ഫേസ്ബുക്കും ട്വിറ്ററും പിരിച്ചുവിട്ടവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ ടാറ്റയുടെ സ്വന്തം Jaguar Land Rover
ഫേസ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍ എന്നീ ടെക്ഭീമന്‍മാര്‍ അടുത്തകാലത്തായി തങ്ങളുടെ കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടപ്പാക്കുകയാണ്. പുതിയ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന ഈ കമ്പനികള്‍ തൊഴിലാളികളെ പടിയിറക്കുമ്പോള്‍ അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ചില പഴയ പടക്കുതിരകള്‍.
ഓട്ടോണമസ് ഡ്രൈവിംഗ് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇലക്ട്രിഫിക്കേഷന്‍, മെഷീന്‍ ലേണിംഗ് വരെയുള്ള മേഖലകളിലെ വളര്‍ച്ചയ്ക്ക് കരുത്തേകാന്‍ 800 ഓളം സാങ്കേതിക ജോലിക്കാരെ നിയമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വെള്ളിയാഴ്ച വ്യക്തമാക്കി.

ഇന്ത്യന്‍ വാഹന ഭീമന്‍മാരായ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്തഥയിലുള്ള കമ്പനിയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. 2025 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് 100 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് വാഹന നിര്‍മ്മാതാവ് ആഗ്രഹിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് നൂറുകണക്കിന് എഞ്ചിനീയര്‍മാരെ നിയമിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ആമസോണ്‍ പോലുള്ള വലിയ ടെക് ഗ്രൂപ്പുകള്‍ പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് ബ്രിട്ടന്‍, അയര്‍ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇന്ത്യ, ചൈന, ഹംഗറി എന്നിവിടങ്ങളില്‍ പുതിയ ജോലികള്‍ ചെയ്തുതീര്‍ക്കാനാവശ്യമായ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നതായി അവര്‍ പറഞ്ഞു.
ഭൂരിഭാഗം ജോലികളും ബ്രിട്ടനിലായിരിക്കും. മാഞ്ചസ്റ്ററിലെയും സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ ഗെയ്ഡണിലെയും ജെഎല്‍ആറിന്റെ ഓഫീസുകള്‍ വിഭജിക്കുമെന്നും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി ബാറ്റില്‍ പറഞ്ഞു. 'ഞങ്ങളുടെ പക്കല്‍ അവിടെ വളരെക്കാലമായി ഒഴിവുകള്‍ ഉണ്ട്. ഇത് വളരെ മത്സരാധിഷ്ഠിത വിപണിയായതിനാല്‍ ചില കഴിവുകള്‍ നികത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരും ആര്‍ക്കിടെക്റ്റുമാരും' ഒരു ഓണ്‍ലൈന്‍ വീഡിയോ അഭിമുഖത്തില്‍ ബാറ്റില്‍ പറഞ്ഞു.
'ഞങ്ങള്‍ മുന്നോട്ട് പോകാന്‍ പദ്ധതിയിട്ടിരുന്ന സമയത്താണ് പ്രതിഭകളുടെ ഈ വലിയ ലഭ്യത ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന കാര്യം തീര്‍ച്ചയായും ഭാഗ്യമാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ജോലികള്‍, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ കമ്പനിയുടെ ഡാറ്റ ശേഖരണ ശ്രമങ്ങളെ പിന്തുണയ്ക്കും. അതിലൂടെ കാര്‍ പെര്‍േഫാമന്‍സിനെയും ഉപഭോക്തൃ പെരുമാറ്റത്തെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടാനാകുമെന്നും ബാറ്റില്‍ പറഞ്ഞു.
ബ്രിട്ടീഷ് ലെന്‍ഡര്‍ ബാര്‍ക്ലേയ്സ് പിഎല്‍സിയും പരിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്ക് പിന്തണയുമായി എത്തിയിട്ടുണ്ട്. തങ്ങള്‍ ആരംഭിക്കുന്ന ഫിന്‍ടെക് ബിസിനസില്‍ പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു. ആയിരക്കണക്കിന് സാങ്കേതിക തസ്തികകളിലെ ഒഴിവുകളില്‍ ചിലത് നികത്താമെന്ന് പ്രതീക്ഷിക്കുന്നു.
'ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കുകയും പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു' ബാര്‍ക്ലേസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാര്‍ക്ക് ആഷ്ടണ്‍-റിഗ്ബി ഈ ആഴ്ച ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ എഴുതി.
ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ചിലത് സമീപ കാലത്ത് ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ തുടങ്ങിയത്. ഇത് ഒരു ദശാബ്ദത്തിലേറെയായി ഉണ്ടായിരുന്ന ദ്രുതഗതിയിലുള്ള തൊഴില്‍ വളര്‍ച്ചയ്ക്ക് പെട്ടെന്ന് ഫുള്‍സ്‌റ്റോപ്പിട്ടു.
ആമസോണ്‍.കോം 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം തന്നെ ശതകോടീശ്വരന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള മെറ്റ 11,000 ജീവനക്കാരെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ടെസ്‌ല ഉടമ എലോണ്‍ മസ്‌ക് ഏറ്റെടുത്തിന് പിന്നാലെ പിരിച്ച് വിടലും തുടങ്ങിയിരുന്നു. കുറഞ്ഞത് 3,700 തസ്തികകള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ കമ്പനിയുടെ പകുതിയോളം ജോലികള്‍ വെട്ടിക്കുറയ്ക്കപ്പെടും.
തങ്ങളുടെ സ്വന്തം ഫിന്‍ടെക് കമ്പനികള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതിന് ബാര്‍ക്ലേയ്സ് സംരംഭകര്‍ക്കായി 20 ആഴ്ചത്തെ കോഴ്സ് നല്‍കുന്ന പ്രോഗ്രാം വിപുലീകരിക്കുകയാണെന്ന് ആഷ്ടണ്‍-റിഗ്ബി എഴുതി. എഞ്ചിനീയറിംഗ്, ഇന്നൊവേഷന്‍ തുടങ്ങിയ മേഖലകളില്‍ ലോകമെമ്പാടുമുള്ള സാങ്കേതിക ജീവനക്കാര്‍ക്കായി ബാര്‍ക്ലേയ്സിന് 3,000-ത്തിലധികം റോളുകള്‍ ഉണ്ട്.


Click it and Unblock the Notifications








