ഭാരതബന്ദ് എങ്ങനെ ആഘോഷിക്കാം?

ബന്ദ് എന്ന ആശയത്തെ നമസ്കരിച്ചുകൊണ്ടല്ലാതെ ഒരാള്‍ക്കും ഇന്നത്തെ ദിവസം തുടങ്ങാനാവില്ല. ഇത്രയും അനുഗ്രഹീതമായ ഒരാശയം ഏത് മഹാശയന്‍റെ തലയിലായിരിക്കും ഉദിച്ചിട്ടുണ്ടാവുക? അങ്ങോര്‍ക്ക് ഒരായിരം നമസ്കാരം.

ബന്ദിന്‍റെ ഗുണഗണങ്ങള്‍ ഇനി ഞാനായിട്ട് വിവരിച്ചു തരേണ്ട കാര്യ.മൊന്നുമില്ല. ബന്ദും ഹര്‍ത്താലുമില്ലാത്ത ഒരു ലോകം നമുക്ക് സ്വപ്നം കാണുക കൂടി വയ്യ. മൂരാച്ചി സര്‍ക്കാരിനും കോര്‍പ്പറേറ്റ് തെമ്മാടികള്‍ക്കും വേണ്ടി എല്ലുമുറിയെ പണിയെടുത്ത് തളരുന്ന ഇടത്തരക്കാരനു വേണ്ടി ദൈവം നേരിട്ടിറക്കിത്തന്ന സാധനമാണ് ബന്ദ്.

Bandh

ബന്ദ് എങ്ങനെ ആഘോഷിക്കണമെന്ന കാര്യത്തില്‍ മലയാളിക്ക് ഉപദേശത്തിന്‍റെ ആവശ്യമൊന്നുമില്ല. തലേന്ന് ബീവറേജുണ്ടായിരുന്നാല്‍ മാത്രം മതി. എന്നാല്‍ ബന്ദ് ദിനങ്ങളില്‍ മാത്രം വെള്ളമടിക്കാത്ത മഹാന്മാരുണ്ട്. അവര്‍ക്ക് എങ്ങനെ ദിവസം ചെലവഴിക്കാം എന്നതാണ് ഇവിടെ വിവരിക്കാന്‍ പോകുന്നത്.

ഇത്തരം ദിനങ്ങളില്‍ റോഡ‍് മുഴുവവന്‍ കാലിയായിരിക്കും എന്നറിയാമല്ലോ. കാലിയായ റോഡില്‍ വാഹനമോടിക്കുക എന്നതിലും ആസ്വാദ്യകരമായ മറ്റെന്തുണ്ട്? ബൈക്കെടുത്ത് പെരുവഴിയിലിറങ്ങി തലങ്ങും വിലങ്ങും ഓടിക്കുക. ഇവിടെ ശ്രദ്ധിക്കേണ്ടതായ ചില സംഗതികളുണ്ട്. ബന്ദ് ആസ്വാദ്യകരമാണെങ്കിലും അത് നടത്തുന്നയാളുകള്‍ റോഡിലിറങ്ങി ചെയ്യുന്നവയെല്ലാം ആസ്വാദ്യകരമാവണമെന്നില്ല. ബൈക്ക്/കാര്‍ വീട്ടിലേക്ക് ഉരുട്ടിക്കൊണ്ടുവരുന്നതും ആര്‍ക്കും ആസ്വദിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക.

ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്താന്‍ സാധ്യതില്ലാത്ത ഇടങ്ങളാണ് നമുക്ക് വേണ്ടത്. പ്രത്യേകം ഓര്‍ക്കുക, ഹര്‍ത്താലനുകൂലികള്‍ നമ്മുടെ ശത്രുക്കളല്ല. അവരില്ലെങ്കില്‍ നമുക്ക് ഹര്‍ത്താലില്ല. അവര്‍ ഹര്‍ത്താലാഘോഷിക്കുന്ന രീതി നമ്മുടേതില്‍ നിന്ന് അല്‍പം വ്യത്യാസമുണ്ടെന്നേയുള്ളൂ. ആഘോഷിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍; ഓരോരോ രീതികള്‍!

More from DriveSpark

Article Published On: Thursday, September 20, 2012, 11:34 [IST]
English summary
So if you happen to enjoy riding your bike or driving your car at a decent speed but haven't been able to do that due to traffic, a bandh is a god given opportunity to do just that.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X