ഇനി യാത്രകള്‍ 'ഫ്ലൈയിംഗ് ടാക്‌സി'യില്‍; 2023 ഓടെ അവതരിപ്പിക്കുമെന്ന് ePlane

2023 ഓടെ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിക്കാന്‍ പദ്ധതിയുമായി തമിഴ്നാട് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ePlane രംഗത്ത്. 2024 ഓടെ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന E200 എന്ന ആദ്യത്തെ ഫ്ലൈയിംഗ് ടാക്‌സി പ്രോട്ടോടൈപ്പ് മോഡലാണ് കമ്പനി ഇപ്പോള്‍ തയ്യാറാക്കുന്നത്.

ഇനി യാത്രകള്‍ 'ഫ്ലൈയിംഗ് ടാക്‌സി'യില്‍; 2023 ഓടെ അവതരിപ്പിക്കുമെന്ന് ePlane

ഫുള്‍ ചാര്‍ജില്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന രണ്ട് സീറ്റുകളുള്ള ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്‌സി ആയിരിക്കും e200-യെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മോഡലിന് 200 കിലോ വരെ ഭാരം വഹിച്ച് പറക്കാനും കഴിയും.

ഇനി യാത്രകള്‍ 'ഫ്ലൈയിംഗ് ടാക്‌സി'യില്‍; 2023 ഓടെ അവതരിപ്പിക്കുമെന്ന് ePlane

ഈ ഫ്ലൈയിംഗ് ക്യാബിന് നാല് ഫാനുകള്‍ (പ്രൊപ്പല്ലറുകള്‍) ഉണ്ടായിരിക്കും, അവയില്‍ രണ്ടെണ്ണം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും സഹായിക്കും, രണ്ടെണ്ണം ഈ വിമാനം മുന്നോട്ട് കൊണ്ടുപോകാന്‍ ത്വരിതപ്പെടുത്തും. ഈ ഫ്ലൈയിംഗ് ടാക്‌സി ഇലക്ട്രിക് സ്‌കൂട്ടര്‍ അല്ലെങ്കില്‍ കാര്‍ പോലെ ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി പറയുന്നു. ഈ ടാക്‌സിയില്‍ നോര്‍മല്‍ ചാര്‍ജിനൊപ്പം ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും കമ്പനി ഒരുക്കും.

ഇനി യാത്രകള്‍ 'ഫ്ലൈയിംഗ് ടാക്‌സി'യില്‍; 2023 ഓടെ അവതരിപ്പിക്കുമെന്ന് ePlane

ഫ്ലൈയിംഗ് ടാക്സിയുടെ പാസഞ്ചര്‍, കാര്‍ഗോ വകഭേദങ്ങള്‍ ഉടന്‍ തന്നെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കും. 2022 ഡിസംബറില്‍ e200 കാര്‍ഗോയ്ക്കുള്ള സര്‍ട്ടിഫിക്കേഷന്‍ ലെറ്റര്‍ കമ്പനിക്ക് ലഭിക്കുമെന്നും 2024 സെപ്തംബറില്‍ യാത്രക്കാര്‍ക്കായി ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്നും വിവരങ്ങള്‍ പറയുന്നു. 2025-ഓടെ യുഎസ് ഗവണ്‍മെന്റിന്റെ ഫെഡറല്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കമ്പനി സര്‍ട്ടിഫിക്കേഷനും നേടും.

ഇനി യാത്രകള്‍ 'ഫ്ലൈയിംഗ് ടാക്‌സി'യില്‍; 2023 ഓടെ അവതരിപ്പിക്കുമെന്ന് ePlane

നിലവില്‍, കമ്പനി e200 അസംബിള്‍ ചെയ്തുവരികയാണ്. ഡിസൈന്‍ അതിന്റെ അവസാന ഘട്ടത്തിലാണ്, ePlane കമ്പനി ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഐടി മദ്രാസിലെ പ്രൊഫസര്‍ സത്യ ചക്രവര്‍ത്തിയും ഐഐടി മദ്രാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രഞ്ജല്‍ മേത്തയും ചേര്‍ന്നാണ് ePlane കമ്പനി സ്ഥാപിച്ചിരിക്കുന്നത്.

ഇനി യാത്രകള്‍ 'ഫ്ലൈയിംഗ് ടാക്‌സി'യില്‍; 2023 ഓടെ അവതരിപ്പിക്കുമെന്ന് ePlane

വീടിന്റെ റൂഫില്‍ നിന്ന് തന്നെ പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ഏറ്റവും ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ പറക്കുന്ന ഇലക്ട്രിക് വാഹനം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സത്യ ചക്രവര്‍ത്തി പറയുന്നു. ഇത് മനസ്സില്‍ വെച്ചാണ് e200 രൂപകല്‍പന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇനി യാത്രകള്‍ 'ഫ്ലൈയിംഗ് ടാക്‌സി'യില്‍; 2023 ഓടെ അവതരിപ്പിക്കുമെന്ന് ePlane

റിപ്പോര്‍ട്ട് അനുസരിച്ച്, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിന്റെയും മിസെലിയോയുടെയും നേതൃത്വത്തിലുള്ള പ്രോജക്റ്റിനായി ePlane കമ്പനിക്ക് ഈ വര്‍ഷം ആദ്യം 5 മില്യണ്‍ ഡോളര്‍ നിക്ഷേപം ഇതിനകം ലഭിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് e6, ഒരു കോംപാക്റ്റ് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ഇലക്ട്രിക് (eTOL) വിമാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് ഒരു സമയം 6 കിലോ പേലോഡ് വഹിക്കാനാകുമെന്നാണ് സൂചന.

ഇനി യാത്രകള്‍ 'ഫ്ലൈയിംഗ് ടാക്‌സി'യില്‍; 2023 ഓടെ അവതരിപ്പിക്കുമെന്ന് ePlane

80 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഇത് ചരക്ക് ഗതാഗതത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനായി കണക്കാക്കപ്പെടുന്നു. 50 കിലോഗ്രാം പേലോഡ് വഹിക്കാന്‍ കഴിയുന്ന e50 എന്ന പ്രോട്ടോടൈപ്പും ePlane കമ്പനി വികസിപ്പിക്കുന്നുണ്ട്, 2023-ഓടെ വാണിജ്യവല്‍ക്കരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനി യാത്രകള്‍ 'ഫ്ലൈയിംഗ് ടാക്‌സി'യില്‍; 2023 ഓടെ അവതരിപ്പിക്കുമെന്ന് ePlane

ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്‌സികള്‍ പോലുള്ള വാഹനങ്ങള്‍ ഇന്ന് പല രാജ്യങ്ങളിലും ഗവേഷണം നടത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇനി യാത്രകള്‍ 'ഫ്ലൈയിംഗ് ടാക്‌സി'യില്‍; 2023 ഓടെ അവതരിപ്പിക്കുമെന്ന് ePlane

കഴിഞ്ഞ വര്‍ഷം eVTOL എന്ന കമ്പനിക്ക് അവരുടെ ഫ്ലൈയിംഗ് ടാക്സിക്ക് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ഫ്ലൈയിംഗ് ഇലക്ട്രിക് ടാക്സികള്‍ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് മോചനം നേടുക മാത്രമല്ല നഗരങ്ങളിലെ മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More from DriveSpark

Article Published On: Wednesday, April 13, 2022, 15:43 [IST]
English summary
Eplane planning to launch flying taxi services in next year find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X