സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

വന്യമൃഗങ്ങള്‍ ആളുകളെ ആക്രമിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാം അറിയാറുണ്ട്. അവയുടെ ആക്രമണത്തിനിരയായി ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ വരെ ഉണ്ടാവാറുണ്ട്. വിവിധ കാരണങ്ങളാലാണ് വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

ജനവാസ മേഖലകളില്‍ അധികമായി ശല്യം സൃഷ്ടിക്കുന്നത് കാട്ടാനകളാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ആളുകള്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന് കാണിക്കുന്ന നിരവധി വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. ആനകള്‍ തങ്ങളുടെ സഞ്ചാര വഴിയില്‍ കാണുന്നതെല്ലാം ആക്രമിച്ച് നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നമുക്ക് കാണാം.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

ഇത്തരത്തില്‍ ഒരു മഹീന്ദ്ര ബൊലേറോയെ പിന്തുടരുന്ന കാട്ടാനയുടെ വിഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒന്ന് തുമ്പിക്കൈ വീശിയാല്‍ എത്തുന്ന ദൂരത്തില്‍ കാട്ടാനയെത്തിയിട്ടും സമചിത്തതയോടെ വാഹനം പിന്നോട്ടെടുത്ത് വിനോദ സഞ്ചാരികളെ രക്ഷപെടുത്തിയ ഡ്രൈവര്‍ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

മഹീന്ദ്ര ബൊലേറോ ഡ്രൈവര്‍ വൈദഗ്ധ്യവും മനസ്സാന്നിധ്യവും എങ്ങനെയാണ് വാഹനത്തിലെ ആളുകളുടെ ജീവന്‍ രക്ഷിച്ചതെന്ന് വീഡിയോ കണ്ടാല്‍ മനസ്സിലാകും. സുപ്രിയ സാഹു ഐഎഎസ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ അവരുടെ സുഹൃത്താണ് അയച്ചുനല്‍കിയത്. മൈസൂരുവിനടുത്തുള്ള നാഗര്‍ഹോള കടുവ സങ്കേതത്തില്‍ നിന്നുള്ളതാണ് വിഡിയോ എന്നാണ് സൂചന.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

ഒരു കാട്ടാന സഫാരി ജീപ്പിന് നേരെ പാഞ്ഞടുക്കുന്നതാണ് വിഡിയോയില്‍ കാണാനാകുക. മഹീന്ദ്ര ബൊലേറോ ആണ് സഫാരി ജീപ്പ് ആയി പരിഷ്‌കരിച്ചതെന്ന് തോന്നുന്നു. വിനോദസഞ്ചാരികളെ കാണിക്കാനായി ദേശീയ ഉദ്യാനത്തിനുള്ളില്‍ ഇത്തരത്തില്‍ ഒരു പാത നിര്‍മ്മിച്ചിട്ടുണ്ട്. ബൊലേറോ സ്ഥലത്തെത്തിയപ്പോള്‍ റോഡിന് നടുവിലായി ആന നില്‍ക്കുന്നുണ്ടായിരുന്നു.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

ആന ജീപ്പിന് നേരെ ഓടി വരുന്നത് കണ്ട ഡ്രൈവര്‍ പെട്ടെന്ന് തന്നെ വണ്ടി റിവേഴ്‌സ് ഗിയറില്‍ ഇട്ട് ഓടിക്കാന്‍ തുടങ്ങി. ആന അപകടകരമായ രീതിയില്‍ വാഹനത്തിന് അടുത്തെത്തിയെങ്കിലും ഡ്രൈവര്‍ ശാന്തത കൈവിട്ടില്ല.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

അയാള്‍ അരികുകണ്ണാടിയില്‍ മാത്രം നോക്കി വാഹനം റിവേഴ്സില്‍ ഓടിച്ചു. ഡ്രൈവര്‍ യഥാര്‍ത്ഥത്തില്‍ എത്ര വൈദഗ്ധ്യമുള്ളയാളാണെന്ന് ഹ്രസ്വ വീഡിയോ കണ്ടാല്‍ മനസ്സിലാകും. അപകടാവസ്ഥ മനസ്സിലാക്കി അദ്ദേഹം പരിഭ്രാന്തനാകാതെ കൂളായി വാഹനം റിവേഴ്സ് ഗിയറിലിട്ട് ഓടിക്കുകയാണ് ചെയ്തത്. സഫാരി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശത്തിലൂടെയാണ് അവര്‍ക്ക് നിരന്തരം വാഹനമോടിക്കേണ്ടത്.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

ഈ വീഡിയോയില്‍ സഫാരി വാഹനത്തെ പിന്തുടരുന്ന ആനയുടെ തുമ്പിക്കൈയും കൊമ്പും വാഹനത്തിന്റെ ബോണറ്റില്‍ സ്പര്‍ശിക്കുന്നുണ്ട്. കുറച്ച് ദൂരം ബൊലേറോക്ക് പിന്നാലെ ഓടിയ ശേഷം ആന പിന്തിരിയാന്‍ തീരുമാനിക്കുകയും ഉടന്‍ തന്നെ കാട്ടിലേക്ക് നീങ്ങുകയും ചെയ്തു.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

ആന കാട്ടിലേക്ക് കയറുകയാണെന്ന് ഉറപ്പാക്കാന്‍ ഡ്രൈവര്‍ ഉടന്‍ ജീപ്പ് നിര്‍ത്തി. ഈ സംഭവം നടക്കുമ്പോള്‍ വാഹനത്തില്‍ വിനോദസഞ്ചാരികള്‍ ഇരിക്കുന്നുണ്ടായിരുന്നു. ആന അവരുടെ വാഹനത്തെ പിന്തുടരുന്നത് കണ്ട് അവര്‍ ഭയന്നുകാണുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ശ്വാസമടക്കിപ്പിടിച്ചാകും അവര്‍ ഈ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതെന്ന കാര്യം ഉറപ്പാണ്.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

ആന എന്തിനാണ് വാഹനത്തിന് പിന്നാലെ ഓടിയത്

എന്തുകൊണ്ടാണ് ആന സഫാരി വാഹനത്തിന് പിന്നാലെ ഓടിയതെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഇത് പോലെ ആനകള്‍ മറ്റ് സഫാരി വാഹനങ്ങളെയും പിന്തുടരുന്നിട്ടുണ്ടാകാം. ആന മദപ്പാടിലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇംഗ്ലീഷില്‍ ഇതിനെ മസ്ത് എന്നാണ് പറയുക.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

തലയുടെ ഇരുവശത്തും ചെവിയ്ക്കും കണ്ണിനും ഇടയിലുള്ള കന്നപ്രദേശത്തെ കന്നക്കുഴിയിലെ തൊലിക്കടിയിലാണ് മദഗ്രന്ഥി. ഇതില്‍ നിന്നുള്ള നാളി കന്നപ്രദേശത്തെ കന്നത്തുളയിലൂടെ പുറത്തേക്ക് തുറക്കുന്നു. മുതിര്‍ന്ന കൊമ്പനാനകള്‍ കൊല്ലത്തിലൊരിക്കലായി മദപ്പാട് എന്ന ഒരു അവസ്ഥയിലെത്തുന്നു.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

ദേഷ്യം പിടിച്ച തരത്തില്‍ ആനകള്‍ ഇക്കലായളവില്‍ പെരുമാറും. തലയുടെ വശത്തുള്ള ഗ്രന്ഥിയില്‍ നിന്ന് കട്ടിയുള്ള ടാര്‍ പോലെയുള്ള ഒരു ദ്രാവകത്തിന്റെ ഒഴുക്കും മദപ്പാടിന്റെ ലക്ഷണങ്ങളാണ്. ലൈംഗികമായി ഉത്തേജിതരാകുന്ന ഇവ തന്റെ മേല്‍ക്കോയ്മ തെളിയിക്കാനുള്ള ശ്രമം നടത്തും.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

ആനകളില്‍ നടത്തിയ പഠനങ്ങളില്‍ മദത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആനകളിലെ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഏതാണ്ട് 60 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക അസംതൃപ്തി, വര്‍ദ്ധിച്ച ലൈംഗികാസക്തി, ആവശ്യത്തിന് ഇണചേരാന്‍ സാധിക്കാതെ വരുക, ആനകളോടുള്ള ക്രൂരത, കാലാവസ്ഥാ വ്യതിയാനങ്ങള്‍, പെട്ടെന്നുള്ള ഭയം, ശിക്ഷ, ആവശ്യത്തിനു ഭക്ഷണം ലഭിക്കാതിരിക്കുക, വിശ്രമമില്ലായ്മ, ജോലിഭാരം എന്നിവയാണ് ആനകളില്‍ മദം ഇളകാനുള്ള കാരണങ്ങള്‍.

 സ്‌കില്‍ എന്നാല്‍ ഇതാണ്; കുത്താന്‍ പാഞ്ഞ കൊമ്പനെ റിവേഴ്‌സ് അടിച്ച് തോല്‍പിച്ച് സഫാരി ജീപ്പ് ഡ്രൈവര്‍

15 ദിവസം മുതല്‍ മൂന്നുമാസം വരെ മദക്കാലം നീണ്ടുനില്‍ക്കാറുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് 5-7 മാസം വരെയും കാണാറുണ്ട്. മദമിളകിയത് നാട്ടാനക്കായാലും കാട്ടാനക്കായാലും അവ മനുഷ്യര്‍ക്ക് വളരെ അപകടകാരിയാണ്. ഈ സമയത്ത് ആനയുടെ അടുത്ത് പോകുന്നവര്‍ വളരെ ശ്രദ്ധിക്കുകയും അകലം പാലിക്കുകയും വേണം.

More from DriveSpark

Article Published On: Saturday, September 10, 2022, 15:45 [IST]
English summary
Elephant chased safari jeep in karnataka viral video shows skill and calmness of driver
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X