ഇവി വാങ്ങാൻ ഷോറൂമിലോട്ട് ഓടാൻ വരട്ടെ; സുരക്ഷിതം ICE എഞ്ചിനാണോ, പുതിയ റിപ്പോർട്ട് പുറത്ത്

2025 -ൽ നിങ്ങൾ ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ താൽപ്പര്യപ്പെടുന്നുണ്ടോ. ഇവി വിപ്ലവം രാജ്യത്ത് ആകമാനം അലയടിക്കുന്നതിൻ്റെ ഭാഗമായി ഇവിയിലേക്ക് തിരിയാം എന്ന് നിങ്ങളുടെ മനസിൽ ആഗ്രഹമുണ്ടായെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ലേഖനം വായിച്ചിരിക്കണം. എപ്പോഴെങ്കിലും ഇലക്ട്രിക് വാഹനമാണോ ഐസിഇ എഞ്ചിൻ വാഹനങ്ങളാണോ സുരക്ഷിതമെന്ന് ചിന്തിച്ചിട്ടുണ്ടോ. ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം അധികൃതരുടെ ചില വിലയിരുത്തലുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തങ്ങൾ നടത്തിയ ക്രാഷ് ടെസ്റ്റുകളുടെ ഫലങ്ങളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരമാണ് ഇത്തരത്തിലൊരു വിലയിരുത്തലുകളിൽ അവർ എത്തിയിരിക്കുന്നത്.

ANCAP പരീക്ഷിച്ചത് മൊത്തത്തിൽ 57 EV-കൾ ആണ്, അവയിൽ ആറെണ്ണം മാത്രമേ പരമാവധി സ്കോറിൽ താഴെ ലഭിച്ചതിലുളളു. എന്നാൽ ICE വാഹനങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ, 117 ICE കാറുകളിൽ 18 എണ്ണത്തിന് മൊത്തം സ്കോർ നേടാൻ സാധിച്ചില്ല എന്നതാണ് റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ പല ഇലക്ട്രിക് വാഹനങ്ങൾക്കും ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിച്ചിട്ടുണ്ട്. മിക്ക ഇലക്ട്രിക് വാഹനങ്ങളും പങ്കെടുത്തവരിൽ താരതമ്യേന പുതിയ മോഡലുകളായിരുന്നു. പുതിയ കാറുകൾ പുതിയ സേഫ്റ്റി ഫീച്ചറുകളാൽ നിറഞ്ഞതാണല്ലോ.

അതേസമയം, ICE വാഹനങ്ങളുടെ കാര്യത്തിൽ ഫൈവ സ്റ്റാർ നേടാൻ കഴിയാതെ വന്നത് എൻട്രി ലെവൽ കാറുകളാണ്, മഹീന്ദ്ര സ്കോർപിയോ, MG5, സുസുക്കി സ്വിഫ്റ്റ്. ഹ്യുണ്ടായി i30 സെഡാൻ, MG3, ജീപ്പ് ഗ്ലാഡിയേറ്റർ, ജീപ്പ് റാങ്‌ലർ തുടങ്ങിയ ത്രീ സ്റ്റാർ ICE കാറുകളൊക്കെയാണ് പങ്കെടുത്തത്. മൊത്തത്തിലുള്ള സുരക്ഷയുടെ കാര്യത്തിൽ EV-കളും ICE-കളും തമ്മിലുള്ള വ്യത്യാസം അത്ര വലുതല്ല എങ്കിലും വിലയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഇവികളാണ് മുന്നിൽ.

രാജ്യത്തെ ഇവികളുടെ മറ്റ് വാർത്തകളിലേക്ക് വന്നാൽ ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായിട്ട് ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതിന് 14,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, പവർട്രെയിൻ എന്നീ സാങ്കേതിക വിദ്യകൾ ഇതിനോടകം തന്നെ വികസിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുള്‍പ്പെടെ പലതും ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ എത്തുന്നത്.

വരാൻ പോകുന്ന അഞ്ച് വർഷങ്ങൾ രാജ്യത്ത് തന്നെ ഇലക്ട്രിക് വാഹന മേഖലയുടെ വളർച്ചയ്ക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ 14000 കോടിയുടെ നിക്ഷേപം നടത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.

2030 എത്തുന്നതോടെ പ്രതിവര്‍ഷം 20 ലക്ഷം കോടി രൂപ വരുമാനമുള്ള വ്യവസായമായി ഇലക്ട്രിക് വാഹനങ്ങള്‍ മാറുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞത്. രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ ഇവി നയം രൂപീകരിച്ച് രജിസ്‌ട്രേഷന്‍, റോഡ് നികുതികള്‍ പൂര്‍ണമായി ഒഴിവാക്കി കൊടുക്കുന്നു. തെലങ്കാനയാണ് ഇവി നയം ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച സംസ്ഥാനം.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ സബ്സിഡി ആവശ്യമില്ലെന്നാണ് ഗഡ്കരി പറഞ്ഞത്. ഐസിഇ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവികള്‍ക്ക് ഇപ്പോള്‍ തന്നെ വളരെ കുറഞ്ഞ ജിഎസ്ടിയാണ് ഈടാക്കുന്നതെന്നും അതിനാല്‍ വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്സിഡി ആവശ്യപ്പെടുന്നത് കുറച്ച് കൂടുതലാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 25, 2025, 20:36 [IST]
English summary
Electric vehicles or ice safer this is the reason behind this
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X