ബിസിനസുകാരുടെ കോച്ച്,മോട്ടിവേഷനാണ് സാറേ ഇങ്ങേരുടെ മെയിൻ; സ്കോഡ സ്ലാവിയ സ്വന്തമാക്കിയ ആളെ മനസിലായോ

ജീവിതത്തിൽ ആണെങ്കിലും ബിസിനസിലാണെങ്കിലും നമ്മളെ ഒരാൾ മോട്ടിവേറ്റ് ചെയ്യാനുണ്ടെങ്കിൽ അത് വലിയ ഒരു കാര്യം തന്നെയാണ് അല്ലേ. അത് പോലെ തന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനും പെട്ടെന്ന് പഠിക്കാനുള്ള കുറുക്കുവഴികളും പറയുന്ന ഒരാളുണ്ട്.അതാണ് സാക്ഷാൽ പ്രവീൺ ചിറയത്ത്. തമാശകളിലൂടേയും തൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ നർമം കലർത്തി സംസാരിച്ച് മറ്റുളളവർക്ക് അദ്ദേഹം നൽകുന്ന ഒരു പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒന്നാണ്. തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അദ്ദേഹം നിരവധി വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. അദ്ദേഹം തൻ്റെ യാത്രയ്ക്ക് കൂട്ടായി ഒരാളെ കൂടെ കൂട്ടിയിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കൻ താരമായ സ്കോഡയുടെ സ്ലാവിയ എന്ന് മോഡലാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

കുഷാഖിനൊപ്പം മിന്നിത്തിളങ്ങുന്ന സ്ലാവിയ ഇന്ത്യയിലെ മിഡ്-സൈസ് സെഡാൻ സെഗ്മെന്റിലെ ഏറ്റവും സേഫ്റ്റിയുള്ള മോഡലുകളിൽ ഒന്ന് കൂടിയാണ്. സ്കോഡ സ്ലാവിയയുടെ 2025 മോഡൽ അടുത്തിടെയാണ് വിപണിയിൽ അവതരിപ്പിച്ചത്. മെക്കാനിക്കൽ, ഡിസൈൻ അല്ലെങ്കിൽ ഫീച്ചർ തിരിച്ചുള്ള മാറ്റങ്ങളൊന്നുമില്ലെങ്കിലും മുമ്പ് 10.69 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വന്നിരുന്ന കാർ ഇപ്പോൾ 10.34 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാകും.

നിലവിൽ ക്ലാസിക്, സിഗ്നേച്ചർ, സ്പോർട്ട്ലൈൻ, മോണ്ടി കാർലോ, പ്രസ്റ്റീജ് എന്നിങ്ങനെ വ്യത്യസ്‌തമാർന്ന 5 വേരിയന്റുകളിലാണ് സെഡാൻ വാങ്ങാനാവുക. 10.34 ലക്ഷം മുതൽ ആരംഭിക്കുന്ന മോഡൽ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ബന്ധിപ്പിക്കാനാവും. 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. എൽഇഡി ഡിആർഎല്ലുള്ള ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകളും റിയർ പാർക്കിംഗ് സെൻസറുകളുമാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

സുരക്ഷയുടെ കാര്യത്തിൽ സ്ലാവിയ ക്ലാസിക് ബേസ് മോഡലിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), എമർജൻസി ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ട്രാക്ഷൻ കൺട്രോൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, 6 എയർബാഗുകൾ, ISOFIX എന്നിവയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നത്.

സ്കോഡ സ്ലാവിയയുടെ രണ്ടാമത്തെ സിഗ്നേച്ചർ വേരിയൻ്റിൽ എൽഇഡി ടെയിൽലൈറ്റുകൾ, ഡോർ ഹാൻഡിലുകളിൽ ക്രോം ആക്സന്റുകൾ, സ്റ്റൈലിഷ് 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ബേസ് മോഡലിൽ നിന്നും ഇതിന് അധികമായി ലഭിക്കുന്നത്. 1,0 ലിറ്റർ പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷന് 13.59 ലക്ഷവും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പിന് 14.69 ലക്ഷം രൂപയുമാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ ആംബിയന്റ് ലൈറ്റിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി ഫ്രണ്ട്, റിയർ ആംറെസ്റ്റുകൾ എന്നിവ ഉപയോഗിച്ച് ക്യാബിൻ കൂടുതൽ പ്രീമിയം അനുഭവം നൽകാനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 3.5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്ലൗബോക്‌സ് എന്നിവയും അധികം മുടക്കുന്ന പൈസയ്ക്ക് കിട്ടും.

ഓഡിയോ സിസ്റ്റത്തിനായി 8 സ്പീക്കറുകളാണ് സ്കോഡ ഉപയോഗിച്ചിരിക്കുന്നത്. റിയർ എസി വെന്റുകളുള്ള വ്യക്തിഗത ക്ലൈമറ്റ് കൺട്രോളും യാത്രക്കാർക്ക് ആസ്വദിക്കാം. കൂടാതെ ക്രൂയിസ് കൺട്രോൾ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ ക്യാമറ തുടങ്ങിയ അധിക സവിശേഷതകളും അധിക സൗകര്യവും സുരക്ഷയും സ്കോഡ സ്ലാവിയ സിഗ്നേച്ചർ വേരിയന്റിൽ ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, April 13, 2025, 10:00 [IST]
English summary
Entrepreneur coach and mentor praveen chirayath brings home skoda slavia
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X