ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

By Praseetha

ഉപഗ്രഹങ്ങളെ ലക്ഷസ്ഥാനത്തെത്തിച്ച് തിരിച്ചിറങ്ങാൻ കഴിവുള്ള ഫാൽക്കൺ 9 റോക്കറ്റുകളെ അമേരിക്കൻ കമ്പനിയായ സ്പേസ് എക്സാണ് ആദ്യമായി വികസിപ്പിച്ചത്. ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് കൊണ്ട് അടുത്തിടെയാണ് ഫാൽക്കൺ 9 റോക്കറ്റ് ദൗത്യത്തിനുശേഷം വിജയകരമായി കടലിൽ തിരിച്ചിറങ്ങിയത്.

റോക്കറ്റുകളെ പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാൽക്കൺ 9 റോക്കറ്റുകളെ വികസിപ്പിച്ചത്. സാധാരണഗതിയിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചുകഴിഞ്ഞാൽ റോക്കറ്റുകൾ കത്തിതീരുകയോ കടലിൽ പതിക്കുകയോ ആണ് പതിവ്. പുനരുപയോഗിക്കാവവുന്ന റോക്കറ്റുകളെ വികസിപ്പിച്ച് വീണ്ടുമൊരു റോക്കറ്റ് നിർമിക്കുന്നതിനുള്ള ചിലവ് ചുരുക്കാമെന്നായിരുന്നു കമ്പനിയുടെ കണ്ടെത്തൽ.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

ഇത്തരത്തിൽ പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമിച്ച് ബഹിരാകാശത്തേക്ക് അയച്ചുകൊണ്ടുള്ള ആദ്യ നാല് ശ്രമങ്ങളും പരാജയമായിരുന്നു. പിന്നീട് നടത്തിയ വിക്ഷേപണത്തിലായിരുന്നു റോക്കറ്റിന്റെ വിജയകരമായ തിരിച്ചിറക്കൽ സാധ്യമാക്കിയത്.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

ഇത് രണ്ടാം തവണയാണ് കമ്പനി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച് റോക്കറ്റിനെ തിരിച്ചിറക്കുന്നത്. ആദ്യത്തെ ശ്രമം നടത്തിയിരുന്നത് ഡിസംബറിലായിരുന്നു, അന്ന് ഫാൽക്കൺ 9 റോക്കറ്റിനെ ഫ്ലോറിഡയിലെ കേപ് കാനവെറലായിരുന്നു തിരിച്ചിറയിക്കിയത്.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

പിന്നീട് ഈ വർഷം ഏപ്രിലിൽ നടത്തിയ തിരിച്ചിറക്കലായിരുന്നു വിജയകരമായി പൂർത്തീകരിച്ചിരുന്നത്. ആദ്യത്തെ തിരിച്ചിറക്കിൽ ഭൂമിയിലായിരുന്നുവെങ്കിൽ രണ്ടാമത്തേത് കടലിലായിരുന്നു എന്ന പ്രത്യേകതയുണ്ട്.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

ഇതുവഴി ഫാൽക്കൺ 9 റോക്കറ്റുകൾക്ക് ഭൂമിയിലും സമുദ്രത്തിലും ഒരു പോലെ ലാന്റിംഗ് സാധ്യമാക്കാമെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് കമ്പനി.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

ഏപ്രിലിൽ തിരിച്ചിറങ്ങിയ അതെ ഫാൽക്കൺ 9 റോക്കറ്റുപയോഗിച്ച് ആദ്യമായി വീണ്ടും ഒരു ബഹിരാകാശ പരീക്ഷണത്തിനൊരുങ്ങുകയാണ് കമ്പനി.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

ലാറ്റിൻ അമേരിക്കയ്ക്കും കരീബിയയ്ക്കും ബ്രോഡ്കാസ്റ്റ്, മൊബിലിറ്റി സർവീസുകൾ സാധ്യമാക്കുന്ന എസ്ഇഎസ്-10 ഉപഗ്രഹത്തെ വിക്ഷേപിക്കാനാണ് ഫാൽക്കൺ 9 റോക്കറ്റിനെ പുനരുപയോഗിക്കുന്നത്.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ സജ്ജമാക്കുന്ന ലാന്‍ഡിങ് പാഡിലായിരിക്കും റോക്കറ്റിനെ തിരിച്ചിറിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

സാധാരണഗതിയിൽ കോടികൾ ചിലവിട്ട് നിര്‍മിക്കുന്ന റോക്കറ്റുകൾ കത്തിയമരുന്നതോടെ ബഹിരാകാശ മലിനീകരണത്തിന് കാരണമാകാറുണ്ട്. എന്നാൽ ഫാൽക്കൺ റോക്കറ്റുകൾ ദൗത്യം പൂർത്തിയാക്കി തിരിച്ചിറക്കാമെന്നതിനാൽ മലിനീകരണവും സംഭവിക്കുന്നില്ല.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

ഒരേ റോക്കറ്റ് ഉപയോഗിച്ച് കൊണ്ട് തന്നെ ഒന്നിലേറെ വിക്ഷേപണം നടത്താമെന്നതാണ് ഫാൽക്കൺ 9 റോക്കറ്റുകളുടെ മറ്റൊരു സവിശേഷത. ഇതുവഴി കമ്പനിക്കും വൻ സാമ്പത്തികലാഭമുണ്ടാക്കാം.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ ഉപയോഗിക്കുന്നത് വഴി ഇന്ധനച്ചെലവുമാത്രമേ ആകുന്നുള്ളൂ നിർമാണ ചിവല് ഒട്ടുമില്ലായെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

പിഎസ്എല്‍വി റോക്കറ്റുകളാണ് ഉപഗ്രഹങ്ങൾ വഹിക്കാൻ നിലവിലുപയോഗിച്ച് വരുന്നത്. പുനരുപയോഗിക്കാവുന്ന ഫാൽക്കൺ 6 റോക്കറ്റുകളുടെ തിരിച്ചിറക്കൽ കൂടുതൽ വിജയകരമാകുന്നതോടെ വിക്ഷേപണത്തിനായി ഇത്തരം റോക്കറ്റുകളെ ആശ്രയിക്കാവുന്നതാണ്.

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ റോക്കറ്റുകൾ ഉപയോഗിക്കുന്നത് വഴി ബഹിരാകാശ മേഖലയ്ക്കും നിർമാണചിലവ് കുറയ്ക്കുന്നതിലൂടെ വൻനേട്ടമുണ്ടാക്കാൻ സാധിക്കും.

കൂടുതൽ വായിക്കൂ

ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

ഇന്ത്യ സൂര്യനിലേക്ക് കുതിക്കുന്നു ആദിത്യനിലൂടെ

More from DriveSpark

Article Published On: Thursday, September 1, 2016, 15:20 [IST]
English summary
Elon Musk's SpaceX To Make History Again — 'Second-Hand' Rockets Are Now A Thing
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X