ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

ഇന്ന് ഇന്ത്യന്‍ നിരത്തുകളിലെ ഒരു സ്ഥിരം കാഴ്ചയാണ് ഇലക്ട്രിക് വാഹനങ്ങള്‍. പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഉപേക്ഷിച്ച് ആളുകള്‍ ഇവികളെ പുല്‍കുന്നതിനുള്ള കാരണങ്ങള്‍ നിരവധിയാണ്. ഒപ്പം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ഗുണകരമാണെന്ന് പറഞ്ഞാലോ?. അതെ യൂനിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകരാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയത്.

ഇവി ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

ഇലക്ട്രിക് കാറുകള്‍, വായു മലിനീകരണം, ആരോഗ്യം എന്നിവ ബന്ധിപ്പിക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ സ്വാധീനം യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലെ ഡേറ്റകള്‍ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ആദ്യ പഠനങ്ങളില്‍ ഒന്നാണിത്. പൊതുവായി ലഭ്യമായ ഡേറ്റസെറ്റുകള്‍ പ്രയോജനപ്പെടുത്തി ഗവേഷകര്‍ കാലിഫോര്‍ണിയയിലാണ് പഠനം നടത്തിയത്. കാലിഫോര്‍ണിയയിലെ താമസക്കാര്‍ അതിവേഗം ഇലക്ട്രിക് കാറുകളിലേക്കോ ലൈറ്റ്-ഡ്യൂട്ടി സീറോ എമിഷന്‍ വെഹിക്കിളുകളിലേക്കോ (ZEV) മാറിക്കൊണ്ടിരിക്കുകയാണ്.

ഇവി ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ് എന്ന ജേണലിലാണ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചത്. 2013-നും 2019-നും ഇടയില്‍ സംസ്ഥാനത്തുടനീളമുള്ള രജിസ്റ്റര്‍ ചെയ്ത മൊത്തം സീറോ എമിഷന്‍ വാഹനങ്ങള്‍, വായു മലിനീകരണ തോത്, പ്രദേശത്ത് ആസ്ത്മ രോഗവുമായി ബന്ധപ്പെടുത്തി ചികിത്സ തേടിവര്‍ എന്നീ വിവരങ്ങള്‍ ഗവേഷകര്‍ താരതമ്യം ചെയ്ത് പഠിച്ചു. പ്രദേശത്ത് ഇലക്ട്രിക് കാറുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ പ്രാദേശത്ത് വായു മലിനീകരണ തോതും ആശുപത്രി സന്ദര്‍ശനങ്ങളും കുറഞ്ഞതായി കണ്ടെത്തി.

ഇവി ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

'ആഗോള തലത്തിലാണ് പലപ്പോഴും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നത്. എന്നാല്‍ പ്രാദേശിക തലത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളുടെ സ്വന്തം സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന ആശയം പൊതുജനങ്ങള്‍ക്കും നിയമ നിര്‍മ്മാതാക്കള്‍ക്കും ഒരു ശക്തമായ സന്ദേശമായിരിക്കും' കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പോപ്പുലേഷന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് സയന്‍സസ് അസിസ്റ്റന്റ് പ്രഫസറും പഠനത്തിന്റെ മുഖ്യ ഗവേഷകനുമായ എറിക ഗാര്‍സിയ പറഞ്ഞു.

ഇവി ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വെല്ലുവിളിയാണെന്നും അവ ഭയം ജനിപ്പിക്കുമെന്നതാണ് കാരണമെന്നും കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പോപ്പുലേഷന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് സയന്‍സസ് അസോസിയേറ്റ് പ്രൊഫസറും പഠനത്തിന്റെ സീനിയര്‍ എഴുത്തുകാരനുമായ സാന്ദ്ര എക്കല്‍ പറഞ്ഞു.

ഇവി ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഫലങ്ങള്‍ പഠിക്കാന്‍ ഗവേഷണ സംഘം നാല് വ്യത്യസ്ത ഡേറ്റാസെറ്റുകള്‍ വിശകലനം ചെയ്യുകയും താരതമ്യം ചെയ്യുകയും ചെയ്തു. ആദ്യം അവര്‍ കാലിഫോര്‍ണിയ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സീറോ എമിഷന്‍ വാഹനങ്ങളുടെ ഡേറ്റ എടുത്തു. ഇതില്‍ ബാറ്ററി ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇവി ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

2013-2019 കാലയളവില്‍ പ്രതിവര്‍ഷം ഓരോ പിന്‍ കോഡിലും രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം അവര്‍ പട്ടികപ്പെടുത്തി. നൈട്രജന്‍ ഡയോക്സൈഡിന്റെ (NO2) അളവ്, ട്രാഫിക്കുമായി ബന്ധപ്പെട്ട വായു മലിനീകരണം, ആസ്ത്മയുമായി ബന്ധപ്പെട്ട ആശുപത്രി സന്ദര്‍ശനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഡേറ്റയും അവര്‍ യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ എയര്‍ മോണിറ്ററിംഗ് സൈറ്റുകളില്‍ നിന്ന് നേടി.

ഇവി ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

നൈട്രജന്‍ ഡൈഓക്‌സൈഡ് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ആസ്തമ. ഇത് മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഹൃദയം, മസ്തിഷ്‌കം, മറ്റ് അവയവങ്ങളെയെും പ്രതികൂലമായി ബാധിക്കുന്നു. ഒപ്പം ഗവേഷകര്‍ ഓരോ പിന്‍കോഡിലും ബിരുദം നേടിയ മുതിര്‍ന്ന വ്യക്തികളുടെ ശതമാനം കണക്കാക്കി.

ഇവി ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

പിന്‍ കോഡ് തലത്തില്‍ 1,000 ആളുകള്‍ക്ക് 20 സീറോ എമിഷന്‍ വാഹനങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ ആസ്ത്മയുമായി ബന്ധപ്പെട്ട ആശുപത്രി സന്ദര്‍ശന നിരക്കില്‍ 3.2% കുറവും നൈട്രജന്‍ ഓക്‌സൈഡ് നിലയില്‍ ഒരു ചെറിയ കുറവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ 1000 പേരില്‍ 1.4 പേര്‍ക്ക് ഉണ്ടായിരുന്ന സീറോ എമിഷന്‍ വെഹിക്കിളുകളുടെ എണ്ണം 2013-2019 കാലഘട്ടത്തില്‍ 14.6 ആയി വര്‍ധിച്ചു.

ഇവി ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആളുകള്‍ വസിക്കുന്ന സ്ഥലങ്ങളില്‍ ഇവികളോട് തണുപ്പന്‍ സമീപനമാണ് ഉള്ളതെന്ന് ഡേറ്റ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ജനസംഖ്യയുടെ 17 ശതമാനം ബിരുദദാരികള്‍ ഉള്ള ഒരു പ്രദേശത്ത് ശരാശരി 1,000 ആളുകള്‍ക്ക് 0.70 സീറോ എമിഷന്‍ വാഹനങ്ങളുടെ വാര്‍ഷിക വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം 47 ശതമാനം ബിരുദദാരികള്‍ ഉള്ള ഒരു സ്ഥലത്ത് 1,000 ആളുകള്‍ക്ക് 3.6 സീറോ എമിഷന്‍ വാഹനങ്ങളുടെ വാര്‍ഷിക വര്‍ധനവ് കാണിക്കുന്നു.

ഇവി ഉടമകള്‍ സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള്‍ ആരോഗ്യത്തിന് നല്ലതെന്ന് പഠനം

താഴ്ന്ന വരുമാനക്കാര്‍ വസിക്കുന്ന സ്ഥലങ്ങളില്‍ മലിനീകരണ തോത് കൂടുതലാണെന്ന് പഠനം കണ്ടെത്തി. അന്തരീക്ഷ മലിനീകരണം കാരണം ഇവിടങ്ങളില്‍ ആസ്ത്മയടക്കമുള്ള ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നതായി മുന്‍കാല ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ മാറ്റി മലിനീകരണമില്ലാത്ത കാറുകള്‍ കൊണ്ടുവന്നാല്‍ സ്ഥിതിക്ക് പരിഹാരം കാണാനാകും.

Most Read Articles

Malayalam
English summary
Electric vehicles have health benefits research study from us says in malayalam
Story first published: Sunday, February 5, 2023, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X