കാറിന്റെ ബലം പരിശോധിക്കുന്ന ആന!
ക്രാഷ് ടെസ്റ്റില്‍ പൂജ്യം മാര്‍ക്ക് നേടുന്ന കാറുകളാല്‍ നിറഞ്ഞിരിക്കുകയാണ് നമ്മുടെ നിരത്തുകള്‍. എല്ലാ രാജ്യങ്ങളിലും സ്ഥിതി ഇതല്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. ക്രാഷ് ടെസ്റ്റില്‍ പൂര്‍ണവിജയം നേടി നിരത്തിലിറങ്ങിയ ഒരു വാഹനത്തെയാണ് താഴെയുള്ള വീഡിയോയില്‍ കാണുന്നത്. ഈ വാഹനത്തെ ഒന്നുകൂടി ക്രാഷ് ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച ആനയെയും കൂടെ കാണാം.
തായ്‌ലന്‍ഡിലാണ് ഈ സംഭവം നടക്കുന്നത്. ബാങ്കോക്കിലെ ഖാവോ യായ് ദേശീയോദ്യാനത്തിലൂടെ കടന്നുപോവുകയായിരുന്ന നിരവധി കാറുകള്‍ ഈവന്‍ ഇത്തരത്തില്‍ നശിപ്പിച്ചതായാണ് അറിയുന്നത്. വീഡിയോ കാണുക.


Click it and Unblock the Notifications








