അംബാനിക്ക് പോലും കിട്ടിയില്ല! ലോകത്ത് 12 എണ്ണം മാത്രമുള്ള റേഞ്ച് റോവര്‍ സ്വന്തമാക്കിയ ഇന്ത്യൻ ജിം ഉടമ

കഴിഞ്ഞ മാസമാണ് ബ്രിട്ടീഷ് ആഡംബര എസ്‌യുവി നിര്‍മ്മാതാക്കളായ റേഞ്ച് റോവര്‍ പുതിയ റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ 4.99 കോടി രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയത്. ഈ അള്‍ട്രാ എക്‌സ്‌ക്ലൂസീവ് എസ്യുവി ലോകമെമ്പാടും 12 യൂണിറ്റ് മാത്രമായിരിക്കും വില്‍പ്പനക്കെത്തുക. ഇപ്പോള്‍ പ്രമുഖ ഇന്ത്യന്‍ സംരംഭകനും മികച്ച കാര്‍ ശേഖരത്തിന് ഉടമയുമായ ഒരു വ്യക്തി ഇന്ത്യക്കായി മാറ്റിവെച്ച ഏക റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഈ എക്‌സ്‌ക്ലൂസീവ് കാറിന്റെ പ്രത്യേകതകളും അതിന്റെ ഉടമയെയും പരിചയപ്പെടാം.

റേഞ്ച് റോവര്‍ SV രന്തംബോര്‍ എഡിഷന് ശേഷം ഇന്ത്യക്ക് വേണ്ടി ബ്രാന്‍ഡ് ഈ വര്‍ഷം പുറത്തിറക്കുന്ന രണ്ടാമത്തെ ലിമിറ്റഡ് എഡിഷനാണ് റേഞ്ച് റോവര്‍ SV മസാര എഡിഷന്‍. പേര് സൂചിപ്പിക്കുന്നത് പോലെ ജെഎല്‍ആറിന്റെ സ്പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് (SVO) വിഭാഗം നിര്‍മ്മിച്ചതാണ് റേഞ്ച് റോവര്‍ SV മസാര എഡിഷന്‍. ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന അപൂര്‍വ നീലക്കല്ലുകളില്‍ നിന്നാണ് 'മസാര' എന്ന പേര് ലഭിച്ചതെന്നാണ് റേഞ്ച് റോവര്‍ പറയുന്നത്.

amit singh buys range rover sv masara edition

പ്രത്യേക സാറ്റിന്‍-ഫിനിഷ് ബ്ലൂ പെയിന്റ് സ്‌കീമിലാണ് എസ്‌യുവി ഫിനിഷ് ചെയ്തിരിക്കുന്നത്. ഗ്രില്ലിലും ബമ്പറുകളിലും വശങ്ങളിലും സില്‍വര്‍ ക്രോം കൊറിന്ത്യന്‍ ബ്രോണ്‍സ് ആക്സന്റുകളുണ്ട്. കാറിന്റെ എക്സ്റ്റീരിയറിലുടനീളം 'SV' ബാഡ്ജിംഗ് കാണാം. ബ്ലൂ-ക്രീം എന്നീ നിറങ്ങള്‍ കലര്‍ന്ന ഡ്യുവല്‍-ടോണ്‍ ഫിനിഷിലാണ് കാറിന്റെ ക്യാബിന്‍. പ്രീമിയം പെര്‍ലിനോ ലെതര്‍ സീറ്റ് അപ്ഹോള്‍സ്റ്ററിയും സഫയറിന്റെ രൂപകല്‍പ്പനയെ അനുകരിക്കുന്ന എംബ്രോയ്ഡറി സീറ്റുകളും അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

പേഴ്സണലൈസ്ഡ് സ്‌കാറ്റര്‍ കുഷ്യനുകള്‍ കോണ്‍ട്രാസ്റ്റിംഗ് കളര്‍ ഓപ്ഷനില്‍ ലഭ്യമാണ്. കാറിന്റെ നാല് ഡോറുകളുടെയും സ്‌കഫ് പ്ലേറ്റുകളില്‍ 'SV ബെസ്‌പോക്ക്' ബ്രാന്‍ഡിംഗ് കാണാം. ഇതോടൊപ്പം 'മസാര' എഡിഷന്‍', '1 ഓഫ് 12' എന്നും കൊത്തിവെച്ചിരിക്കുന്നു.12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 13.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഒരു മെറിഡിയന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ ഫീച്ചറുകള്‍ കാറിലുണ്ട്.

range rover sv masara edition interior

ഇലക്ട്രിക്കലി പ്രവര്‍ത്തിപ്പിക്കാവുന്ന ട്രേ ടേബിള്‍, റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജ്, രണ്ടാം നിര സീറ്റുകള്‍ക്കിടയില്‍ ഒരു റഫ്രിജറേറ്റര്‍, ഇലക്ട്രിക്കലി വിന്യസിക്കാവുന്ന കപ്പ്‌ഹോള്‍ഡറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആഡംബര സുഖസൗകര്യങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവ നല്‍കിയിട്ടുണ്ട്.

607 bhp പവറും 750 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.4 ലിറ്റര്‍ V8 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ സ്പെഷ്യല്‍ കാറിന് തുടിപ്പേകുന്നത്. 4 വീലുകളിലേക്കും പവര്‍ അയയ്ക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 4.5 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ എസ്‌യുവിക്ക് കഴിയുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

ഇപ്പോള്‍ ഫിറ്റ്‌നസ് ഫ്രീക്കും രാജ്യത്തെ പ്രധാനപ്പെട്ട കാര്‍പ്രേമികളില്‍ ഒരാളുമായ അമിത് സിംഗ് (Amit Singh) ആണ് ഈ എക്‌സ്‌ക്ലൂസീവ് കാര്‍ ഡെലിവറിയെടുത്തിരിക്കുന്നത്. മുംബൈയിലെ ഫ്യൂഷന്‍ ജിം ഉടമയായ അമിത് സിംഗ് പുത്തന്‍ റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ കാറിന്റെ ഡെലിവറി വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300, ബ്രാബസ് മെര്‍സിഡീസ് ബെന്‍സ് G63 AMG, ബിഎംഡബ്ല്യു M2, മെര്‍സിഡീസ് ബെന്‍സ് GLS63 AMGK മഹീന്ദ്ര എന്നീ വാഹനങ്ങള്‍ അണിനിരക്കുന്ന വാഹനവ്യൂഹത്തിലാണ് അമിത് സിംഗിന്റെ കുടുംബവും അടുപ്പക്കാരും കാര്‍ ഡെലിവറിക്കെത്തിയത്. ഹൈന്ദവ ആചാരപ്രകാരമുള്ള പൂജകള്‍ നടത്തുകയും കവര്‍ നീക്കി കാറിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് ഇത് വീട്ടിലേക്ക് കൊണ്ടുപോയത്.

വണ്ടിപ്രാന്തന്‍മാരുടെ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷ്വറി കാറുകളും സൂപ്പര്‍ കാറുകളും അണിനിരക്കുന്നതാണ് അമിതിന്റെ ഗരാജ്. ഫെറാറി SF90, പോര്‍ഷ 911 GT3 RS, ഫെറാറി 488 സ്‌പൈഡര്‍, മക്‌ലാരന്‍ 720S കൂപ്പെ, ലംബോര്‍ഗിനി ഹുറാക്കന്‍, പോര്‍ഷ കയ്‌മെന്‍ GT4, ഫോര്‍ഡ് മസ്താംഗ്, ലംബോര്‍ഗിനി ഉറൂസ്, ബിഎംഡബ്ല്യു M340i, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഒക്ട, ടൊയോട്ട ഹൈലക്‌സ് എന്നിവ അതില്‍ ചിലതാണ്. ഇത് കൂടാതെ ഇവര്‍ ഡെലിവറിയെടുക്കാന്‍ വന്ന വാഹനവ്യൂഹത്തിലെ ഒട്ടുമിക്ക കാറുകളും അമിത്തിന്റെ കുടുംബത്തിന്റെ സ്വന്തമാണ്.

More from DriveSpark

Article Published On: Wednesday, July 16, 2025, 12:39 [IST]
English summary
Entrepreneur amit singh becomes proud owner of indias only range rover sv masara edition
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X