ഇവി നിർബന്ധമാക്കി ഗോവൻ സർക്കാർ; വാടക വാഹനങ്ങൾക്ക് പണി കിട്ടി

2024 മുതൽ ഗോവയിലെ എല്ലാ വാടക കാറുകളും മോട്ടോർബൈക്കുകളും ഇലക്ട്രിക് ആയിരിക്കണെമെന്ന് സർക്കാരിൻ്റെ പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. ഇവി നയം അംഗീകരിക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ സംസ്ഥാനത്ത് ഇറക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുളള ഒരു പ്രഖ്യാപനം.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും ജനുവരിയോടെ ലൈറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാൻ നിർദേശം നൽകിയിരിക്കുകയാണ്.

എന്നാൽ ഏറ്റവും വലിയ തമാശ എന്ന് പറയുന്നത് കഴിഞ്ഞ വർഷം ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡി നിർത്തലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഗോവ മാറിയിരുന്നു. ഇവികളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന FAMEII സബ്‌സിഡികൾ ഇപ്പോഴും സംസ്ഥാനത്ത് കുറവാണ്. എന്നിട്ടും സബ്‌സിഡി വെട്ടിക്കുറച്ചിരിക്കുകയാണ്.

ഇവി നിർബന്ധമാക്കി ഗോവൻ സർക്കാർ; വാടക വാഹനങ്ങൾക്ക് പണി കിട്ടി

കഴിഞ്ഞ രണ്ട് മാസത്തെ വിൽപ്പന നോക്കിയാൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇതിന് മുൻപ് ദില്ലിയിലായിരുന്നു എല്ലാ ടാക്സി അഗ്രഗേറ്ററുമാരും ഇവിയിലേക്ക് മാറണമെന്ന് ഉത്തരവ് ഉണ്ടായത്. ഊബർ,ഓല,റാപ്പിഡോ ടാക്സികളോട് പ്രവർത്തനം നിർത്തിവയ്ക്കാനായിരുന്നു നിർദേശം.

പുതിയ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ സ്കീം 2023 -ന് ഡൽഹി സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. ടാക്സി അഗ്രഗേറ്ററുമാർക്ക് വലിയ ആശ്വാസമാണ് കിട്ടിയിരിക്കുന്നതെങ്കിലും സർക്കാർ മുൻപ് മുന്നോട്ട വച്ച നിർദേശങ്ങൾക്ക് ഒരു മാറ്റവും ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ഡൽഹിയിലെ എല്ലാ ബൈക്ക് ടാക്സികളും വാടകയ്ക്കെടുക്കുന്ന ബൈക്ക് സേവനങ്ങളെല്ലാം ഇലക്ട്രിക്കിലേക്ക് മാറ്റണം. 2020 -ലെ ഇവി പൊളിസിക്ക് അനുസൃതമായിട്ടാണ് സർക്കാർ ഇത്തരത്തിലുളള നിർദേശം പറഞ്ഞിരിക്കുന്നത്.

ബൈക്ക് ടാക്സികൾ എല്ലാം ഇലക്ട്രിക്കിലേക്ക് മാറിയാൽ മലിനീകരണം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രധാന കാര്യമായി സർക്കാർ പറയുന്നത്. കുറഞ്ഞ വിലയിൽ കാര്യക്ഷമമായ സ്‌കൂട്ടറുകൾ അവതരിപ്പിച്ചാണ് പ്യുവർ ഇവി എന്ന ബ്രാൻഡ് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. കമ്പനിയിപ്പോഴിതാ പുതിയ ഇപ്ലൂട്ടോ 7G പ്രോ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി വാർത്തകളിൽ ഇടംപിടിക്കുകയാണ്.

കുറഞ്ഞ വിലയും കിടിലൻ റേഞ്ചുമാണ് മോഡലിന്റെ മുഖമുദ്ര. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പ്യുവർ ഇവിയുടെ ഡീലർഷിപ്പുകൾ സന്ദർശിച്ച് ഇലക്ട്രിക് സ്‌കൂട്ടർ ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാനാവും. അതേസമയം ഇപ്ലൂട്ടോ 7G പ്രോ ഇവിക്കായുള്ള ഡെലിവറികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടയ്ക്ക് ലാസ്റ്റ് മൈൽ ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് യുലു തങ്ങളുടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനമായ വിൻ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 55,555 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ യുലു വിൻ വിപണിയിലെത്തിയിരിക്കുന്നത്. മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 999 രൂപ ടോക്കൺ തുക നൽകി വിൻ ഇവി പ്രീ-ബുക്ക് ചെയ്യാം.

ആദ്യ ഘട്ടത്തിൽ യുലു വിൻ ബെംഗളൂരുവിൽ മാത്രമാവും ലഭ്യമാവുക. എന്നാൽ ഈ വർഷാവസാനത്തോടെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ഇലക്ട്രിക് ടൂവീലറിന്റെ വിൽപ്പനയും കമ്പനി ആരംഭിക്കും. ഇതോടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല എന്നതാണ് ഇവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അതായത് ശരിക്കും യുലു വിൻ ഒരു സ്ലോ-സ്പീഡ് സ്കൂട്ടർ ആയിരിക്കും എന്നതാണ്. പരമാവധി മണിക്കൂറിൽ 25 കി.മീ. വേഗത മാത്രമാണ് മോഡലിനുള്ളത്.

ചെറുതും ഭാരം കുറഞ്ഞതുമായതിനാൽ ബെംഗളൂരൂ പോലുള്ള നഗരങ്ങൾക്ക് യുലു വലിയ വിജയമാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സിംഗിൾ സീറ്റ് സെറ്റപ്പാണ് മോഡലിനുള്ളത്. സീറ്റ് സ്ക്വാബിന് ഒരു റൈഡറെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതായത് രണ്ട് പേർക്ക് സഞ്ചരിക്കാൻ ഇതിലാവില്ലെന്ന് സാരം. പിന്നിൽ ഒരാളെ കയറ്റാമെന്ന് ആലോചിച്ചാൽ കാലുവെക്കാൻ ഫുട്‌പെഗുകളും കമ്പനി സമ്മാനിച്ചിട്ടില്ല. ബോഡി പാനലുകൾ കുറവാണെന്നതും ക്യൂട്ട്നെസ് വർധിപ്പിക്കുന്നുണ്ട്. കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം ഇവിയുടെ പ്രായോഗികത കൂട്ടുന്നു എന്നതാണ് പ്രത്യേകത.

More from DriveSpark

Article Published On: Thursday, July 20, 2023, 16:48 [IST]
English summary
Electric car compulsory 2024 in goa for rental service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X