പ്രായം വെറും അക്കമെന്ന് തെളിയിച്ച് 'യംഗ് കപ്പിള്‍സ്'! ആ വരവ് കണ്ടാല്‍ ഫ്രീക്കന്‍മാര്‍ വരെ പിറകില്‍ നില്‍ക്കും

ഇന്ത്യന്‍ റോഡുകള്‍ പല വ്യത്യസ്തങ്ങളായ കാഴ്ചകള്‍ക്കാണ് പ്രതിദിനം സാക്ഷ്യം വഹിക്കാറുള്ളത്. സോഷ്യല്‍ മീഡിയ ഇത്രകണ്ട് പ്രചാരത്തിലായതോടെ അവ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. സൂപ്പര്‍ കാറുകളും സൂപ്പര്‍ ബൈക്കുകളുമെല്ലാം ചീറിപ്പായുന്ന കാഴ്ച ഇന്ന് ഇന്ത്യന്‍ നിരത്തുകളില്‍ സാധാരണമാണ്. കുറച്ച് പ്രായമായ ദമ്പതികള്‍ സാധാരണയായി ഹീറോ സ്‌പ്ലെന്‍ഡര്‍ പോലുള്ള കമ്മ്യൂട്ടര്‍ ബൈക്കുകളിലോ അല്ലെങ്കില്‍ സ്‌കൂട്ടര്‍ പോലുള്ളവയിലോ സഞ്ചരിക്കുന്നതാണ് നമ്മള്‍ പൊതുവേ കാണാറുള്ളത്. എന്നാല്‍ ഫ്രീക്കന്‍മാരെ വരെ നാണിപ്പിക്കും വിധം കെടിഎം ബൈക്കില്‍ ചുറ്റിയടിക്കുന്ന രണ്ട് 'സീനിയര്‍ സിറ്റിസണ്‍സ്' ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. അതിനെ കുറിച്ച് വിശദമായി നോക്കാം.

നമ്മുടെ നാട്ടില്‍ പൊതുവെ യൂത്തന്‍മാരാണ് ഓസ്ട്രിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ കെടിഎമ്മിന്റെ ബൈക്കുകള്‍ ഉപയോഗിക്കുന്നത്. ടീം ഓറഞ്ചിന്റെ ബൈക്കുകള്‍ക്ക് ഒത്തിരി പ്രത്യേകതകള്‍ ഉണ്ടെങ്കിലും നമ്മള്‍ പറഞ്ഞ് വരുന്ന പോസ്റ്റ് വൈറലാകാന്‍ കാരണം അതില്‍ സഞ്ചരിച്ചവരാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഇന്ത്യന്‍ നിരത്തുകളില്‍ പ്രായമായ ദമ്പതികള്‍ വില കൂടിയ ബൈക്കുകളില്‍ സഞ്ചരിക്കുന്നത് അപൂര്‍വ കാഴ്ചയാണ്. ദമ്പതികള്‍ കെടിഎം RC 390 ബൈക്ക് അനയാസേന ഓടിച്ച് പോകുന്ന ദൃശ്യങ്ങള്‍ കണ്ടാണ് നെറ്റിസണ്‍സ് ആശ്ചര്യപ്പെടുന്നത്.

old couple on ktm rc390

തമിഴ്‌നാട്ടില്‍ നിന്നുള്ള വീഡിയോ ഒരാള്‍ ഫെയ്‌സ്ബുക്കിലാണ് പങ്കുവെച്ചിരിക്കുന്നത്. കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് രസകരമായ കാഴ്ച കണ്ട് ഫെയ്‌സ്ബുക്ക് യൂസര്‍ അത് ക്യാമറയില്‍ പകര്‍ത്തിയത്. കാറില്‍ നിന്ന് ഒരാള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ട് പില്യണ്‍ സീറ്റില്‍ ഇരിക്കുന്ന പ്രായമായ സ്ത്രീ പുഞ്ചിരിക്കുന്നത് നമുക്ക് കാണാം. ഒരു പെര്‍ഫോമന്‍സ് ബൈക്കാണ് ഓടിക്കുന്നതെന്ന ചിന്തയേ ഇല്ലാതെ വളരെ നിയന്ത്രണത്തോടെയായിരുന്നു മുത്തച്ഛന്‍ ബൈക്കില്‍ സവാരി ചെയ്യുന്നത്.

ഏതായാലും ഇവര്‍ ദൈനംദിന യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ബൈക്കാണ് ഇതെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ മക്കളുടെയോ കൊച്ചുമക്കളുടെയോ ബൈക്ക് എടുത്ത് ചുറ്റാന്‍ ഇറങ്ങിയതായിരിക്കും 'യംഗ്' കപ്പിള്‍സ്. ഈ വൈറല്‍ വീഡിയോയില്‍ നമുക്ക് കുറ്റം പറയാന്‍ ആകെ ഉള്ളത് ബൈക്കില്‍ സഞ്ചരിച്ച രണ്ട് പേരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. എന്നതാണ്. ഗ്രാമപ്രദേശങ്ങളില്‍ പല ഇടത്തും ഇത് സാധാരണ കാഴ്ചയാണ്.

old couple on ktm rc390

വളരെ കുറച്ച് ദൂരമാണ് സഞ്ചരിക്കുന്നതെങ്കില്‍ പോലും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് മാന്യ വായനക്കാരെ ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കെടിഎം RC 390 പോലുള്ള ബൈക്ക് ഓടിക്കുമ്പോള്‍ പ്രത്യേകിച്ചും റൈഡിംഗ് ഗിയറുകള്‍ ഉപയോഗിക്കുന്നത് അത്യാവശ്യമാണ്. കെടിഎം RC, ഡ്യൂക്ക് തുടങ്ങിയ മോട്ടോര്‍സൈക്കിളുകള്‍ വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ അത്തരം മോട്ടോര്‍സൈക്കിളുകളില്‍ നിയന്ത്രണം നഷ്ടപ്പെടാനും വളരെ എളുപ്പമാണ്. അതുകൊണ്ടാണ് ഇക്കാര്യം ഓര്‍മിപ്പിച്ചത്.

ഏതായാലും പ്രായം വെറും നമ്പറുകള്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച ദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി ലഭിക്കുകയാണ്. ഇവിടെ ദമ്പതികള്‍ ഓടിച്ച കെടിഎം RC 390 മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ ബ്രാന്‍ഡിന്റെ റേസിംഗ് ഡിഎന്‍എയുമായി വരുന്ന ഇതിന് 3.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കെടിഎം അടുത്തിടെ 2024 RC 390 ഇന്ത്യയില്‍ അവതരിപ്പിച്ചു.

old couple on ktm rc390

മോട്ടോര്‍സൈക്കിള്‍ രണ്ട് പുതിയ പെയിന്റ് സ്‌കീമുകളില്‍ വാഗ്ദാനം ചെയ്യുന്നു. മോഡല്‍-ഇയര്‍ അപ്ഡേറ്റ് ഉണ്ടായിരുന്നിട്ടും 2024 കെടിഎം RC 390 ന്റെ വില മാറ്റമില്ലാതെ തുടരുന്നു. ഓറഞ്ച് വിത്ത് ബ്ലാക്ക്, ബ്ലൂ വിത്ത് ഓറഞ്ച് എന്നിവയാണ് പുതിയ നിറങ്ങള്‍. ബ്ലൂ വേരിയന്റിന് അലോയ്കള്‍ക്ക് ബ്ലാക്ക് ഫിനിഷ് ലഭിക്കുമ്പോള്‍ ഓറഞ്ച് കളര്‍ ഓപ്ഷനില്‍ ഓറഞ്ച് വീലുകള്‍ ലഭിക്കും.

അതേസമയം, രണ്ട് കളര്‍വേകള്‍ക്കും ഫെയറിംഗിന് ബ്ലാക്ക് ട്രീറ്റ്മെന്റും ട്രെല്ലിസ് ഫ്രെയിമിന് ഓറഞ്ച് ഫിനിഷും ലഭിക്കും. 43 bhp പവറും 37 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 373 സിസി, ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയാണ് ഇത് വരുന്നത്.

റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സൂപ്പര്‍മോട്ടോ മോഡോടുകൂടിയ ഡ്യുവല്‍-ചാനല്‍ എബിഎസ്, ലീന്‍-സെന്‍സിറ്റിവിറ്റി കോര്‍ണറിംഗ് എബിഎസ് തുടങ്ങിയ സവിശേഷതകളുള്ള ഈ ബൈക്ക് സെഗ്‌മെന്റിലെ ഏറ്റവും ഫീച്ചര്‍ റിച്ചായ മോഡലുകളില്‍ ഒന്നാണ്. എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളര്‍ ടിഎഫ്ടി ഡാഷ്, റൈഡിംഗ് മോഡുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

More from DriveSpark

Article Published On: Saturday, June 15, 2024, 10:44 [IST]
English summary
Elderly couple from tamil nadu riding ktm rc 390 motorcycle effortlessly viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X