സുരക്ഷയിൽ റെക്കോർഡ് വാരികൂട്ടിയ എമിറേറ്റ്സിന് പാളിയത് എവിടെ?
തിരുവനന്തപുരത്ത് നിന്നും മുന്നോറോളം ആളുകളുമായി പറന്ന എമിറേറ്റ്സ് വിമാനം ദുബായിൽ ലാന്റിംഗിനിടെ കത്തിയമർന്നത് വാർത്തകൾ സൃഷ്ടിച്ചുവെങ്കിലും സുരക്ഷിത യാത്രാവിമാനങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് എമിറേറ്റ്സിന്റെ സ്ഥാനം. വലിയ അപകടങ്ങളൊന്നുമില്ലാതെ 30 വർഷത്തോളമായി എമിറേറ്റിസിന്റെ ജൈത്രയാത്ര തുടരുന്നതിനിടെയാണ് ബുധനാഴ്ച ദുബായിൽ വച്ച് തീയപകടമുണ്ടാകുന്നത്.
വിമാനയാത്രയിലെ അതിശയിപ്പിക്കുന്ന ചില വസ്തുതകൾ
വിമാനത്തിലുണ്ടായ 18 ജീവനക്കാരുടേയും സമയോചിതമായ നീക്കം മൂലമാണ് ആളപായമൊന്നും സംഭവിക്കാതെ മുഴുവൻ യാത്രക്കാരേയും പുറത്തിറക്കാൻ സാധിച്ചത്. വിമാനം ഇടിച്ചിറക്കി തീ മൊത്തമായും ആളിക്കത്തുന്നതിന് മുൻപ് മിന്നൽ വേഗത്തിൽ യാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി
എമർജൻസി വാതികലുകളിലൂടെ എല്ലാ യാത്രക്കാരേയും പുറത്തിറക്കിയ എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാർക്ക് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

മിന്നൽ വേഗമെന്നു പറഞ്ഞാൽ വെറും 90 സെക്കന്റ് കൊണ്ട് 10 എമർജൻസി വാതിലുകളിലൂടെ മുഴുവൻ യാത്രക്കാരേയും പുറത്തെത്തിക്കാൻ ജീവനക്കാർക്ക് സാധിച്ചു. തുടർന്ന് അൽപനേരത്തിനുള്ളിൽ വലിയ രണ്ട് സ്ഫോടനങ്ങളും സംഭവിച്ചു.

യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ജീവനക്കാർക്ക് നൽകിയ മികച്ച പരിശീലനമായിരുന്നു സമയോചിതമായ രക്ഷാപ്രവർത്തനത്തിന് തുണയായത്.

സാങ്കേതിക തകരാർ മൂലമുള്ള ക്രാഷ് ലാന്റിംഗ്, തീപിടുത്തം എന്നീ സന്ദർഭങ്ങൾ കൃത്യമമായി സൃഷ്ടിച്ച് ആറുമാസത്തിലൊരിക്കൽ നടത്തുന്ന മോക്ക് ഡ്രില്ലിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നത് നിർബന്ധമാണ്.

ആശങ്കപ്പെടാതെ അടിയന്തരഘട്ടത്തിൽ എന്തൊക്കെ സുരക്ഷാ നീക്കങ്ങൾ നടത്താമെന്ന് ലഭിച്ച പരിശീലനമാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയത്.

എന്നാൽ ജീവനക്കാരുടെ ആത്മാർത്ഥമായുള്ള രക്ഷാപ്രവർത്തനത്തിനിടെ അമ്മയ്ക്ക് പ്രസവവേദന മകൾക്കു വീണവായന എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന തരത്തിൽ രക്ഷപ്പെടാതെ ജനങ്ങൾ സ്വന്തം ലഗേജുകളും ലാപ്ടോപുകളും തിരഞ്ഞോടുന്ന വീഡിയോകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

മലയാളികളുടെ യഥാർത്ഥത്തിലുള്ള സ്വഭാവമാണ് ലോകത്തിന് മുന്നിൽ എത്തിയിരിക്കുന്നത്. ഇതിലും കാര്യഗൗരവത്തോടെയായിരുന്നു കുട്ടികളുടെ സമീപനം. പരക്കം പായുന്ന ജനങ്ങളെ ആക്രോശിക്കുന്ന ജീവനക്കാരേയും വീഡിയോയിൽ കാണാം.

എയർബസ് എ330-220 വിഭാഗത്തിൽ പെട്ട ബോയിംഗ്777 ഇകെ 521 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിമാനം ആദ്യം ലാന്റ് ചെയ്യാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ വീണ്ടും പറന്നുയർന്ന് ലാന്റ് ചെയ്തതോടെ വലതുഭാഗത്തെ എൻജിൻ തെറിച്ച് വീണ് പെട്ടെന്ന് തീപിടിക്കുകയായിരുന്നു.

അപകടം മനസിലാക്കിയ ജീവനക്കാർ വേണ്ട നിർദേശം നൽകി എമർജൻസി വാതിലിലൂടെ ഇറങ്ങാനുള്ള നിർദേശം നൽകുകയായിരുന്നു.

യാത്രക്കാരുടെ സുരക്ഷ കണക്കിലാക്കി ആളപായമൊന്നും വരുത്താതെ രക്ഷിച്ചതിൽ നിന്നും മനസിലാക്കാം എമിറേറ്റ്സ് സുരക്ഷിതത്തിൽ മുൻപന്തിയിൽ തന്നെയെന്ന്.

ഈ വർഷം വിമാനങ്ങളെ വിലയിരുത്തിക്കൊണ്ട് എയര്‍ലൈന്‍ റേറ്റിങ് ഡോട്ട് കോം പുറത്തിറക്കിയ സുരക്ഷിതമായ വിമാനങ്ങളുടെ പട്ടികയിൽ മികച്ച 20 സുരക്ഷിത വിമാനങ്ങളിൽ ഒന്നായിരുന്നു മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്സ്.

മാത്രമല്ല മറ്റ് പല സേഫ്റ്റി റാങ്കിംഗിനും അർഹമായിട്ടുള്ള വിമാനകമ്പനിയാണ് എമിറേറ്റ്സ്. ജെറ്റ് എയർലൈൻ ക്രാഷ് ഡാറ്റ എവല്യൂഷൻ സെന്റർ നടത്തിയ സേഫ്റ്റി ടെസ്റ്റിൽ തുടർച്ചയായി രണ്ട് വർഷം രണ്ടാമത്തെ മികച്ച സുരക്ഷിത വിമാനമായി എമിറേറ്റിസിനെ തിരഞ്ഞെടുത്തു.

പ്ലെയിൻക്രാഷ് ഇൻഫോ.കോം തയ്യാറാക്കിയ വിമാനപകടങ്ങളുടെ പട്ടികയിൽ കഴിഞ്ഞ 20 വർഷമായി എമിറേറ്റിസിന് വൻതോതിലുള്ള അപകടങ്ങളൊന്നും സംഭവിച്ചതായി വ്യക്തമാക്കിയിട്ടില്ല.

വിമാനങ്ങളുടെ സുരക്ഷ വിലയിരുത്തുന്ന എയർസേഫ് കഴിഞ്ഞ 30 വർഷമായി ഒരു അപകടമരണവും രേഖപ്പെടുത്താത്ത വിമാനമായി എമിറേറ്റിസിനെ തിരഞ്ഞെടുത്തു.

സ്കൈട്രാക്സ് ഈ വർഷം ലോകത്തിലെ നമ്പർ വൺ എയർലൈനായി എമിറേറ്റിസിനെ തിരഞ്ഞെടുക്കുകയുണ്ടായി.

വിമാനക്കമ്പനികളുടെ സേവന ചരിത്രം, അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ, പ്രവര്‍ത്തന മികവ് തുടങ്ങിയവ പരിശോധിച്ചാണ് മികവ് വിലയിരുത്തന്നത്.

കൂടാതെ ഗവണ്‍മെന്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകളും അപകട റിപ്പോര്‍ട്ടുകളും പരിശോധിച്ചിട്ടായിരിക്കും മികച്ച സുരക്ഷാ സംവിധാനങ്ങളും സേവനവും കാഴ്ചവെക്കുന്ന വിമാനങ്ങളെ തിരഞ്ഞെടുക്കുക.


Click it and Unblock the Notifications








