കേട്ടറിവിനേക്കാൾ വലുതാണ് ബെൻസ് എന്ന ബ്രാൻഡ്... കമ്പനിയെ പറ്റി രസകരമായ കുറച്ച് കാര്യങ്ങളറിയാം

ബെൻസ് കാർ റോഡിലൂടെ പോകുമ്പോൾ ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കാത്ത ആരും തന്നെ കാണില്ല, എന്താ ഒരു ലുക്ക് എന്ന് അറിയാതെ പറഞ്ഞുപോയേക്കാം, ബെൻസ് കമ്പനിയെ പറ്റി നിരവധി രസകരമായ കാര്യങ്ങൾ ഉണ്ട്. അതിൽ ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അത് എന്തൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

കാൾ ബെൻസ് ആദ്യത്തെ മോട്ടോർകാർ കണ്ടുപിടിച്ചു, ആദ്യമായി വാഹന ലൈസൻസ് സ്വന്തമാക്കുകയും ആളുകൾക്ക് ഇടയിൽ അദ്ദേഹം വ്യത്യസ്തനാകുകയും ചെയ്തു. ഇത് എങ്ങനെ നിയന്ത്രിക്കണമെന്ന് ആർക്കും അറിയില്ല. വാഹനത്തിൻ്റെ ശബ്ദത്തെയും ഗന്ധത്തെയും കുറിച്ച് പരാതികൾ ഉയരുകയും, താമസിയാതെ അദ്ദേഹത്തിൻ്റെ പേറ്റൻ്റ് മോട്ടോർവാഗൺ മേയറുടെ ഉത്തരവനുസരിച്ച് മാൻഹൈമിലെ തെരുവുകളിൽ നിന്ന് നിരോധിക്കുകയും ചെയ്തു.

കേട്ടറിവിനേക്കാൾ വലുതാണ് ബെൻസ് എന്ന ബ്രാൻഡ്

എന്നാൽ 1888-ൽ ഗ്രാൻഡ് ഡച്ചി ഓഫ് ബേഡനിലുള്ള മാൻഹൈം ജില്ലാ ഓഫീസ്, നഗരത്തിലെ തെരുവുകളിലും പരിസര പ്രദേശങ്ങളിലും കാർ പരീക്ഷിക്കുന്നതിനായി അദ്ദേഹത്തിന് ആദ്യത്തെ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചു, അതോടൊപ്പെ എന്തെങ്കിലും നാശനഷ്ടങ്ങൾക്ക് അദ്ദേഹം ബാധ്യസ്ഥനായിരിക്കും എന്നൊരു കാര്യവും അധികാരികൾ അദ്ദേഹത്തെ ഓർമിപ്പിച്ചിരുന്നു.

മോട്ടോർവാഗൺ കണ്ടുപിടിച്ചതിൻ്റെ എല്ലാ ക്രെഡിറ്റും കാളിന് ലഭിച്ചേക്കാം, എന്നാൽ മഹാൻമാർ പറയുന്നത് പോലെ, ഓരോ മഹാനായ പുരുഷൻ്റെ വിജയത്തിന് പിന്നിൽ ഒരു മഹത്തായ സ്ത്രീയുണ്ട്, ബെർത്ത അതായത് കാളിൻ്റെ ഭാര്യ. ഭാര്യയുടെ വീട്ടിൽ നിന്ന് ലഭിച്ച സ്ത്രീധന തുകയിൽ നിന്നാണ് കാൾ തൻ്റെ വാഹനത്തിൻ്റെ കൂടുതൽ പരീക്ഷണത്തിനായി മുടക്കിയത്. 1888-ൽ ഒരു പ്രഭാതത്തിൽ, 33 മൈൽ അകലെയുള്ള അമ്മയെ കാണാൻ ഭാര്യ വാഹനവുമായി പോകുകയാണെന്ന് കുറിപ്പ് കണ്ടാണ് അദ്ദേഹം ഉറക്കമുണരുന്നത്. വലിയ കേടുപാടുകൾ കൂടാതെ വാഹനം തിരിച്ചെത്തുകയും ചെയ്തു.

കേട്ടറിവിനേക്കാൾ വലുതാണ് ബെൻസ് എന്ന ബ്രാൻഡ്

പഴയ ചരിത്രത്തിൽ നിന്ന് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് വരികയാണെങ്കിൽ നിങ്ങൾ തെന്നലുളള ഒരു റോഡിലൂടെ പോകുമ്പോൾ നിങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാതെ ബ്രേക്ക് പിടിക്കാനുളള സംവിധാനമാണല്ലോ ആൻ്റി ലോക്ക് ബ്രേക്ക് സിസ്റ്റം. അത് വാഹനങ്ങളിൽ കൊണ്ടു വന്നത് ബെൻസാണ്. 1953 -ലാണ് കമ്പനി ഇതിനായി പേറ്റൻ്റ് ലഭിക്കുന്നത്.

മെർസിഡീസ് ബെൻസും എഎംജിയുമായി ചേർന്ന് ആദ്യത്തെ വാഹനമിറക്കുന്നത് C36 AMG 1993 -ലാണ്. 1967-ൽ AMG എഞ്ചിൻ ഒരു റേസിംഗ് എഞ്ചിനായി വികസിപ്പിച്ച ജർമ്മൻ മെഴ്‌സിഡസ്-ബെൻസ് എഞ്ചിനീയർമാരായിരുന്നു ഔഫ്രെക്റ്റും മെൽച്ചറും, ഗ്രോസ്‌സ്‌പാച്ചാണ് ഓഫ്രെച്ചിൻ്റെ ജന്മസ്ഥലം. 1997-ൽ, Teknikens Värld എന്ന പേരിലുള്ള ഒരു ചെറിയ സ്വീഡിഷ് മാഗസിൻ അതിൻ്റെ അതുല്യമായ ഹാൻഡ്‌ലൈൻ ടെസ്റ്റിന് ന്യൂ മെഴ്‌സിഡസ് എ-ക്ലാസിനെ വിധേയമാക്കി.

കേട്ടറിവിനേക്കാൾ വലുതാണ് ബെൻസ് എന്ന ബ്രാൻഡ്

മാഗസിൻ വികസിപ്പിച്ചെടുത്ത മൂസ് ടെസ്റ്റ്, ഒരു കാർ ഉയർന്ന വേഗതയിൽ പെട്ടെന്ന് മുന്നിൽ കാണുന്ന തടസ്സത്തിൽ നിന്ന് എത്രത്തോളം ഒഴിഞ്ഞുമാറുന്നുവെന്ന് നിർണ്ണയിക്കാനാണ് ഇത് നടത്തുന്നത്. വർഷങ്ങളിലുടനീളം നിരവധി കാറുകൾ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്‌തു, എന്നാൽ മെഴ്‌സിഡസിൻ്റെ ആദ്യ FWD ഓഫർ പോലെ മറ്റൊന്നിനും വിജയിക്കാൻ കഴിഞ്ഞില്ല എന്നതാണ് പരമമായ സത്യം.

ഇലക്ട്രിക് യുഗത്തിലും തലയുയർത്തി നിൽക്കുന്ന കൊമ്പനെ പോലെയാണ് മെർസിഡീസ് ബെൻസ്. GLA, GLE 53 കൂപ്പെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറക്കിയ മെര്‍സിഡീസ് ഓള്‍ ഇലക്ട്രിക് EQG കണ്‍സെപ്റ്റ് രാജ്യത്ത് പ്രദർശിപ്പിച്ചിരിക്കുകയാണ്. ഐസിഇ പതിപ്പില്‍ നിന്ന് വേര്‍തിരിക്കാനും EQ നിരയിലേക്ക് കൊണ്ടുവരാനും EQG-യുടെ ജി-ക്ലാസ് ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇലക്ട്രിക് മോഡലിനെ അതിന്റെ കൂടപ്പിറപ്പിനേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക് കാര്യക്ഷമമായ മോഡലാക്കി മാറ്റാന്‍ ഈ മാറ്റങ്ങള്‍ സഹായിച്ചേക്കും.

കേട്ടറിവിനേക്കാൾ വലുതാണ് ബെൻസ് എന്ന ബ്രാൻഡ്

പ്രൊഡക്ഷന്‍-സ്‌പെക് EQG കണ്‍സെപ്റ്റ് EQG-യുടെ ക്വാഡ്-മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണവും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിന്റെ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും വെറും 4.5 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ EQG-ക്ക് സാധിക്കുമെന്നാണ് മെര്‍സിഡീസ് അവകാശപ്പെടുന്നത്. ഓരോ വീലിലും ഒരോ മോട്ടോര്‍ കാണപ്പെടുന്നതിനാല്‍ പ്രൊഡക്ഷന് കയറുന്ന ഇലക്ട്രിക് എസ്‌യുവി ഓഫ്‌റോഡ് ശേഷിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, February 28, 2024, 19:13 [IST]
English summary
Enlightening details about mercedes benz you should know explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X