പാണി പാളിയോ; ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ കുറഞ്ഞുവെന്ന് കണക്കുകൾ
കേന്ദ്ര ഗവൺമെൻ്റ് ഇലക്ട്രിക് വാഹനങ്ങളുടെ സബ്‌സിഡി കുറയ്ക്കാൻ ഉളള തീരുമാനമെടുത്തത് കൊണ്ട് വാഹനങ്ങൾക്ക് വില കൂടുകയും അത് വഴി 2023 -ൽ ജൂൺ മാസത്തിലെ ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ വലിയ രീതിയിൽ കുറവ് വന്നിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. വാഹനങ്ങളുടെ രജിസ്ട്രേഷന പോർട്ടലായ പരിവാഹനിൽ 16 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി എന്നാണ് കാണിക്കുന്നത്.
രാജ്യത്തെ വാഹനങ്ങളെല്ലാം ഇലക്ട്രിക്കിലേക്ക് മാറ്റാം എന്ന സർക്കാരിൻ്റെ മോഹം ഇങഅങനെ പോയാൽ നടക്കാൻ സാധ്യതയില്ല, കാരണം 15 മുതൽ 18 ശതമാനം വരെയാണ് വാഹനങ്ങളുടെ വില വർധിച്ചിരിക്കുന്നത്. ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന മെയ് മാസത്തിലെ 3,391-ൽ നിന്ന് ജൂണിൽ പ്രതിദിനം 1,363 യൂണിറ്റായി കുറഞ്ഞിരിക്കുകയാണ്.

പുതുതായൊരു വൈദ്യുത സ്‌കൂട്ടർ വാങ്ങണമെന്ന് പ്ലാനിട്ടാൽ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന രണ്ട് ബ്രാൻഡുകളാണ് ഏഥറും ഓലയും. ന്നീടായിരിക്കും മറ്റ് ബ്രാൻഡുകളുടെ പേര് വരെ നാം പരിഗണിക്കുക. ഹൈ സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പുതുമുഖം സമ്മാനിച്ചവരാണ് ഏഥർ എനർജിയെങ്കിൽ ഈ വിഭാഗത്തെ വേറെ ലെവലിലെത്തിക്കാൻ സഹായിച്ചവരാണ് ഓല.
സാധാരണക്കാര്‍ക്ക് താങ്ങുന്ന വിലയില്‍ പുതിയ മോഡല്‍ പുറത്തിറക്കി അടുത്തിടെ ഏഥർ ശ്രദ്ധനേടിയിരുന്നു. നിര്‍മാതാക്കള്‍ തമ്മിലുള്ള കിടമത്സരത്തിൽ ഒന്നാമനാവുന്നതിന്റെ ഭാഗമായി പുതിയ സുപ്രധാന തീരുമാനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഏഥർ. ലക്‌ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിക്കാനായി 450X ഇലക്ട്രിക് സ്‌കൂട്ടറിനായി ഏഥർ എനർജി ഒരു 60 മാസത്തെ വാഹന വായ്‌പ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.

വിപണിയിൽ ആദ്യമായാണ് ഇത്രയും നീണ്ട കാലയളവിലേക്ക് ഇലക്ട്രിക് വാഹനത്തിന് ലോൺ ഫെസിലിറ്റി ലഭിക്കുന്നത്. പുതുക്കിയ FAME II സബ്‌സിഡി നിയന്ത്രണങ്ങൾ കാരണം 450X ഇവിക്ക് വില വർധിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതാദ്യമായാണ് ഇവി വ്യവസായത്തിൽ അഞ്ച് വർഷത്തെ ഫിനാൻസ് സ്‌കീം കമ്പനി അവതരിപ്പിക്കുന്നത്.
പുതിയ അഞ്ച് വർഷത്തെ ലോൺ ഓഫറിന് കീഴിൽ പ്രതിമാസം വെറും 2,999 രൂപ നൽകിയാൽ ഏഥർ 450X വീട്ടിലെത്തിക്കാം. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തെ ലോൺ വാഗ്‌ദാനം ചെയ്യുന്നതിനായി ഐഡിഎഫ്‌സി ഫസ്റ്റ്, ബജാജ് ഫിനാൻസ്, ഹീറോ ഫിൻകോർപ്പ് എന്നിവയുമായാണ് ഏഥർ എനർജി സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി തുടങ്ങിയെങ്കിലും കുറഞ്ഞ റേഞ്ചുള്ള മോഡലുകൾ ഇന്നും വിപണിയുടെ ആശങ്കകളിൽ ഒന്നാണ്. പക്ഷേ ഇന്നു പുറത്തിറങ്ങുന്ന ഒട്ടുമിക്ക ഇവികളും 100 കിലോമീറ്റർ റേഞ്ച് എങ്കിലും വാഗ്‌ദാനം ചെയ്‌തുകൊണ്ടാണെന്നതും വാസ്‌തവമാണ്. ഇതിന്റെയെല്ലാം ഭാഗമായി വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ജനകീയരാക്കിയതിൽ പ്രധാന പങ്കുവഹിച്ച സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നായ കൊമാകിയും പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.
കൂടുതൽ മൈലേജും നൂതന ഫീച്ചറുകളുമുള്ള SE ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയുടെ നവീകരിച്ച പതിപ്പുകൾ പുറത്തിറക്കിയ കമ്പനി കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കുകയാണ്. ഇക്കോ, സ്‌പോർട്ട്, സ്‌പോർട്ട് പെർഫോമൻസ് അപ്‌ഗ്രേഡ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് SE ഇവിയിൽ ഇനി ലഭ്യമാവുക. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 96,968 രൂപ മുതൽ 1,38,427 രൂപ വരെയാണ് ഇവക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
മൂന്ന് മോഡലുകളുടെയും കൃത്യമായ വിലവിവരങ്ങളിലേക്ക് നോക്കിയാൽ SE ഇക്കോ സ്‌കൂട്ടറിന്റെ വില 96,968 രൂപയും SE സ്‌പോർട്ടിന്റെ വില 1,29,938 രൂപയും SE സ്‌പോർട് പെർഫോമൻസ് അപ്‌ഗ്രേഡ് പതിപ്പിന് 1,38,427 രൂപയുമാണ് വില. കൊമാകി SE ഇലക്ട്രിക് സ്കൂട്ടർ ശ്രേണി ഇപ്പോൾ LiFePO4 സ്മാർട്ട് ബാറ്ററികളുമായാണ് വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവ ആപ്പ് അധിഷ്‌ഠിതവും സുരക്ഷാ ഘടകം വർധിപ്പിക്കുന്നതിനായി തീ പിടുത്തത്തെ പ്രതിരോധിക്കുന്നവയുമാണ്.


Click it and Unblock the Notifications








