വണ്ടിപ്രാന്തനായ ടാക്സി ഡ്രൈവർ; എർട്ടിഗയിലെ കിടിലൻ മോഡിഫിക്കേഷൻ കണ്ടാൽ ആരും നോക്കിപോകും

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ നിയമവിരുദ്ധമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ചിലർ നിയമപരമായി നടത്താന സാധിക്കുന്ന മോഡിഫിക്കേഷനുകൾ വാഹനങ്ങളിൽ നടത്തുന്നവരുമുണ്ട്. എന്നാൽ ഒരു ടാക്സിയിൽ നിങ്ങൾ മോഡിഫിക്കേഷൻ ചെയ്തിരിക്കുന്നത് കണ്ടിട്ടുണ്ടോ. എങ്കിൽ ഇതാ എർട്ടിഗ ടാക്സി ഡ്രൈവർ തൻ്റെ കാറിൽ വരുത്തിയിരിക്കുന്ന മോഡിഫിക്കേഷൻ കണ്ടാൽ മാരുതി സുസുക്കി പോലും ഞെട്ടിപോകും. ഇത്തരത്തിലൊരു ടാക്സി കാർ ആർക്കും കാണാൻ സാധ്യതയില്ല. ഈ കാറിൻ്റെ ഉടമസ്ഥനെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇദ്ദേഹത്തിന് എർട്ടിഗയ്ക്ക് മുൻപ് മോഡിഫൈ ചെയ്ത ഒരു മാരുതി സുസുക്കി ഡിസയറായിരുന്നു.വാഹനത്തിൽ എത്ര രൂപയുടെ മോഡിഫിക്കഷനുകൾ വരുത്തിയിട്ടുണ്ട് എന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

കഴിഞ്ഞ വർഷമാണ് ഉടമ എംപിവി സ്വന്തമാക്കിയത്. മറ്റ് എർട്ടിഗയിൽ നിന്ന് വ്യത്യസ്തമായി വാഹനത്തിന് ഡാർക്ക് ബ്ലാക്ക് നിറമാണ്. കമ്പനിയിൽ നിന്ന് തന്നെയാണ് കറുപ്പ് നിറം നൽകി വാഹനം പുറത്തിറക്കിയത്. 1.25 ലക്ഷം രൂപ അധികം ചിലവാക്കി എന്ന് ഉടമ പറയുന്നു. മാരുതി സുസുക്കി കറുപ്പ് നിറത്തിലുള്ള എർട്ടിഗ വിൽപ്പനയ്ക്ക് എത്തിക്കുന്നില്ല, അത് കൊണ്ട് തന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് കമ്പനിയിൽ നിന്ന് തന്നെ കറുപ്പ് നിറം വാഹനത്തിന് നൽകാൻ സാധിച്ചതെന്ന് ഉടമ പറയുന്നു. 18 ഇഞ്ച് അലോയ് വീലും വാഹനത്തിൽ നൽകിയിട്ടുണ്ട്.

2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുക്കിയ എര്‍ട്ടിഗ രാജ്യത്ത് അവതരിപ്പിച്ചത്. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി വാങ്ങാം. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം. എര്‍ട്ടിഗയെ ആകര്‍ഷകമാക്കാന്‍ നിരവധി ഫീച്ചറുകള്‍ ഇതില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

ഈ എംപിവിയില്‍ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. അതായത് ചെറിയ കുടുംബങ്ങള്‍ ആണെങ്കില്‍ രണ്ട് കുടുംബങ്ങള്‍ക്ക് വരെ സുഖമായി കയാറാം. വിശാലമായ ഇരിപ്പിടങ്ങള്‍ കൂടാതെ ഉദാരമായ ലഗേജ് സ്്‌പെയ്‌സും ഇത് നല്‍കുന്നു. 209 ലിറ്ററാണ് ഇതിന്റെ ബൂട്ട് സപെയ്‌സ്. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ അത് 550 ലിറ്ററായി ഉയര്‍ത്താം. യാത്രക്കാര്‍ക്കൊപ്പം ധാരാളം ലഗേജും കൊണ്ടുപോകേണ്ട കുടുംബങ്ങള്‍ക്ക് ഇത് സൗകര്യപ്രദമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.

102 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. എര്‍ട്ടിഗ സിഎന്‍ജി ഓപ്ഷനിലും വാങ്ങാന്‍ സാധിക്കും. സിഎന്‍ജി പവര്‍ട്രെയിന്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് സിഎന്‍ജി പതിപ്പ് വരുന്നത്.

കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ പ്രധാനമായും പരിഗണിക്കുന്ന ഒന്നാണ് മൈലേജ്. മൈലേജിന്റെ കാര്യത്തിലും എര്‍ട്ടിഗ മികച്ചുനില്‍ക്കുന്നു. 7 സീറ്റര്‍ എംപിവിയുടെ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ലിറ്ററിന് 20.30 കിലോമീറ്ററാണ് പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ്. ലിറ്ററിന് 26.11 കിലോമീറ്ററാണ് എര്‍ട്ടിഗ സിഎന്‍ജിയുടെ മൈലേജ്. പോക്കറ്റിന് താങ്ങാവുന്നതിനാല്‍ ടാക്‌സിക്കാരും സാധാരണയാളുകളും എര്‍ട്ടിഗ സിഎന്‍ജിക്ക് പിന്നാലെ കൂടുന്നതിനാല്‍ ഇതിന് വമ്പന്‍ ഡിമാന്‍ഡാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 7, 2025, 14:00 [IST]
English summary
Ertiga taxi owner modified with dark edition and 18 inch alloy wheels video inside
കൂടുതല്‍... #auto news #india #car modification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X