Electric Vehicles ഉപയോഗിക്കാൻ ക്യാബ് അഗ്രഗേറ്ററുമാരോട് ദില്ലി സർക്കാർ

ടാക്‌സി/ക്യാബ് അഗ്രഗേറ്ററുകൾ, ഫുഡ് ഡെലിവറി കമ്പനികൾ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ എന്നീ മേഖലയിലുളളവർക്കായി ദില്ലി സർക്കാർ പുതിയ നയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. 2030- ഓടെ ഈ മേഖല മുഴുവനായി ഇലക്ട്രിക്കിലേയ്ക്ക് മാറണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി സീറോ എമ്മിഷനാണ് സർക്കാരിൻ്റെ ലക്ഷ്യം.

2030 ഏപ്രിൽ ഒന്നിന് ദില്ലിയിലെ എല്ലാ ക്യാബുകളും ഇ കൊമേഴ്സ് വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ദില്ലിയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉളളത് കൊണ്ട് ഇത്തരമൊരു കാര്യം വളരെ എളുപ്പമായിരിക്കും എന്നാണ് തോന്നുന്നത്. വായു മലിനീകരണം കുറയ്ക്കുക എന്നതാണ് പ്രധാനം.

Electric Vehicles ഉപയോഗിക്കാൻ ക്യാബ് അഗ്രഗേറ്ററുമാരോട് ദില്ലി സർക്കാർ

ക്യാബ് അഗ്രിഗേറ്ററുമാരുടെ നയം നിയമവകുപ്പ് പാസാക്കിയെന്നും എന്നാൽ ലഫ്റ്റനൻ്റ് ഗവർണറുടെ അന്തിമ തീരുമാനം കൂടെ ലഭിക്കാനുണ്ട്. അതോടൊപ്പം തന്നെ നിലവിലുളള പെട്രോൾ, ഡീസൽ,സിഎൻജി ക്യാബുകൾ നിർത്തലാക്കാനുളള വ്യവസ്ഥകളും സർക്കാർ അവതരിപ്പിച്ചിരിക്കുന്ന കരടിലുണ്ട്.

പെട്രോൾ, ഡീസൽ എഞ്ചിൻ കാറുകളും ഇലക്ട്രിക് കാറുകളുമായി വിലയുടെ കാര്യത്തിൽ വലിയ വ്യത്യാസം തന്നെയുണ്ട്. വരും വർഷങ്ങളിൽ രാജ്യത്ത് കൂടുതൽ താങ്ങാനാവുന്ന ഇവികൾ അവതരിപ്പിക്കുന്നതും ഐസിഇ വാഹനങ്ങളിൽ നിന്ന് ഇവികളിലേക്കുള്ള മാറ്റം വളരെ നിർണായകരമായിരിക്കും.

Electric Vehicles ഉപയോഗിക്കാൻ ക്യാബ് അഗ്രഗേറ്ററുമാരോട് ദില്ലി സർക്കാർ

നെക്‌സോണ്‍, ടിഗോര്‍ എന്നീ മോഡലുകള്‍ കൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയുടെ മുഖ്യപങ്കും കൈയ്യാളുന്നത് ടാറ്റയാണ്. 8.49 ലക്ഷം (എക്‌സ്-ഷോറൂം) രൂപ ആമുഖ വിലയിലാണ് ടാറ്റ ടിയാഗോ ഇവി ലോഞ്ച് ചെയ്തത്. 11.79 ലക്ഷം (എക്സ്-ഷോറൂം) വരെയാണ് ടിയാഗോ ഇവി വില നീളുന്നത്. ഓണ്‍ലൈനായോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളം പരന്ന് കിടക്കുന്ന ടാറ്റയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ ടാറ്റ ടിയാഗോ ഇവി ബുക്ക് ചെയ്യാന്‍ സാധിക്കും. നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയിലുള്ള സിപ്ട്രോണ്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെയും നിര്‍മാണം.

മള്‍ട്ടി-മോഡ് റീജന്‍ മോഡുകളും സിറ്റി, സ്പോര്‍ട്ട് എന്നീ ഡ്രൈവ് മോഡുകളടക്കം നിരവധി സവിശേഷതകള്‍ ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ആഭ്യന്തര നിര്‍മാതാക്കള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നിലവില്‍ വിപണിയില്‍ ഉള്ള പെട്രോള്‍ പതിപ്പിന്റെ അതേ ഡിസൈനില്‍ തന്നെയാണ് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇലക്ട്രിക് വാഹനത്തിന്റേതായ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഇവി ഹാച്ച്ബാക്കില്‍ കാണാന്‍ പറ്റും. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ ഇവി ലഭ്യമാണ്.

Electric Vehicles ഉപയോഗിക്കാൻ ക്യാബ് അഗ്രഗേറ്ററുമാരോട് ദില്ലി സർക്കാർ

ആദ്യത്തെ ചെറിയ ബാറ്ററി പായ്ക്ക് 60 bhp കരുത്തും 110 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഇത് മോഡിഫൈഡ് ഇന്ത്യന്‍ ഡ്രൈവിംഗ് സര്‍ക്കിളില്‍ (MIDC) 250 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി പായ്ക്ക് 74 bhp കരുത്തും 114 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ചാണ് ഈ ബാറ്ററി പായ്ക്കില്‍ കമ്പനി അവകാശപ്പെടുന്നത്. രണ്ട് ബാറ്ററി പായ്ക്കുകളും DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

57 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം 7.2 kW എസി ചാര്‍ജറിന് 0 മുതല്‍ 100 ശതമാനം വരെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 36 മിനിറ്റും എടുക്കും. 45 കണക്റ്റഡ് ഫീച്ചറുകളുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെഗ്മെന്റ്-ഫസ്റ്റ് ടെലിമാറ്റിക്സ് ടെക്, പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതറെറ്റ് സീറ്റുകള്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍ തുടങ്ങിയവയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില ഫീച്ചര്‍ ഹൈലൈറ്റുകള്‍. അഞ്ച് നിറങ്ങളില്‍ ഈ ഇവി സ്വന്തമാക്കാന്‍ സാധിക്കും.

ടാറ്റ ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ ഹാരിയര്‍ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. 2024-ല്‍ ടാറ്റ ഹാരിയര്‍ ഇലക്ട്രിക് അവതരിപ്പിക്കുമെന്നാണ് സൂചന. ഓട്ടോ എക്‌സ്‌പോയുടെ മനംകവര്‍ന്ന ടാറ്റയുടെ മറ്റൊരു കണ്‍സെപ്റ്റ് മോഡലായ സിയറ ഇവിയുടെ ലോഞ്ചും അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടായേക്കും. കഷ്ടപ്പെട്ട് നേടിയെടുത്ത ഇലക്ട്രിക് വാഹന വിപണിയിലെ സിംഹാസനം ഏതായാലും ടാറ്റ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് അവരുടെ സമീപകാലത്തെ നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

More from DriveSpark

Article Published On: Monday, April 10, 2023, 12:40 [IST]
English summary
Electric vehicle to be allowed in delhi from 2030
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X