ഈ പ്രായത്തിലും എന്നാ ഒരിതാ... കൈവിട്ട് ബുള്ളറ്റ് ഓടിച്ച് പഞ്ചാബ് സ്വദേശി, വീഡിയോ വൈറൽ
നിങ്ങൾ റോഡിലൂടെ വാഹനമോടിച്ചു പോകുമ്പോൾ സൈഡിലൂടെ ഒരു മുതിർന്ന വ്യക്തി ബുളളറ്റ് ഓടിച്ചു പോകുന്നത് നിങ്ങളുടെ കണ്ണ് തള്ളിച്ചാലോ, ബുളളറ്റ് ഓടിക്കുന്നത് ഇത്ര അത്ഭുതപ്പെടാനെന്താണ് എന്ന് ആലോചിച്ചേക്കാം, പക്ഷേ അയാൾ കൈ ഉപയോഗിക്കാതെയാണ് ഓടിക്കുന്നതെങ്കിൽ നിങ്ങൾ ഞെട്ടിയേക്കാം. പഞ്ചാബിലെ പട്യാലയിൽ സംഭവിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അവിടെ ഇതൊക്കെ സാധാരണ സംഭവമായിരിക്കാം.
കണ്ണൻ ജെയിൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് കണ്ടത്. നല്ലതും ചീത്തയുമായ നിരവധി കമൻ്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. തൻ്റെ ബുളളറ്റിൽ ഒരു വശത്തേക്ക് തിരിഞ്ഞു ഇരുന്ന് കൊണ്ടാണ് വൃദ്ധൻ യാത്ര ചെയ്യുന്നത്. തിരക്കിനിടയിലൂടെ എല്ലാം വളരെ അനായാസമായിട്ടാണ് ബുള്ളറ്റ് കൊണ്ട്പോകുന്നത്. എങ്ങനെയാണ് ഗിയർ ഇടുന്നതെന്നും, ഇന്ത്യക്ക് ടെസ്‌ല വേണ്ടെന്നുമുളള തരത്തിലുളള കമൻ്റുകളാണ് വരുന്നത്.

എന്നാൽ തമാശയ്ക്കുമപ്പുറം കാര്യത്തിലേക്ക് വന്നാൽ വലിയ അപകടം ക്ഷണിച്ചു വരുത്തുന്ന ഒരു കാര്യമാണ് വീഡിയോയിൽ കാണുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വലിയ അപകടമായിരിക്കും നമ്മളെ കാത്തിരിക്കുന്നത്. ചെറുപ്പകാർ ചെയ്യുന്നതിനൊപ്പം മുതിർന്നവരും ഇത്തരത്തിൽ പ്രവർത്തിച്ചാൽ എങ്ങനെയാണ് അവർക്ക് നല്ലത് പറഞ്ഞുകൊടുക്കാൻ സാധിക്കുന്നത്.
റോഡ് പൊതു ഇടമാണെന്നും ഇത്തരം സ്ഥാലങ്ങളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ജീവന്‍ അപായപ്പെടുത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയര്‍ത്തുകയാണെന്നാണ് പോലീസ് പറയുന്നത്. കേരളത്തിൽ നിരത്തിൽ ബൈക്കിലും കാറിലുമെല്ലാം അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നടപടിയിലേക്ക് നീങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുക, പിഴ ഈടാക്കുക എന്നിവയാണ് ചെയ്യുന്നത്.

റോയൽ എൻഫീൽഡിലെ പുതിയ വാർത്തകളിലേക്ക് വന്നാൽ മോഡേൺ ക്ലാസിക് ബൈക്കുകളിലെ ഇളമുറ തമ്പുരാനായ ഹണ്ടറിലേക്ക് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ മോഡലിനെ പുതുമയോടെ നിലനിർത്തുന്നതിനായാണ് കമ്പനിയുടെ ഈ നീക്കം. 2023 ഫെബ്രുവരിയിൽ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ട ഹണ്ടർ അടുത്ത ജൂലൈ മാസത്തോടെ 2 ലക്ഷം എന്ന മാജിക് നമ്പരിലുമെത്തിയിരുന്നു.
രാജ്യത്തെ മറ്റൊരു മോട്ടോർസൈക്കിളിനും നേടാവാത്ത വിജയമാണ് ഈ വേട്ടക്കാരൻ നേടിയെടുത്തത്. വിജയം ആവർത്തിച്ച് മുമ്പോട്ടുള്ള കുതിപ്പിനായാണ് പുതിയ നിറങ്ങൾ കൂടി ഹണ്ടറിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഡാപ്പർ ഒ, ഡാപ്പർ ജി എന്നിങ്ങനെ വ്യത്യസ്‌ത പേരുകളിൽ അറിയപ്പെടുന്ന ഓറഞ്ച്, ഗ്രീൻ കളർ ഓപ്ഷനുകളാണ് മോഡേൺ റെട്രോ ബൈക്കിലേക്ക് എത്തിയിരിക്കുന്നത്. ഡാപ്പർ വേരിയന്റുകളിലാണ് ഇവ സ്വന്തമാക്കാനാവുന്നത്.
ഹണ്ടർ 350-യുടെ രണ്ട് പുതിയ കളർ ഓപ്‌ഷനുകൾക്കും 1.70 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഇവയ്ക്ക് പുറമെ ഹണ്ടറിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും സംഭവിച്ചിട്ടില്ല. എൻഫീൽഡിന്റെ മറ്റ് മോഡലുകളെ പോലെയല്ലാത്തതാണ് ഹണ്ടർ ഇത്രയും വലിയ വിജയമായതെന്ന് പറയാം. വിലയുടെ കാര്യത്തിൽ കൂടുതൽ താങ്ങാനാവുന്നതാണ് എന്നതിനു പുറമെ ഹാൻഡിലിംഗിന്റെ കാര്യത്തിലും ആള് പുലിയാണ്.
റെട്രോ, മെട്രോ എന്നീ മൂന്നു വേരിയന്റുകളിലാണ് ഇപ്പോൾ ഹണ്ടർ 350 വിൽപ്പനയ്ക്കെത്തുന്നത്. ക്ലാസിക് ശൈലി വിളിച്ചോതുന്നതിനായി വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, ഹെഡ്‌ലൈറ്റിന് മുകളിൽ നൽകിയിരിക്കുന്ന റെട്രോ സ്റ്റൈൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. ടിയർഡ്രോപ് ഫ്യുവൽ ടാങ്ക്, തുങ്ങിയ സൈഡ് പാനൽ, സിംഗിൾ സീറ്റ്, ഒതുങ്ങിയ ടെയിൽ സെക്ഷൻ എന്നിവയെല്ലാം കിടിലമാണ്.
ഭാരം കുറഞ്ഞതും ആകാംക്ഷയുള്ളതുമായ റൈഡിംഗാണ് ബൈക്കിന്റെ പ്രധാന ഹൈലൈറ്റ്. സിറ്റി ട്രാഫിക്കിലെല്ലാം അനായാസം കൈകാര്യം ചെയ്യാനും സാധിക്കും. ഫാക്ടറിയിൽ നിന്ന് 17 ഇഞ്ച് വീലുകളുമായി എത്തുന്ന റോയൽ എൻഫീൽഡിൽ നിന്നുള്ള ആദ്യത്തെ മോട്ടോർസൈക്കിളാണ് ഹണ്ടർ 350 എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതാണ് വേട്ടക്കാരനെ അതിന്റെ സഹോദരങ്ങളായ ക്ലാസിക് 350, മീറ്റിയോർ 350 എന്നിവയേക്കാൾ കൂടുതൽ ചടുലമാക്കിയത്.
മൂന്ന് മോട്ടോർസൈക്കിളുകളും എൻഫീൽഡിന്റെ പുതുതലമുറ J പ്ലാറ്റ്‌ഫിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇവയുടെയെല്ലാം എഞ്ചിൻ ഒന്നുതന്നെയാണെങ്കിലും ട്യൂണിംഗ് വ്യത്യസ്തമാണ്. 349 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക്, എയർ-ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിന് 20.11 bhp പവറിൽ പരമാവധി 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇത് 5-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








