ്ലോക്ക്ബസ്റ്ററായി മാറിയ 'സനം തേരി കസം' എന്ന ഒറ്റചിത്രം മതി ഈ നടനെ ഓര്‍മിക്കാന്‍. കഴിഞ്ഞ ആഴ്ച ദീപാവലി റിലീസായി പുറത്തിറങ്ങിയ 'ഏക് ദീവാനേ കി ദീവാനിയത്' സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് 40 കോടി രൂപയിലേറെ കളക്ഷന്‍ നേടിയ ഈ സിനിമ ഹര്‍ഷ്‌വര്‍ധന്റെ എല്ലാ സിനിമകളും ഒരുമിച്ച് നേടിയതിനേക്കാള്‍ കൂടുതല്‍ വരുമാനം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

harshvardhan rane innova crysta roof

ഈ ചിത്രത്തിന്റെ ബജറ്റ് 25 മുതല്‍ 30 കോടി രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയ്ഷ്മാന്‍ ഖുറാനയുടെ 'തമ്മ'യുമായി ഏറ്റുമുട്ടി സര്‍പ്രൈസ് ഹിറ്റടിച്ചിരിക്കുകയാണ് ദീവാനിയത്ത്. ഈ സിനിമയുടെ വിജയം ഹര്‍ഷ്‌വര്‍ധന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തും. തുടക്കകാലത്ത് എസ്ടിഡി ബൂത്ത്, സൈബര്‍ കഫേ, കോള്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തതായി പറയപ്പെടുന്ന ഹര്‍ഷവര്‍ധനോട് ജനങ്ങള്‍ക്കുള്ള സ്‌നേഹത്തിന്റെ തെളിവാണ് രാജസ്ഥാനിലെ ജയ്പൂരില്‍ തടിച്ച്കൂടിയ ജനക്കൂട്ടം.

ജയ്പൂര്‍ സന്ദര്‍ശനത്തിനിടെ ആരാധകര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് ഹര്‍ഷ്‌വര്‍ധന്‍ റാണെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ റൂഫിന് മുകളില്‍ കയറി അഭിവാദ്യം ചെയ്തത്. ഈ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്.ഞങ്ങളുടെ അഭിപ്രായത്തില്‍ കാര്‍ ഓടുമ്പോഴോ നിര്‍ത്തിയിടുമ്പോഴോ അതിന്റെ റൂഫില്‍ കയറി നില്‍ക്കുന്നത് ഉചിതമല്ല.

അപകടകരമായ പ്രവണത ആയതിനാല്‍ അത് ഒഴിവാക്കണം. റൂഫില്‍ കയറി നില്‍ക്കുന്നത് വാഹനത്തിന് ദോഷകരമാണെന്ന് മാത്രമല്ല കയറി നില്‍ക്കുന്നവര്‍ കാല്‍ തെറ്റി വീഴാനും സാധ്യതയുണ്ട്. അതുകൊണ്ട് സിനിമാ നടന്‍മാരെ പോലെ ജനങ്ങളെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. ജനങ്ങളെ അഭിവാദ്യം ചെയ്യാനാണെങ്കില്‍ അതിനൊത്ത സൗകര്യമുള്ള ഓപണായിട്ടുള്ള വാഹനങ്ങളില്‍ സഞ്ചരിക്കാം.

More from DriveSpark

Article Published On: Tuesday, October 28, 2025, 12:11 [IST]
English summary
Ek deewane ki deewaniyat actor harshvardhan rane seen above roof of toyota innova crysta viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X