ഇവിയോട് പ്രിയം കുറയുന്നോ മലയാളികൾക്ക്; രജിസ്ട്രേഷൻ മടുപ്പാണെന്ന് റിപ്പോർട്ടുകൾ
രാജ്യമെങ്ങും ഇവി മയത്തിൽ മുങ്ങി നിൽക്കുമ്പോൾ കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ നേരിയ കുറവ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം എന്നത് 41,818 വാഹനങ്ങളാണ്. മുൻ സാമ്പത്തിക വർഷത്തിലെ കണക്കുകൾ പരിശോധിച്ചാൽ അത് 81,000 വാഹനങ്ങളായിരുന്നു. 40 ശതമാനത്തിന് മുകളിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരലത്തിലെ കാര്യം മാത്രമല്ല ദേശീയ തലത്തിലും വാഹന രജിസ്ട്രേഷനിൽ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഭാവി എന്നാൽ അത് ഇലക്ട്രിക് വാഹനങ്ങളെന്നത് മുൻകൂട്ടി കണ്ട് എല്ലാ വാഹന ബ്രാൻഡുകളും തങ്ങളുടേതായ ഇവികൾ അവതരിപ്പിക്കുന്ന തിരക്കിലാണ്. കേന്ദ്ര സർക്കാർ പോലും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യന്‍ വാഹന വിപണിയില്‍ ആധിപത്യം പെട്രോള്‍ വാഹനങ്ങള്‍ക്ക് തന്നെയാണ്. 2024-ല്‍ ഇന്ത്യയില്‍ മൊത്തം 26.04 ദശലക്ഷം വാഹനങ്ങളാണ് വിറ്റത്. ഇതില്‍ 73.69 ശതമാനവും പെട്രോള്‍ വണ്ടികളാണ്.

രാജ്യത്ത് ഏകദേശം 12.43 പെട്രോള്‍, ഡീസല്‍ അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഒരാള്‍ 1 ഇവി വാങ്ങുന്നതായാണ് കണക്കുകള്‍. 2023-ല്‍ 15.67 വാഹനങ്ങളും 2022-ല്‍ 21.05 വാഹനങ്ങളും വില്‍ക്കുന്ന സമയത്തായിരുന്നു 1 ഇവി വിറ്റിരുന്നത്. ഇത് ഇന്ത്യക്കാരുടെ ഹരിത മൊബിലിറ്റിയിലേക്കുള്ള ക്രമാനുഗതമായ മാറ്റത്തെ സൂചിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് അരങ്ങേറിയ ഈ വര്‍ഷം സര്‍ക്കാര്‍ നയങ്ങള്‍ മാറിയതും മറ്റ് ട്രെന്‍ഡുകളും കാരണം പ്രതിമാസ വില്‍പ്പന കണക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാം.
പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകള്‍ക്ക് വില കൂടുതലാണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പെട്രോള്‍ വാഹനത്തിനേക്കാള്‍ വളരെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് മാത്രമേ ഇവിക്കുള്ളൂ. ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനത്തിലെ മന്ദതയും റേഞ്ച് ഉത്കണ്്ഠയും ഉയര്‍ന്ന ചാര്‍ജിംഗ് സമയവും മറ്റുമാണ് ആളുകള്‍ ഇപ്പോഴും ഇവി വാങ്ങാന്‍ മടിക്കുന്നതിനുള്ള കാരണം. മുന്‍നിര ബ്രാന്‍ഡുകള്‍ എല്ലാം തന്നെ പുത്തന്‍ ടെക്‌നോളജിയുമായി വരുന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരുന്നുണ്ട്.

ഒരു ഇവി സ്വന്തമാക്കി കഴിയുമ്പോൾ വാഹനത്തിൻ്റെ ചാർജിങ്ങിലും നല്ല ശ്രദ്ധ കൊടുക്കണം. തീവ്രമായ താപനിലയിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. എക്‌സ്ട്രീം ടെംപ്രേച്ചർ നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി പായ്ക്കിനെ ദോഷകരമായി ബാധിക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യുന്നുവെന്നതിനാലാണ് ഇത്തരം സാഹചര്യങ്ങളിൽ ചാർജ് ചെയ്യരുതെന്ന് നിർദേശിക്കുന്നത്. അതിനാൽ, തീവ്രമായ താപനിലയുള്ള സമയങ്ങളിൽ ഇവി ചാർജിംഗ് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവി ചാർജ് ചെയ്യുന്ന നടപടിയും ഒഴിവാക്കുക, വേനൽ ചൂട് ചാർജിംഗ് സിസ്റ്റത്തെയും ബാറ്ററി പായ്ക്കിനെയും ബാധിക്കും.
ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്. ആയതിനാൽ വാഹനത്തിന്റെ ചാർജിംഗ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ഇവി ചാർജ് ചെയ്യുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിംഗ് സ്റ്റേഷനും ഉപയോഗിക്കണം. സർട്ടിഫൈഡ് ചാർജിംഗ് സ്‌റ്റേഷനുകളും അവയുടെ ചാർജറുകളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വരുന്നത്. ഇവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ഓവർ ചാർജിംഗ്, ഓവർ ഹീറ്റിംഗ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ തടയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ആയതിനാൽ ഏതെങ്കിലും ചാർജറിലോ ചാർജിംഗ് സ്റ്റേഷനുകളോ തെരഞ്ഞെടുക്കുന്നതിനു പകരം വിശ്വാസയോഗ്യമായതും കമ്പനി നിഷ്കർഷിക്കുന്നതുമായ ചാർജറും ചാർജിംഗ് സ്റ്റേഷനുകളും വേണം ഉപയോഗിക്കാൻ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








