ദക്ഷിണേന്ത്യയില്‍ ആദ്യം! കോടികളുടെ മെര്‍സിഡീസ് സ്വന്തമാക്കിയ മലയാളി 'പവര്‍ കപ്പിള്‍സ്'
മെര്‍സിഡീസ്-ബെന്‍സ് ജി-വാഗണ്‍ അതിന്റെ കരുത്തുറ്റ രൂപകല്‍പ്പന, ശക്തമായ പ്രകടനം, സമാനതകളില്ലാത്ത ഓഫ്-റോഡ് ശേഷി എന്നിവയ്ക്ക് പേരുകേട്ട ഒരു ആഡംബര എസ്‌യുവിയാണ്. 1979-ല്‍ ആദ്യമായി അവതരിപ്പിച്ച ഇത് പവര്‍, സ്‌റ്റൈല്‍, അന്തസ്സ് എന്നിവ സമന്വയിപ്പിക്കുന്ന ഒരു ഐക്കണാണ്. സമീപകാലത്തായി ഇന്ത്യയിലെ സെലിബ്രിറ്റികളുടെയും സമ്പന്നരായ ആളുകളുടെയും ഗരാജിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആഡംബര കാര്‍ ആയി മാറിയിരിക്കുകയാണ് മെര്‍സിഡീസ് ജി-വാഗണ്‍. മെര്‍സിഡീസ് AMG G63 വാങ്ങുന്നവരില്‍ ഭൂരിഭാഗം പേരും ബ്ലാക്ക് കളര്‍ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നത്. ദക്ഷിണണേന്ത്യയില്‍ ആദ്യമായി മാഗ്‌നോ ഓറഞ്ച് നിറത്തിലുള്ള മെര്‍സിഡീസ് AMG G63 സ്വന്തമാക്കിയിരിക്കുന്നത് ഒരു മലയാളിയാണ്. അത് ആരാണെന്ന് നമുക്ക് നോക്കാം.
ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന വണ്ടിപ്രാന്തന്‍മാര്‍ ശ്രദ്ധിച്ചിട്ടുള്ള പേരായിരിക്കും കപില്‍ മോഹനന്‍. മുമ്പും ചില എക്‌സോട്ടിക് കാറുകള്‍ വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിച്ചയാളാണ് കപില്‍. കേരളത്തിലും ദുബായിലും ബിസിനസുള്ള കപിലാണ് ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ മാഗ്‌നോ ഓറഞ്ച് ജി-വാഗണ്‍ സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തം പിറന്നാളിനാണ് കപില്‍ ആരും കൊതിക്കുന്ന ഈ ലക്ഷ്വറി കാര്‍ സ്വന്തം ഗരാജിലെത്തിച്ചത്.

മെര്‍സിഡീസ് ബെന്‍സിന്റെ ഡീലര്‍മാരായ കോസ്റ്റല്‍ സ്റ്റാറിന്റെ ഷോറൂമില്‍ കുടുംബസമേതമെത്തിയാണ് കപില്‍ വാഹനം ഡെലിവറിയെടുത്തത്. കപിലിന്റെ പ്രിയതമയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സരിത കപിലും കാറിന്റെ താക്കോല്‍ വാങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്നു. കേരളത്തില്‍ സെലിബ്രിറ്റികള്‍ക്കിടയിലടക്കം പ്രശസ്തമായ പ്രശസ്തമായ ലക്‌സ് സലൂണിന്റെ ഉടമയാണ് സരിത കപില്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ സരിത 2.10 കോടി രൂപ വില വരുന്ന ബിഎംഡബ്ല്യു 7 സീരീസ് സരിത സ്വന്തമാക്കിയിരുന്നു.
നിലവില്‍ മെര്‍സിഡീസ് ബെന്‍സ് AMG G63 എന്ന മോഡലിന്റെ വില 3.75 കോടി രൂപയാണ്. ഇത് നിരത്തിലെത്തിക്കാന്‍ 4 കോടി രൂപക്ക് മുകളില്‍ ചെലവ് വരും. മാഗ്‌നോ ഓറഞ്ച് അടക്കം 40 കളര്‍ ഓപ്ഷനുകളില്‍ മെര്‍സിഡീസ് ബെന്‍സ് AMG ജി-ക്ലാസ് വാങ്ങാം. AMG ഡിവിഷനില്‍ നിന്ന് വരുന്ന മോഡല്‍ ആയതിനാല്‍ തന്നെ ആഡംബരത്തില്‍ മാത്രമല്ല പെര്‍ഫോമന്‍സിലും ഇത് ലോകോത്തര നിലവാരം കാണിക്കുന്നു.

ഇതിലെ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ 585 hp പവറും 850 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് AMG സ്പീഡ്ഷിഫ്റ്റ് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററാണ്.
മെര്‍സിഡീസിന്റെ 4MATIC സാങ്കേതികവിദ്യ നാല് വീലുകളിലേക്കും പവര്‍ അയക്കുകയും ചെയ്യുന്നു. നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, കാര്‍ബണ്‍ ഫൈബര്‍ ട്രിം, ആംബിയന്റ് ലൈറ്റിംഗ്, MBUX NTG7 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേയും മള്‍ട്ടിമീഡിയ സ്‌ക്രീനും, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍, ഓഗ്മെന്റഡ് റിയാലിറ്റി, 18 സ്പീക്കറുകളുള്ള ബര്‍മെസ്റ്റര്‍® 3D സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയാണ് ഏറ്റവും പുതിയ മെര്‍സിഡീസ് AMG G63 എസ്‌യുവിയിലെ ശ്രദ്ധേയമായ സവിശേഷതകള്‍.

ടെംപറേച്ചര്‍ കണ്‍ട്രോള്‍ഡ് കപ്പ് ഹോള്‍ഡറുകളും വയര്‍ലെസ് മൊബൈല്‍ ചാര്‍ജറും ലഭിക്കുന്നതോടൊപ്പം കാറില്‍ ആദ്യമായി കീലെസ് എന്‍ട്രിയും നല്‍കിയിട്ടുണ്ട്. ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകളോടെയാണ് പുതിയ AMG G 63 വരുന്നത്. ഏതായാലും കേരളത്തിലെ സിനിമാ താരങ്ങള്‍ക്കിടയില്‍ മാത്രമല്ല യുവ ബിസിനസുകാരുടെയും പ്രിയപ്പെട്ട മോഡലാണ് ജി-വാഗണ്‍ എന്ന് തെളിയിച്ചിരിക്കുകയാണ് കപില്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








