ഇലക്ട്രിക സ്കൂട്ടറിലും തട്ടിപ്പോ; എംവിഡി പരിശോധന തുടങ്ങി

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഒരു ലക്ഷത്തിന് മുകളിൽ ഇലക്ട്രിക് വാഹനങ്ങൾ കേരളത്തിലുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിൽപ്പനയൊടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി വരികയാണ്. വാഹനങ്ങളുടെ നിശ്ചിത വേഗതയിൽ നിന്ന് കൂട്ടി വിൽക്കുന്നതാണ് ഏറ്റവും വലിയ തട്ടിപ്പ്.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക്‌ അനുവദനീയമായതിനെക്കാള്‍ വേഗം കൂട്ടി വില്‍പ്പന നടത്തുന്നതാണ് ഈ മേഖലയില്‍ പ്രധാനമായും അരങ്ങേറുന്ന തട്ടിപ്പുകൾ. രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകളിലാണ് ഇത്തരത്തിലുള്ള പ്രധാന തട്ടിപ്പുകള്‍ നടക്കുന്നത്. ഇത്തരം തട്ടിപ്പില്‍ വാഹന നിര്‍മാണ കമ്പനികള്‍ക്കും ഡീലര്‍മാര്‍ക്കും പങ്കുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനമായി പറയുന്നത്. ഇത് കണ്ടെത്തുന്നതിന് വേണ്ടി ചില ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന കേന്ദ്രങ്ങളിൽ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്.

ഇലക്ട്രിക സ്കൂട്ടറിലും തട്ടിപ്പോ; എംവിഡി പരിശോധന തുടങ്ങി

ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ ആവശ്യമില്ലാത്ത ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് കൃത്യമായ മാനദണ്ഡം കേന്ദ്ര മോട്ടോര്‍വാഹന ചട്ടത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ചില വാഹന നിര്‍മാതാക്കള്‍ ലൈസന്‍സ് വേണ്ടാത്തത്‌ എന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് അനുവദിച്ചിട്ടുള്ളതിലും അധികം കരുത്തുള്ള മോട്ടോര്‍ നല്‍കിയും നിര്‍ദേശിച്ചിട്ടുള്ളതിലും അധികം വേഗത വരുത്തിയും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നുണ്ട്.

ഇന്ന് വിപണിയിൽ പ്രീമിയം മോഡലുകൾ തേടുന്നവരെ ലക്ഷ്യമാക്കി ടിവിഎസ് ഒരു കിടിലൻ പെർഫോമൻസ് ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കുകയുണ്ടായി. X എന്നു പേരിട്ടിരിക്കുന്ന ഈ ഇവി രാജ്യത്തെ തന്നെ ആദ്യത്തെ പെർഫോമൻസ് ഇലക്ട്രിക് സ്‌കൂട്ടറാണെന്നു വേണം പറയാൻ. ഐക്യൂബിന് ശേഷം ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ ഇവി കൂടിയാണിത് എന്നതും ശ്രദ്ധേയം.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രദർശിപ്പിച്ച ടിവിഎസ് ക്രിയോൺ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ X ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നിലവിൽ വിപണിയിൽ ലഭ്യമായ മറ്റേതൊരു സ്‌കൂട്ടറിനേക്കാളും വ്യത്യസ്‌തമായി നിൽക്കാൻ ഇത് സഹായിക്കുന്നുണ്ട്. മുൻവശത്ത് വെർട്ടിക്കൽ എൽഇഡി ഹെഡ്‌ലാമ്പ്, സ്ക്വയർ ഷേപ്പിലുള്ള ട്വിൻ എൽഇഡി ലൈറ്റുകൾ, ഷാർപ്പ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, റേസർ ഷാർപ്പ് ബോഡി പാനലുകൾ, ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകൾ എന്നിവയാണ് ഡിസൈൻ ഹൈലൈറ്റുകൾ.

സാധാരണക്കാര്‍ക്ക് താങ്ങുന്ന വിലയില്‍ പുതിയ മോഡല്‍ പുറത്തിറക്കി അടുത്തിടെ ഏഥർ ശ്രദ്ധനേടിയിരുന്നു. നിര്‍മാതാക്കള്‍ തമ്മിലുള്ള കിടമത്സരത്തിൽ ഒന്നാമനാവുന്നതിന്റെ ഭാഗമായി പുതിയ സുപ്രധാന തീരുമാനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഏഥർ. ലക്‌ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിക്കാനായി 450X ഇലക്ട്രിക് സ്‌കൂട്ടറിനായി ഏഥർ എനർജി ഒരു 60 മാസത്തെ വാഹന വായ്‌പ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.

വിപണിയിൽ ആദ്യമായാണ് ഇത്രയും നീണ്ട കാലയളവിലേക്ക് ഇലക്ട്രിക് വാഹനത്തിന് ലോൺ ഫെസിലിറ്റി ലഭിക്കുന്നത്. പുതുക്കിയ FAME II സബ്‌സിഡി നിയന്ത്രണങ്ങൾ കാരണം 450X ഇവിക്ക് വില വർധിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതാദ്യമായാണ് ഇവി വ്യവസായത്തിൽ അഞ്ച് വർഷത്തെ ഫിനാൻസ് സ്‌കീം കമ്പനി അവതരിപ്പിക്കുന്നത്.

പുതിയ അഞ്ച് വർഷത്തെ ലോൺ ഓഫറിന് കീഴിൽ പ്രതിമാസം വെറും 2,999 രൂപ നൽകിയാൽ ഏഥർ 450X വീട്ടിലെത്തിക്കാം. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തെ ലോൺ വാഗ്‌ദാനം ചെയ്യുന്നതിനായി ഐഡിഎഫ്‌സി ഫസ്റ്റ്, ബജാജ് ഫിനാൻസ്, ഹീറോ ഫിൻകോർപ്പ് എന്നിവയുമായാണ് ഏഥർ എനർജി സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി തുടങ്ങിയെങ്കിലും കുറഞ്ഞ റേഞ്ചുള്ള മോഡലുകൾ ഇന്നും വിപണിയുടെ ആശങ്കകളിൽ ഒന്നാണ്. പക്ഷേ ഇന്നു പുറത്തിറങ്ങുന്ന ഒട്ടുമിക്ക ഇവികളും 100 കിലോമീറ്റർ റേഞ്ച് എങ്കിലും വാഗ്‌ദാനം ചെയ്‌തുകൊണ്ടാണെന്നതും വാസ്‌തവമാണ്. ഇതിന്റെയെല്ലാം ഭാഗമായി വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ജനകീയരാക്കിയതിൽ പ്രധാന പങ്കുവഹിച്ച സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നായ കൊമാകിയും പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.

കൂടുതൽ മൈലേജും നൂതന ഫീച്ചറുകളുമുള്ള SE ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയുടെ നവീകരിച്ച പതിപ്പുകൾ പുറത്തിറക്കിയ കമ്പനി കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കുകയാണ്. ഇക്കോ, സ്‌പോർട്ട്, സ്‌പോർട്ട് പെർഫോമൻസ് അപ്‌ഗ്രേഡ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് SE ഇവിയിൽ ഇനി ലഭ്യമാവുക. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 96,968 രൂപ മുതൽ 1,38,427 രൂപ വരെയാണ് ഇവക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Tuesday, August 29, 2023, 11:19 [IST]
English summary
Electric scooter scam in kerala motor vehicle department
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X