2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ

വിലയുടെ കാര്യത്തിലും വളരെ ലാഭകരവും അത് പോലെ തന്നെ താങ്ങാനാകുന്നതുമായ ഇലക്ട്രിക് സ്കൂട്ടറുകളുടെ കാര്യത്തിൽ 2030 ഓടെ രാജ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 22 ദശലക്ഷമായി വളരുമെന്നാണ് പുതിയതായി പുറത്ത് വരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഏറെ പ്രധാനപ്പെട്ടത് എന്ന് പറയുന്നത് 2022 വർഷത്തിൽ ഇരുചക്രവാഹന വിപണി മൊത്തത്തിലുളള ഓട്ടോമൊബൈൽ വിൽപ്പനയുടെ ഏകദേശം 3 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന.

ഇപ്പോൾ ഉളള ഇരുചക്ര വാഹന നിർമാതാക്കൾ പെട്രോൾ വിപണിയേക്കാൾ തങ്ങൾക്ക് ലാഭകരമായത് ഇലക്ട്രിക് മേഖലയാണെന്ന് മനസിലാക്കിയാണ് പെരുമാറുന്നത്. അത് കൊണ്ട് തന്നെ എല്ലാവരും കൂടുതലായി ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് മാത്രമല്ല ഉപഭോക്താക്കൾ കൂടുതലായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് തിരിയുകയാണ് എന്നതും ഒരു കാരണമാണ്.

2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ

ഇരുചക്രവാഹന വിപണി ഏറ്റവും താങ്ങാനാകുന്ന മോഡലുകൾ ഇറക്കാൻ മത്സരിക്കുകയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി തങ്ങളുടെ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആഭ്യന്തര വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഇക്കോഡ്രിഫ്റ്റ് കമ്മ്യൂട്ടര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 99,999 രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് വിപണിയില്‍ എത്തിക്കുന്നത്. 99,999 രൂപ എക്സ്ഷോറൂം വില രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് മോട്ടോര്‍സൈക്കിള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ബാധകമാകൂ..

രാജ്യത്ത് മറ്റെവിടെയെങ്കിലും നിന്ന് പുതിയ ഇക്കോഡ്രിഫ്റ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,14,999 രൂപയാണ് എക്സ് ഷോറൂം വില. ആര്‍ടിഒ ഫീസും വിവിധ സംസ്ഥാനങ്ങളിലെ സബ്‌സിഡിയുമെല്ലാം അനുസരിച്ച് ഓണ്‍റോഡ് വിലയിൽ വ്യത്യാസം വന്നേക്കാം. ബ്ലാക്ക്, ഗ്രേ, റെഡ്, ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിലാണ് കമ്പനി ഇക്കോഡ്രൈഫ്റ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്. ഹൈദരാബാദിലെ പ്യുവര്‍ ഇവിയുടെ നിര്‍മ്മാണ കേന്ദ്രത്തിലായിരുന്നു ഈ ഇലക്ട്രിക് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.

ഇലക്ട്രിക് സ്കൂട്ടർ എന്ന് പറയുമ്പോൾ പണ്ട് എല്ലാവരും വിചാരിച്ചിരുന്നത് പരമാവധി 50 കിലോമീറ്റർ സ്പീഡിൽ പോകുന്ന സ്കൂട്ടറുകളായിരുന്നു. എന്നാൽ ഇന്ന് 120 കിലോമീറ്റർ സ്പീഡിൽ പോലും പായാൻ കഴിയുന്ന പുലി കുട്ടൻമാർ ഇലക്ട്രിക് ബൈക്ക് മേഖലയിലുണ്ട്. ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ അരങ്ങ് തകർക്കുമ്പോൾ ഈ വിഭാഗത്തിൽ അത്ര സജീവമല്ലാത്തവരാണ് ഇ-ബൈക്കുകൾ. എന്നാൽ ട്രെൻഡ് മാറിവരുമ്പോൾ ഇക്കാര്യത്തിലും പയ്യെ മാറ്റങ്ങൾ വരുന്നുണ്ടെന്ന് വേണം പറയാൻ. റിവോൾട്ട് ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ കൊണ്ടുവന്ന ട്രെൻഡ് പിന്നീട് ടോർക്ക് ക്രാറ്റോസ്, അൾട്രാവയലറ്റ് F77 തുടങ്ങിയ വമ്പൻമാർ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.

ജോധ്പൂർ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഡെവോട്ട് മോട്ടോർസാണ് തങ്ങളുടെ പ്രൊഡക്ഷൻ-റെഡി പ്രോട്ടോടൈപ്പ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഈ വാഹനത്തിന് 9.5 KW മോട്ടോർ ഉണ്ടെന്നാണ് കമ്പനി പറയുന്നത്. ഇത് ഇലക്‌ട്രിക് ബൈക്കിന് അതിവേഗ ആക്സിലറേഷൻ നൽകാൻ സഹായിക്കുന്ന ഘടകമാണ്. അതേസമയം ഇവിയുടെ ടോപ്പ് സ്പീഡ് 120 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു.

കൂടാതെ ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഡിവോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളിനാവും. ഇത് ദിവസേനയുള്ള യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും അനുയോജ്യമാണ്. ചാർജിംഗും കാര്യക്ഷമമാണ് എന്നതും ഇ-ബൈക്കിന്റെ പ്രായോഗികത ഉയർത്തുന്നുണ്ട്. ഇവിയുടെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 3 മണിക്കൂർ സമയം മാത്രമേ വേണ്ടിവരൂ. പ്രായോഗികവും ദൈനംദിന ഉപയോഗത്തിനും ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ രീതിയിലാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റൈഡർ എന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിക്കാൻ ഒരുങ്ങുകയാണെന്ന് ഒരു പുതിയ വിവരം ലഭിക്കുന്നുണ്ട് എങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഫ്രഞ്ച് ബ്രാൻഡിൽ നിന്നും ഇതുവരെ വന്നിട്ടില്ലെന്നും പ്രത്യേകം ഓർമിക്കാം. ഫുൾ ഫെയർഡ് ഇലക്ട്രിക് മോഡലുമായി കടന്നുവന്നാൽ രാജ്യത്ത് എന്തേലും സാധ്യതയുണ്ടോയെന്നാണ് അടുത്തതായി വിലയിരുത്തേണ്ടത്. രാജ്യത്തെ ഇവി വിപണിയുടെ അസൂയാവഹമായ വളർച്ച കണ്ടുകൊണ്ടാണ് ബ്രാൻഡ് പുതിയൊരു അംഗത്തിന് കച്ചകെട്ടിയെത്തുന്നത്. എന്നാൽ ചുമ്മാ വന്നങ്ങുപോവാൻ നിർമാതാക്കൾക്ക് ഒരു താത്പര്യവുമില്ല.

Most Read Articles

Malayalam
English summary
Electric two wheelers sales will reach 22 million by 2030
Story first published: Wednesday, February 1, 2023, 6:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X