എലണ്‍ മസ്‌കിന്റെ ഹൈപ്പര്‍ലൂപ് സങ്കല്‍പം

എലണ്‍ മസ്‌കിനെ ഒരുപക്ഷെ നിങ്ങളറിയുമായിരിക്കും. ഒരു അമേരിക്കന്‍ ശതകോടീശ്വരനാണ് ഇദ്ദേഹം. പേപാല്‍ സ്ഥാപിച്ചവരുടെ കൂട്ടത്തില്‍ ഒരാള്‍. സ്‌പേസ്എക്‌സ്, ടെസ്ല ഇലക്ട്രിക് ഓട്ടോമൊബൈല്‍ കമ്പനി എന്നിവയുടെ സ്ഥാപകന്‍ എന്നീ നിലയിലെല്ലാം ഇദ്ദേഹം പ്രശസ്തനാണ്. ഇത്തവണ ഒരു അത്യാധുനിക പൊതുഗതാഗത സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് എലണ്‍.

നിലവിലുള്ള ഉയര്‍ന്ന വേഗതയുള്ള ട്രെയിനുകള്‍ക്ക് ഒരു ചെലവ് കുറഞ്ഞ ബദല്‍ ആണ് എലണിന്റെ പുതിയ പദ്ധതി. സാന്‍ ഫ്രാന്‍സിസ്‌കോയെയും ലോസ് ആഞ്ജലസിനെയും ബന്ധിപ്പിക്കുന്ന ഒരു റെയില്‍ പദ്ധതിയുടെ പ്രപ്പോസല്‍ മുമ്പോട്ട് വെച്ചിരിക്കുകയാണ് ഇദ്ദേഹം.

Elon Musk Reveals Hyperloop Transport System Concept Design

ഹൈപ്പര്‍ലൂപ് എന്ന് പേരിട്ട പദ്ധതിയുടെ ആദ്യ രൂപരേഖ എലണ്‍ മസ്‌ക അവതരിപ്പിച്ചു. നിലവില്‍ സ്ന്‍ ഫ്രാന്‍സിസ്‌കോയെയും ലോസ് ആഞ്ജലസിനെയും തമ്മില്‍ റെയിലിലൂടെ ബന്ധിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് 68 ബില്യണ്‍ ഡോളര്‍ ചെലവ് വരും. എന്നാല്‍ തന്റെ പദ്ധതിക്ക് വെറും 6 ബില്യണ്‍ ഡോളര്‍ മാത്രമേ ചെലവാകൂ എന്ന് അവകാശപ്പെടുന്നു എലണ്‍

എലണ്‍ മസ്‌കിന്റെ അവകാശവാദം

എലണ്‍ മസ്‌കിന്റെ അവകാശവാദം

സാന്‍ ഫ്രാന്‍സിസ്‌കോ - ലോസ് ആഞ്ജലസ് ദൂരം - 613.9 കിലോമീറ്റര്‍

വിമാനം എടുക്കുന്ന സമയം - 1 മണിക്കൂര്‍ 15 മിനുട്ട്

റോഡ് മാര്‍ഗം - 5 മണിക്കൂര്‍ 30 മിനുട്ട്

നിര്‍ദ്ദിഷ്ട ഹൈ സ്പീഡ് റെയില്‍ - 2 മണിക്കൂര്‍ 40 മിനിട്ട്

ഹൈപ്പര്‍ലൂപ് എടുക്കുന്ന സമയം - 30 മിനിട്ട്

Elon Musk Reveals Hyperloop Transport System Concept Design

ഒരു പുതിയ ഗതാഗത സംവിധാനം പുരോഗമനാത്മകമായിരിക്കണം എന്ന് ദര്‍ശിക്കുന്നു എലണ്‍ മസ്‌ക്. സുരക്ഷിതത്വം, വേഗത, ചുരുങ്ങിയ ചെലവ്, കാലാവസ്ഥാ വിഘാതങ്ങളെ ചെറുക്കാനുള്ള കഴിവ്, സ്ഥിരത, സ്വയം ഊര്‍ജം കണ്ടെത്താനുള്ള കഴിവ്, ഭൂകമ്പത്തെ ചെറുക്കാന്‍ ശേഷി, പോകുന്ന വഴികളില്‍ ശല്യമുണ്ടാക്കാതിരിക്കല്‍ തുടങ്ങിയ ഗുണങ്ങള്‍ പുതിയ കാലത്തെ ഗതാഗത സംവിധാനത്തിന് വേണം.

Elon Musk Reveals Hyperloop Transport System Concept Design

ഒരു സ്റ്റീല്‍ ട്യൂബ് ആണ് സംഗതി. യാത്രക്കാരെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായുവിലൂടെ കാന്തിക ബലം ഉപയോഗിച്ച് നീക്കുന്നു. ഓരോ 30 സെക്കന്‍ഡിലും ഓരോ കാബിനുകള്‍ വീതം നീക്കും. ഒരുസമയം 28 യാത്രക്കാര്‍ എന്നാണ് പറയുന്നത്. മണിക്കൂറില്‍ 1300 കിലോമീറ്റര്‍ വേഗതയിലാണ് സംവിധാനം പ്രവര്‍ത്തിക്കുക.

Elon Musk Reveals Hyperloop Transport System Concept Design

ഓരോ കോളവും തമ്മില്‍ 5 മൈല്‍ വ്യത്യാസം കാണും. ഹൈപ്പര്‍ലൂപ്പിന് ആവശ്യമായ ഊര്‍ജ്ജം സൂര്യനില്‍ നിന്ന് സ്വീകരിക്കാന്‍ എളുപ്പമാണ്.

Elon Musk Reveals Hyperloop Transport System Concept Design

ഈ പദ്ധതി താന്‍ തന്നെ മുമ്പോട്ട് നീക്കണമെന്ന താല്‍പര്യമൊന്നും മസ്‌കിനില്ല. തനിക്ക് ഇത്തരമൊരു പദ്ധതി തുടങ്ങി വെക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും മുമ്പോട്ടു കൊണ്ടുപോകാന്‍ മറ്റാരെങ്കിലും മുമ്പോട്ട് വരേണ്ടതായി വരും. പദ്ധതി പൂര്‍ണമായും നടപ്പിലാക്കാന്‍ 7 മുതല്‍ 10 വരെ വര്‍ഷങ്ങള്‍ എടുത്തേക്കും.

Elon Musk Reveals Hyperloop Transport System Concept Design

പദ്ധതിയില്‍ തല്‍പരരായ ആര്‍ക്കും പങ്കുചേരാവുന്നതാണ്. പുതിയ ആശയങ്ങളുണ്ടെങ്കില്‍ പങ്കുവെക്കുകയുമാകാം.

[email protected]

[email protected].

More from DriveSpark

Article Published On: Wednesday, August 14, 2013, 8:09 [IST]
English summary
Hyperloop, a hyperfast public transport system, is his baby. This futuristic public transport system has been envisioned by Musk.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X