ഇനി ഇലക്ട്രിക് ഹൈവേയുടെ വരവാണ്; അതിവേഗം ബഹുദൂരം വികസനം
രാജ്യത്തെ റോഡുകൾ എല്ലാം ഇപ്പോൾ നവീകരിച്ചു കൊണ്ടിരിക്കുകയാണ്. വലിയ വലിയ മാറ്റങ്ങളാണ് രാജ്യത്തെ ഗതാഗത സംവിധാനത്തിൽ കേന്ദ്ര മന്ത്രി ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് ഇലക്ട്രിക് മേഖലയ്ക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. ഇപ്പോഴിതാ ഇലക്ട്രിക്ക് വാഹന മേഖലയ്ക്ക് ഉണര്‍വ്വേകുന്ന വലിയൊരു പ്രസ്‍താവന നടത്തിയിരിക്കുകയാണ് നിതിൻ ഗഡ്‍കരി. സാമ്പത്തികമായി ലാഭകരമായ ഇലക്ട്രിക് ഹൈവേകളുടെ വികസനം സംബന്ധിച്ച് വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി കൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്ക് ശരിയായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ശക്തമായ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു. ചാർജിംഗ് സൗകര്യങ്ങൾക്കൊപ്പം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് കാറുകളും ഉപയോഗിച്ച് തങ്ങളുടെ ശ്രേണി വിപുലീകരിക്കാൻ ഓട്ടോമൊബൈൽ കമ്പനികളും ശ്രമിക്കുന്നുണ്ട്.

മലിനീകരണം ഒരു വലിയ ആശങ്കയാണെന്നും എഥനോൾ, മെഥനോൾ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കാൻ ഹെവി വാഹന ഉടമകളോട് നിർദേശിച്ചിട്ടുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്. ചിലവ് കുറഞ്ഞതും ഇറക്കുമതി ചെയ്യുന്നതിന് ബദലായ ഒരു മാർഗവുമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
ദില്ലിയിൽ ടാക്‌സിളെല്ലാം ഇലക്ട്രിക് ആക്കാന്‍ പോകുകയാണ്. ഇതിന്റെ കൂടെ തന്നെ ട്രക്കുകളും വൈകാതെ ഇലക്ട്രിക് ആയേക്കും. ഡല്‍ഹിയിലെ മലിനീകരണ തോത് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ട്രക്കുകള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ഗതാഗത വകുപ്പ് ഉടന്‍ പഠനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ (ഐസിസിടി) ആണ് പഠനം നടത്തുന്നത്. പഠനം അടുത്തയാഴ്ച ആരംഭിക്കും.
ഇത് പൂര്‍ത്തീകരിച്ച ശേഷം ശുപാര്‍ശകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കുകയും ചെയ്യും. 'സര്‍ക്കാര്‍ ട്രക്കുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കുന്ന ട്രക്കുകള്‍, വാട്ടര്‍ ടാങ്കറുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ട്രക്കുകള്‍ എന്നിവ വൈദ്യുതീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അവരുടെ ഊര്‍ജ്ജ ഉപഭോഗം ഞങ്ങള്‍ മനസ്സിലാക്കും.
പ്രതിദിനം 50,000 മുതല്‍ 70,000 വരെ ട്രക്കുകള്‍ വരെയാണ് ഡല്‍ഹി നഗരത്തില്‍ പ്രവേശിക്കുന്നത്. അവയുടെ മലിനീകരണം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. മിക്ക നഗരങ്ങളും ടൂവീലര്‍, ത്രീ വീലര്‍ മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ട്രക്കുകളുടെ വൈദ്യുതീകരണം എവിടെയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മൊത്തത്തില്‍ വായു മലിനീകരണം കുറക്കുന്നതിന് ആവശ്യമായ നടപടികളുമായി കേന്ദ്ര സര്‍ക്കാറും രംഗത്തുണ്ട്.
പൊതുഗതാഗതം കൂടുതലായി ഉപയോഗപ്പെടുത്തി കൊണ്ട് ഇന്ത്യയില്‍ വായു മലിനീകരണം കുറയ്ക്കണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ ജനങ്ങളോട് ആഹ്വാനം ചെയ്തത്. മുംബൈ, ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഇതിന്റെ ഭാഗമായി ഡബിള്‍ ഡെക്കര്‍ ബസുകള്‍ അവതരിപ്പിച്ചിരുന്നു. മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഹൈവേകള്‍ നിര്‍മ്മിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം ഫ്‌ലെക്‌സ് എഞ്ചിനുകളുള്ള വാഹനങ്ങള്‍ ഉപയോഗിക്കാനും കേന്ദ്രം ശ്രമം നടത്തുന്നുണ്ട്
ഇന്ന് രാജ്യത്ത് ഇവികള്‍ അതിവേഗം ജനപ്രിയമാകുന്ന നഗരമായതിനാല്‍ അത് എളുപ്പമായിരിക്കുമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെയുള്ള ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളേക്കാള്‍ ഇലക്ട്രിക് കാറുകള്‍ക്ക് വില കൂടുതലാണ്. പരമ്പരാഗത ഇന്ധനങ്ങള്‍ വിട്ട് ജനങ്ങള്‍ ഇവികളിലേക്ക് മാറാന്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഇവികള്‍ വരേണ്ടത് അത്യാവശ്യമാണ്. സമീപഭാവിയില്‍ തന്നെ കുറച്ച് താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറുകള്‍ വിപണയില്‍ എത്തിയാല്‍ ആളുകള്‍ ഇവികളോട് താല്‍പര്യം കാണിച്ച് തുടങ്ങും.


Click it and Unblock the Notifications








