ഒരു ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും?
'വൈല്‍ഡ് ലൈഫ് ഇന്ററസ്റ്റ്' എന്ന ഒരുതരം അസുഖമുള്ള ആളുകളുണ്ട്. നഗരവാസികള്‍ക്കാണ് ഈ അസുഖം അധികവും കണ്ടുവരാറുള്ളത്. അടുപ്പിച്ച് കുറച്ച് ലീവ് സംഘടിപ്പിച്ച് കാട്ടിലേക്ക് വണ്ടികളില്‍ കാമറകളും മറ്റ് സന്നാഹങ്ങളുമായി കയറിച്ചെല്ലുകയാണ് ഇവരുടെ പതിവ്. ഇവരുടെ ശല്യം മൂക്കുന്ന സന്ദര്‍ഭങ്ങളില്‍ പാവം കാട്ടുജീവികള്‍ പുറത്തുവരികയും പണികൊടുക്കുകയും ചെയ്യാറുണ്ട്.
കാട്ടാനകളുടെ കൂട്ടത്തിലേക്ക് വണ്ടിയോടിച്ചു ചെല്ലുമ്പോള്‍ 'വൗ അമേസിംഗ്', 'സൂൂൂൂൂ സ്വീറ്റ്', 'വൗ ക്യൂട്ട്' തുടങ്ങിയ വാക്കുകളൊക്കെ ഉച്ചരിക്കണം. പിന്നീട് കിട്ടുന്ന പണിയും വാങ്ങിച്ച് പോന്നോളണം!

സ്വാഗതം ഗടീ!
തന്റെ വിഹാരകേന്ദ്രങ്ങളിലേക്ക് കയറിവന്ന ഒരു കാറിനോട് സ്‌നേഹം കാണിക്കുകയാണ് ഈ ആന.

'വൗ ക്യൂട്ട്!'
ഒരു കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഈ വൈല്‍ഡ് ലൈഫ് ഇന്ററസ്റ്റുകാരുടെ ആഹ്ലാദം അതിരുകളെ ഭേദിച്ചു.

രണ്ട് ആനകള്‍ വഴക്കടിക്കുകയോ മറ്റോ ചെയ്യുന്നതും വഴിയില്‍ കാണാം.

അവരിലൊരാള്‍ വണ്ടിയുടെ നേര്‍ക്ക് പാഞ്ഞടുക്കുന്നു. കാമറകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു.

അവന്‍ കാറിനടുത്തെത്തി. പിന്നത്തെ കഥയൊന്നും പറയേണ്ട. അടുത്ത താളില്‍ വീഡിയോ കാണാം.
വീഡിയോ
വീഡിയോ


Click it and Unblock the Notifications








