ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി എന്താണ്? ഒന്നറിഞ്ഞു വച്ചോ

പ്രകൃതിക്ക് ഭീഷണിയായ ഫോസില്‍ ഇന്ധനങ്ങളെ ഒഴിവാക്കി വാഹനങ്ങളെല്ലാം ഇലക്ട്രിക്കാവുന്ന കാലഘട്ടത്തിന്റെ തുടക്കത്തിലാണ് നമ്മള്‍. ഫോസില്‍ ഇന്ധനങ്ങളുടെ ലഭ്യത കുറയുന്നതു മാത്രമല്ല, ഗോളതാപനത്തിനെതിരെയുള്ള പോരാട്ടം ഊര്‍ജ്ജിതമായതും ഇലക്ട്രിക് വെഹിക്കിള്‍ - ഇ.വി. വിപ്ലവത്തിന് കളമൊരുക്കി.

2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് വന്‍തോതില്‍ പിന്‍വലിക്കാനുള്ള കഠിനശ്രമത്തിലാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി എന്താണ്? ഒന്നറിഞ്ഞു വച്ചോ

നമ്മള്‍ ഇലക്ട്രിക് കാറുകളേക്കുറിച്ച് കേട്ടുതുടങ്ങിയത് 90-കളുടെ മധ്യത്തോടെയാണ്. വൈദ്യുതി ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്ത് ഓടുന്ന റേവ എന്ന കുഞ്ഞു കാര്‍ കൗതുകമായിരുന്ന കാലം. റേവ പിന്നെ മഹീന്ദ്രയുടെ കൈകളിലെത്തി. റേവയും മഹീന്ദ്രയുടെ E2O യും കടന്ന് അധികമൊന്നും മുന്നോട്ടുപോകാതിരുന്ന ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ രംഗം കഴിഞ്ഞ വര്‍ഷങ്ങളിലാണ് ഉണര്‍ന്നത്. ടാറ്റയും ഹ്യുണ്ടായിയും എംജിയും മാത്രമല്ല പ്രീമിയം കാറുകള്‍ വരെ ഇലക്ട്രിക്കിലോടിത്തുടങ്ങി.

നിലവില്‍ 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്തുള്ളതെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ അത് 40 ലക്ഷമാകുമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അത് മൂന്ന് കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. നാട്ടില്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍ നാല്‍പ്പത് ശതമാനവും ഇലക്ട്രിക് കാറുകളേക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് അടുത്തിടെ വന്ന ഒരു പഠനം പറയുന്നത്.

ബാറ്ററി വാച്ചുകളില്‍ തുടങ്ങിയ വിപ്ലവം ലാപ്‌ടോപ്പും സ്മാര്‍ട്‌ഫോണും കടന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വലിപ്പവും അതില്‍ സംഭരിക്കാവുന്ന വൈദ്യുതിയുടെ അളവും ബാറ്ററിയുടെ ഭാരവും എല്ലാം അനുയോജ്യമാവുമ്പോഴാണ് മുകളില്‍ പറഞ്ഞ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളെല്ലാം സംഭവിച്ചതും അവ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതായി മാറുന്നതും. വാഹനങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്.

കുറഞ്ഞ ഭാരവും കൂടുതല്‍ സംഭരണശേഷിയുമുള്ള സുരക്ഷിതമായ ബാറ്ററിയാണ് ഒരു വൈദ്യുതി വാഹനത്തിന്റെ ഹൃദയം. ലിഥിയം അയോണ്‍ ബാറ്ററികള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പുതിയ പതിപ്പാണ് ഇലക്ടിക് വാഹനങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കനം കുറഞ്ഞതും എന്നാല്‍ കൂടുതല്‍ സംഭരണ ശേഷിയുമുള്ള ലിഥിയം അയേണ്‍ ബാറ്ററികള്‍ മൊബൈല്‍ ഫോണില്‍ എന്തു വിപ്ലവം സൃഷ്ടിച്ചോ, അതുപോലൊരു വിപ്ലവമാണ് വാഹനലോകത്തും ആവര്‍ത്തിക്കുന്നത്.

ലോകരാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഡീസല്‍ - പെട്രോള്‍ വാഹനങ്ങള്‍ വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍നിര വാഹന നിര്‍മാതാക്കളും പരമ്പരാഗത വാഹനങ്ങളെ കൈയൊഴിയാന്‍ തയ്യാറെടുക്കുകയാണ്. 2035 ഓടെ പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ത്തുമെന്ന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സും, 2033 ഓടെ ഇതേ ലക്ഷ്യം കൈവരിക്കുമെന്ന് ജര്‍മ്മന്‍ വാഹന കമ്പനിയായ ഔഡിയും പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു പല കമ്പനികളും ഇതേ പാതയിലാണ്.

2030 - 40 വര്‍ഷങ്ങളില്‍ ലോകം ഇലക്ട്രിക് വിപ്ലവത്തിന്റെ പാരമ്യത്തിലെത്തുമെന്നും, ഡിമാന്‍ഡിനനുസരിച്ച് അസംസ്‌കൃത വസ്തുക്കളോ, പുതിയ സാങ്കേതിക വിദ്യയോ ഡിമാന്‍ഡിനനുസരിച്ച് ലഭ്യമാക്കിയില്ലെങ്കില്‍ വിപണി പ്രതിസന്ധി നേരിടേണ്ടി വരുമെന്നു വാദിക്കുന്നവരുമുണ്ട്. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് പുതിയ പകരക്കാരനെ ഉടന്‍ കണ്ടുപിടിക്കേണ്ടി വരും എന്നതിലേക്കാണ്.

Most Read Articles

Malayalam
English summary
Electric vehicles planning in india
Story first published: Saturday, November 19, 2022, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X