'ആമ്പിയറും' കത്തിപോയി; ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു, വീഡിയോ വൈറൽ

ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇവിയിലേക്ക് തിരിയാൻ എല്ലാവരേയും പ്രേരിപ്പിച്ച ഒരു ഘടകമെന്ന് പറയുന്നത്. ഇലക്ട്രിക് സ്കൂട്ടറുകളിലൂടെയാണ് സത്യത്തിൽ ഇവി വിപ്ലവം ആരംഭിച്ചതെന്ന് പറയുന്നതിൽ തെറ്റില്ല. എന്നാൽ ഇവി സ്കൂട്ടറുകളിൽ ചിലത് തീപിടിച്ച സംഭവങ്ങൾ നിങ്ങൾക്ക് അറിയാവുന്നതാണല്ലോ. കേന്ദ്ര സർക്കാർ ആ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും സ്കൂട്ടറുകൾ തീപിടിക്കുന്ന സംഭവങ്ങൾ നടന്നിരിക്കുകയാണ്.

പൂനെയിലെ തിരക്കേറിയ റോഡിൽ വച്ച് ആമ്പിയർ എന്ന ബ്രാൻഡിൻ്റെ ഇലക്ട്രിക് സ്കൂട്ടർ തീപിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തീ ആളിപ്പടരുമ്പോൾ, ഒരു ബക്കറ്റ് വെള്ളം ഒഴിച്ച് ഒരു വ്യക്തി അത് കെടുത്താൻ ശ്രമിക്കുന്നു. എന്നാൽ തീ ആളിപ്പടരുകയും സ്കൂട്ടർ ചാരമായി മാറുകയും ചെയുന്നത് വീഡിയോയിൽ കാണാം.

ampere magnus ev scooter

സ്കൂട്ടറിന്റെ കത്തിയ ഫ്രെയിം മാത്രം ബാക്കിയുള്ള ഒരു ചിത്രത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ആമ്പിയർ മാഗ്നസ് ഇവി കത്തുന്നതിന്റെ ഈ ഫൂട്ടേജ്, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ ബാധിക്കുന്ന മോശം ഗുണനിലവാരത്തെക്കുറിച്ചുള്ള നിരന്തരമായ പ്രശ്നങ്ങൾ വീണ്ടും ഉയർത്തിക്കാട്ടുകയാണ്. ഇലക്ട്രിക് ഇരുചക്രവാഹന ഉപഭോക്താക്കൾ നേരിടുന്ന ഗുണനിലവാര പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പോസ്റ്റിൽ ഒരുപാട് പേർ പ്രതികരിച്ചിട്ടുണ്ട്.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ജനപ്രീതി വർധിച്ചതോടെ ഈ വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്. ഒല ഇലക്ട്രിക്, ആമ്പിയർ ഇലക്ട്രിക്, ഒകിനാവ, പ്യുവർ ഇവി, ജിതേന്ദ്ര ഇവി തുടങ്ങി നിരവധി ബ്രാൻഡുകളിൽ നിന്ന് നിർഭാഗ്യവശാൽ അനിഷ്ടസംഭവങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. ശ്രദ്ധേയമായ ചില ബ്രാൻഡുകൾ ഒഴികെ, ഭൂരിഭാഗം ഇവി നിർമ്മാതാക്കളും ചൈനയിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ ഘടകങ്ങൾ വാങ്ങുകയും മതിയായ ഗുണനിലവാര പരിശോധനകളില്ലാതെ ഇന്ത്യയിൽ അവ കൂട്ടിച്ചേർക്കുകയും ചെയ്യുന്നതാണ് പ്രശ്നം.

ampere magnus ev scooter

രാജ്യത്ത് അതിവേഗം വളരുന്ന ഹൈ-സ്പീഡ് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയാണ് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി വിപണിയെ കൈയിലെടുക്കാൻ പോവുന്നത്. 1,09,900 രൂപയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഘടകങ്ങളുമായി ഉയർന്ന പ്രാദേശികവൽക്കരണത്തോടെ 'മെയ്ക്ക്-ഇൻ-ഇന്ത്യ' നയത്തിന് ഊന്നൽ നൽകിയാണ് പുതിയ രൂപപ്പെടുത്തിയെടുത്തിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.

LFP ബാറ്ററി പായ്ക്ക്, പിഎംഎസ് മോട്ടോർ, ബെൽറ്റ് ഡ്രൈവ്, കണക്റ്റ‌ഡ് സാങ്കേതികവിദ്യയും നാവിഗേഷനുമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമായാണ് ആമ്പിയർ പ്രൈമസ് വരുന്നത്. ഒരു പ്രത്യേക ഫോൺ ആപ്ലിക്കേഷനും ഓഫറിലുണ്ടെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മണിക്കൂറിൽ പരമാവധി 77 കിലോമീറ്റർ വേഗത പുറത്തെടുക്കാനും ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്കൂട്ടറിനാവും. ഇലക്ട്രിക് മോട്ടോർ 4 kW ടോർക്ക് ഔട്ട്പുട്ട് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ampere magnus ev scooter

പവർ മോഡിൽ ഫുൾ ചാർജിൽ 100 കിലോമീറ്ററിലധികം റേഞ്ച് നൽകാനും പുതിയ ഇവി പ്രാപ്‌തമാണെന്നാണ് ആമ്പിയർ വ്യക്തമാക്കുന്നത്. ഇത് യഥാർഥ സാഹചര്യങ്ങളിൽ ലഭിക്കുന്ന റേഞ്ച് ആണെന്നും കമ്പനി പ്രത്യേകം പറയുന്നു. ഏറ്റവും കൂടുതൽ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒരു ഇക്കോ മോഡും ഓഫറിലുണ്ട്. സിറ്റി, റിവേഴ്സ് മോഡ് എന്നിവയും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാഗമാണ്. സ്മാർട്ട് ബിഎംഎസ് ലഭിക്കുന്ന 3 kWh യൂണിറ്റാണ് ഹൈസ്പീഡ് മോഡലിന്റെ ബാറ്ററി പായ്ക്ക്.

ഏത് ഇന്ത്യൻ കുടുംബത്തിന്റെയും ഒന്നിലധികം ഉപയോഗ ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ ആമ്പിയറിൽ നിന്നുള്ള ഒരു മുൻനിര ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രൈമസ് എന്ന് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സഞ്ജയ് ബെൽ പറഞ്ഞു. ചിന്തനീയമായി രൂപകൽപന ചെയ്തതും താങ്ങാനാവുന്ന വിലയുള്ളതുമായ, പ്രൈമസിന് ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാനാവുമെന്നാണ് കമ്പനിയുടെ വിശ്വാസം.

ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കും തീപിടിക്കുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്ന ബാറ്ററികള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾക്ക് എന്താണ് തോന്നുന്നത്. ഇവികളിൽ എത്രമാത്രം സുരക്ഷയുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളുമായി പങ്കു വയ്ക്കാൻ കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്യുക.

More from DriveSpark

Article Published On: Thursday, November 23, 2023, 17:03 [IST]
English summary
Electric scooter lack of safety ampere catches fire viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X