അറിഞ്ഞിരിക്കാം ഇവികളുടെ ഹൃദയം; ബാറ്റികളുടേയും മോട്ടോറിൻ്റേയും പ്രവർത്തനം ഇങ്ങനെ
ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയം എന്ന് പറയുന്നത് ബാറ്ററിയും മോട്ടോറുകളുമാണ്. ഏറ്റവും വില കൂടുതലുമുളളത് അതിനൊക്കെ തന്നെയാണ്. അത് കൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടുന്നതും. വലിപ്പം കുറച്ച് അതോടൊപ്പം പ്രവർത്തനം കൂട്ടാൻ സാധിക്കുന്നതുമായ ബാറ്ററികൾ നിർമിക്കുവാനാണ് എല്ലാ കമ്പനികളും ശ്രമിക്കുന്നത്.
ചില ഇലക്ട്രിക് സ്കൂട്ടറുകളെ മാറ്റി നിർത്തിയാൽ മറ്റ് ഇലക്ട്രിക് വാഹനങ്ങളെല്ലാം ലിഥിയം അയൺ ബാറ്ററികൾ തന്നെയാണ് ഉപയോഗിക്കുന്നത്. ഈയിനം ബാറ്ററികളിൽ ഉപയോഗിക്കുന്ന സംയുക്തങ്ങൾക്കനുസരിച്ച് വിവിധ വകഭേദങ്ങളുണ്ട്. ആദ്യകാല ലിഥിയം അയൺ ബാറ്ററികളിൽ ലിഥിയം കൊബാൾട്ട് ഓക്സൈഡ്കൊണ്ടു നിർമിച്ച കാഥോഡും ഗ്രാഫൈറ്റ് ആനോഡുമാണുണ്ടായിരുന്നത്. അതോടൊപ്പെ തന്നെ തീ പിടിത്തം ഒഴിവാക്കാനുള്ള പരീക്ഷണങ്ങൾ ലിഥിയത്തിന്റെ മറ്റു സംയുക്തങ്ങൾ ഉപയോഗത്തിൽ എത്തിച്ചിട്ടുണ്ട്.

ബാറ്ററിയുടെ ജിസൈനും വ്യത്യസത രീതികളിലാണ്. ഒട്ടേറെ ലിഥിയം അയൺ സെല്ലുകൾ കൂട്ടിചേർത്താണ് ഒരു ബാറ്ററി നിർമിക്കുന്നത്. സെല്ലുകൾ ചെറുതും വലിപ്പം കൂടിയ സിലിണ്ടർ, കട്ടി കുറഞ്ഞ പരന്ന ആവരണം, ദീർഘചതുരാകൃതിയിലുള്ളതും കട്ടിയുള്ളതുമായ എന്നീ രൂപങ്ങളിലാണ് ബാറ്ററി സാധാരണയായി നിർമിക്കപ്പെടുന്നത്.
ലിഥിയം അയൺ ബാറ്ററി നിർമാതാക്കളിൽ മുന്നിൽ നിൽക്കുന്നത് ചൈനീസ് കമ്പനിയായ സിഎടിഎൽ (CATL) ആണ്. ആഗോളതലത്തിൽ വിപണിയുടെ 34 % കയ്യിലുള്ള കമ്പനിയാണ് ടെസ്‌ല കമ്പനിക്ക് ബാറ്ററി നൽകുന്നതും. ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററിയുടെ പെട്ടിരൂപത്തിലുള്ളവയാണ് ഇവർ നിർമിക്കുന്ന ബാറ്ററി. രണ്ടാം സ്ഥാനത്തുള്ള കൊറിയൻ കമ്പനിയായ എൽജി കട്ടി കുറഞ്ഞ പൗച്ച് രൂപത്തിലുള്ള ലിഥിയം മാംഗനീസ് ഓക്സൈഡ് ബാറ്ററി സെല്ലുകളാണ് കൂടുതലായി നിർമിക്കുന്നത്.

മൂന്നാം സ്ഥാനത്ത് ഇപ്പോൾ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്ന ചൈനീസ് കമ്പനിയായ ബിവൈഡി (BYD) ആണ്. ഇവരുടെ ബ്ലേഡ് രൂപകൽപനയുള്ള ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററികൾ അവയുടെ മികച്ച ക്ഷമതകൊണ്ട് ആഗോളവിപണിയിൽ പ്രശസ്തമാണ്. ഇന്ത്യയിലുള്ള മിക്ക ഇവി നിർമാതാക്കളും ബാറ്ററി വാങ്ങാൻ ബിവൈഡിയുമായി ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ടാറ്റ സ്വന്തമായി ലിഥിയം അയൺ ബാറ്ററി നിർമിക്കുന്നതിന് ഗുജറാത്തിൽ ഫാക്ടറി തുടങ്ങാനുളള പദ്ധതിയിലാണ്.
ഇലക്ട്രിക് വാഹനങ്ങളിൽ ആദ്യമായി ഉപയോഗിക്കുന്നത് ബ്രഷ്ഡ് ഡിസി മോട്ടോറുകളാണ്. എന്നാൽ ഇപ്പോൾ അത് സാധാരണമായി ഉപയോഗിക്കുന്നില്ല എങ്കിലും ചില വാഹനങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ബ്രഷ്ഡ് മോട്ടോറിൽ ഒരു റോട്ടർ, ഒരു സ്റ്റേറ്റർ, അത് പോലെ തന്നെ കമ്മ്യുട്ടർ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. റോട്ടർ വൈൻഡിങ്ങിലൂടെ കടന്ന് പോകുന്ന വൈദ്യുതിയെ ദിശ മാറ്റി വിടാനുളള സ്വിച്ചാണ്. മോട്ടോറിലെ ബ്രഷുകളാണ് സ്റ്റേറ്ററിനും റോട്ടറിനും ഇടയ്ക്ക് വൈദ്യുതി നൽകുന്നത്.
ബ്രഷ് ചെയ്ത ഡിസി മോട്ടോറുകളുടെ ഗുണം ചിലവ് കുറഞ്ഞതും അത് പോലെ തന്നെ രൂപകൽപ്പന ചെയ്യാൻ എളുപ്പമുളളതുമാണ്. വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്നു. ഉപയോഗിക്കുന്ന തോറും ബ്രഷുകൾ നശിക്കും എന്നത് കൊണ്ട് തന്നെ അറ്റകുറ്റപ്പണികൾ കൂടുതലാണ്, ഇവികളിൽ ഉപയോഗിക്കുന്ന മറ്റ് മോട്ടോറുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ കാര്യക്ഷമത കുറവാണ്.
ബ്രഷ്‌ലെസ് ഡിസി മോട്ടോറുകളാണ് കൂടുതലും ഇവികളിൽ ഉപയോഗിക്കുന്നത്. ബ്രഷ്‌ലെസ് ഡിസി മോട്ടോറുകളേക്കാലും പ്രചാരത്തിലുളളത് ബ്രഷ്‌ലെസ് ഡിസി മോട്ടോറുകളാണ്. ബ്രഷ് ചെയ്ത മോട്ടോറുകളേക്കാൾ ആയുസ്സ് കൂടുതൽ ഈ മോഡൽ മോട്ടോറുകൾക്കാണ്. മറ്റ് മോട്ടോറുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഉയർന്ന പവർ ടു വെയ്റ്റ് അനുപാതമുണ്ട്. ഭാരം കുറഞ്ഞതും വലിപ്പം കുറവുമാണ് ബ്രഷ്‌ലെസ് ഡിസി മോട്ടോറുകൾക്ക്.


Click it and Unblock the Notifications








