ആനയ്ക്ക് മൂട് ചൊറിഞ്ഞു; കാറിനുമീതെ ചൊറിച്ചില്‍ തീര്‍ത്തു!
മനുഷ്യര്‍ക്കെല്ലാം വരട്ടുചൊറി വന്നാല്‍ ലോകസമാധാനം കൈവരുമെന്ന് ബഷീര്‍ പറഞ്ഞിട്ടുണ്ട്. ചൊറിയുന്നതിനു ചുറ്റും മാന്തുമ്പോഴത്തെ ആ സുഖം....., അത് അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ. ചൊറിയുന്നതിന്റെ കാര്യത്തില്‍ ആനകള്‍ പക്ഷേ, മനുഷ്യരെപ്പോലെയല്ല. അവര്‍ അങ്ങേയറ്റത്തെ നിസ്സഹായത അനുഭവിക്കുന്നു. ചൊറി വന്നാല്‍ മാന്തുവാന്‍ പാകത്തിലല്ല ദൈവം ഈ ജീവിയുടെ കാലുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ പിലാനസ്ബര്‍ഗ് ദേശീയോദ്യാനത്തിലേക്ക് കാറുമെടുത്ത് പോയ ചിലര്‍ക്ക് ആനയുടെ ഈ ചൊറിച്ചില്‍ നേരിട്ടനുഭവിക്കേണ്ടി വന്നു. ചിത്രങ്ങളിലേക്ക്...

ചിത്രങ്ങളിലൂടെ നീങ്ങുക.

ഒരു ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കിലാണ് യാത്രക്കാര്‍ ഉദ്യാനത്തിലേക്ക് കടന്നത്. പതുക്കെ നീങ്ങുകയായിരുന്ന കാറിനെ ആന തടഞ്ഞു നിറുത്തുകയായിരുന്നു.

മദമിളകിയ ആനയായിരിക്കുമെന്ന് ഭയന്നാണ് യാത്രക്കാര്‍ കാറിനകത്ത് കഴിച്ചുകൂട്ടി. രണ്ട് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്.

കാറിനെ കവച്ച് കാലുകള്‍ വെച്ച് തന്റെ മൂട്ടിലെ ചൊറിച്ചിലിന് ശമനം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ആന ആദ്യം ചെയ്തത്. ആനയ്ക്ക് കാറിനു മുകളില്‍ ഇരിക്കാനുള്ള പ്ലാനുണ്ടോ എന്ന് യാത്രക്കാര്‍ ഭയപ്പെട്ടുവെങ്കിലും അത് സംഭവിച്ചില്ല.

കാറിന്റെ ഒരു വശത്തേക്ക് നീങ്ങി തന്റെ വയറിന്റെ ചൊറിച്ചില്‍ നീക്കുകയായിരുന്നു പീന്നീട് ആന ചെയ്തത്. ആനയുടെ ചൊറിച്ചില്‍ മാറിയപ്പോഴേക്കും കാര്‍ ഒരരുക്കായിരുന്നു. കാറിന്റെ ടയറുകള്‍ പങ്ചറായി. വിന്‍ഡോ ഗ്ലാസ്സുകള്‍ പൊട്ടി. റൂഫാകട്ടെ താഴേക്ക് അമുങ്ങുകയും ചെയ്തു. യാത്രക്കാര്‍ പരുക്കൊന്നുമില്ലാതെ രക്ഷപെട്ടു.


Click it and Unblock the Notifications








