ഇലക്ട്രിക് വിൽപ്പനയിൽ മഹാരാഷ്ട്ര ഒന്നാമത്; പിന്തുണ അറിയിച്ച് സർക്കാർ

ഇന്ത്യയിൽ ഇപ്പോൾ നിലവിൽ ഇലക്ട്രിക് വിപണി വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.അതായത് രാജ്യത്ത് ഉപയോഗിക്കുന്ന 16,73,115 ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളിൽ,2,96,186 വാഹനങ്ങളുമായി മഹാരാഷ്‌ട സംസ്ഥാനമാണ് ഒന്നാം സ്ഥാനത്ത്. കർണാടകയും തമിഴ്‌നാടും യഥാക്രമം 2,03,592 ഉം 1,69,006 ഉം യുണിറ്റുകളായി പിന്നിൽ തന്നെയുണ്ട്.

രാജ്യത്ത് ഹൈബ്രിഡ് അത് പോലെ തന്നെ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പുതിയ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തെ ബാറ്ററികളുടെ വില കുറയ്ക്കുന്നതിന് വേണ്ടി രാജ്യത്ത് അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി) നിർമ്മിക്കാൻ വേണ്ടിയുളള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് 2021 മെയ് 12-ന് തന്നെ സർക്കാർ അംഗീകാരം നൽകിയിരുന്നു

ഇലക്ട്രിക് വിൽപ്പനയിൽ മഹാരാഷ്ട്ര ഒന്നാമത്; പിന്തുണ അറിയിച്ച് സർക്കാർ

ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തെ അതികായകൻമാരായ ടാറ്റ മോട്ടോർസ് ഇവി സെഗ്മെന്റിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായ 2023 ഓട്ടോ എക്സ്പോയിൽ നിരവധി കൺസെപ്റ്റ് കാറുകളും നിലവിലെ മോഡലുകളുടെ പുത്തൻ വകഭേദങ്ങളും വരെ പരിചയപ്പെടുത്തുകയുണ്ടായി.

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ നെക്‌സോൺ ഇവിയിലൂടെ ഇലക്ട്രിക് വാഹന രംഗത്ത് തുടക്കമിട്ട ടാറ്റ മോട്ടോർസിന് ഇന്ന് ടിഗോർ ഇവി, ടിയാഗോ ഇവി തുടങ്ങിയ വമ്പൻ മോഡലുകള് നിരയിലുള്ളത്. 2023 ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് അവതരിപ്പിച്ചതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ വാഹനങ്ങളിൽ ഒന്നായിരുന്നു ടിയാഗോ ഇവി ബ്ലിറ്റ്‌സ്. 2022 സെപ്റ്റംബറിൽ പുറത്തിറക്കിയ ഇ-ഹാച്ചിന്റെ സ്‌പോർട്ടിയർ വേരിയന്റിനാണിത് എന്നാണ് ടാറ്റ പറയുന്നത്.

പാസഞ്ചര്‍ ഇവി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന ടാറ്റ രാജ്യത്ത് ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവത്തിന് വിത്ത് പാകിയവരാണ്. ഇപ്പോള്‍ മഹീന്ദ്രയടക്കം നിരവധി കാര്‍ നിര്‍മാതാക്കള്‍ ടാറ്റയുടെ കുത്തക അവസാനിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഭാവിയിലും ഒന്നാം സ്ഥാനം വിട്ടു കൊടുക്കില്ലെന്നാണ് ടാറ്റയുടെ നിലപാട്. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹന വിപണിയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായുള്ള കിണഞ്ഞ ശ്രമത്തിലാണ് ടാറ്റ ഇപ്പോള്‍.

ടാറ്റ മോട്ടോര്‍സില്‍ നിന്ന് വാഹനപ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇവികളില്‍ ഒന്നാണ് സിയറ ഇവി. ഒരുകാലത്ത് ഇന്ത്യന്‍ വിപണിയെ ഇളക്കി മറിച്ച കരുത്തന്റെ ഇന്ത്യന്‍ വിപണിയുടെ തിരിച്ച് വരവിനായാണ് കാത്തിരിക്കുകയാണ് ആരാധകര്‍. 2023 ഓട്ടോ എക്സ്പോയുടെ ഒന്നാം ദിനത്തിലാണ് ടാറ്റ മോട്ടോര്‍സ് ഹാരിയര്‍ ഇവിയ്ക്കൊപ്പം സിയറ ഇലക്ട്രിക് എസ്‌യുവിയുടെ പ്രീ-പ്രൊഡക്ഷന്‍ കണ്‍സെപ്റ്റ് വെളിപ്പെടുത്തിയത്.

1990-കളില്‍, 4×4 ശേഷിയുള്ള രാജ്യത്തെ ഏറ്റവും വിശ്വസനീയമായ എസ്‌യുവികളിലൊന്നായിരുന്നു സിയറ. പോയ്മറഞ്ഞിട്ട് കാലമേറെ ആയെങ്കിലും ആ പേര് ഇന്നും വാഹനപ്രേമികളുടെ മനസ്സില്‍ ഒളിമങ്ങാതെ കിടക്കുന്നുണ്ട്. 2020-ല്‍ അരങ്ങേറിയ ഓട്ടോ എക്സ്പോയുടെ അവസാന പതിപ്പില്‍ ടാറ്റ മോട്ടോര്‍സ് സിയറയുടെ ഒരു കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് പ്യുവര്‍ ഇവി ഓഫറായി സിയറ നെയിംപ്ലേറ്റ് തിരികെ കൊണ്ടുവരാന്‍ ടാറ്റ തീരുമാനിക്കുകയായിരുന്നു.

പാസഞ്ചർ വാഹന വിഭാഗത്തിൽ മാത്രമല്ല വാണിജ്യ വാഹന വിഭാഗത്തിലും തങ്ങളുടെതായ സ്ഥാനം കണ്ടെത്തിയവരാണ് ടാറ്റ മോട്ടോർസ്. സിഎൻജി, പെട്രോൾ, ഡീസൽ എന്നിങ്ങനെ വാണിജ്യ വാഹന രംഗത്ത് എല്ലാത്തരം ഫ്യുവൽ സംവിധാനങ്ങളും പരീക്ഷിച്ച് വിജയിച്ച കമ്പനി പോയ വർഷം എയ്‌സിന്റെ ഇലക്ട്രിക് പതിപ്പിനെ വിപണിയിൽ എത്തിച്ച് ഏവരേയും ഞെട്ടിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ജനകീയമായ ചെറിയ വാണിജ്യ വാഹനമായ എയ്‌സിനെ വൈദ്യുതീകരിച്ച തീരുമാനം ഇലക്‌ട്രിക്കിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് എതിരാളികൾ പോലും കണ്ടത്. ഇന്ത്യന്‍ നിരത്തുകളില്‍ 17 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള വാണിജ്യ വാഹനമാണ് ടാറ്റയുടെ എയ്‌സ്. കുട്ടിയാന എന്ന ഓമനപ്പേരിലുള്ള ഈ മോഡൽ നമ്മുടെ നിരത്തുകളിലെ സ്ഥിരസാന്നിധ്യമാണ്.

More from DriveSpark

Article Published On: Thursday, February 9, 2023, 8:30 [IST]
English summary
Electric vehicles in india maharashtra in first place with 2 96 vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X