വണ്ടി മുങ്ങിപ്പോയാൽ ജീവൻ രക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

മുങ്ങുന്ന കാറിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് അറിഞ്ഞിരിക്കേണ്ടത് ഓരോ ഡ്രൈവർക്കും അത്യാവശമാണ്. അപ്പോൾ നിങ്ങൾ ചോദിക്കും അതിനിപ്പോൾ വെളളപ്പൊക്കമോ ഉരുൾപ്പൊട്ടലോ ഒന്നും ഇല്ലല്ലോ എന്ന്, പക്ഷേ മഴയും വെള്ളപ്പൊക്കവും ഉളളപ്പോൾ മാത്രമല്ല വാഹനം മുങ്ങാൻ സാധ്യതയുളളത്. അബദ്ധത്തിൽ പാലത്തിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തിലേക്ക് വീഴുന്ന സാഹചര്യമുണ്ടായാലോ. അപ്പോൾ എന്ത് ചെയ്യണമെന്നാണ് പറയാൻ പോകുന്നത്.

ആദ്യമായി ഒരു അപകടം സംഭവിച്ച് വാഹനം മുങ്ങുന്നു എന്ന് തോന്നിയാൽ വെപ്രാളപ്പെടരുത്. വളരെ ശാന്തമായി തന്നെ നേരിടുമ്പോൾ നിങ്ങൾക്ക് രക്ഷപ്പെടാനുളള സാധ്യത വർധിക്കുകയാണ്. സീറ്റ് ബെൽറ്റ് അഴിക്കുന്നതാണ് ആദ്യത്തെ പടി. അത് വഴി നിങ്ങൾക്ക് വാഹനത്തിനുളളിലൂടെ സ്വന്ത്രമായി നീങ്ങാനും മാറാനും സാധിക്കും. അതിന് ശേഷം നിങ്ങളുടെ വിൻഡോകൾ തുറക്കുകയോ തകർക്കുകയോ ചെയ്യുക. വെളളത്തിൻ്റെ മർദ്ദം കൂടുന്നതിന് മുൻപ് തന്നെ ഇത് ചെയ്യാൻ ശ്രമിക്കുക.

വണ്ടി മുങ്ങിപ്പോയാൽ ജീവൻ രക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

തകർത്ത വിൻഡോയിലൂടെ സമയം കളയാതെ പുറത്തുകടക്കാൻ ശ്രമിക്കുക. കാരണം വെളളം പെട്ടെന്ന് തന്നെ വാഹനത്തിൻ്റെ ഉളളിലേക്ക് ഇരച്ചുകയറും. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, വെള്ളമൊഴുകുന്ന ദിശ പിന്തുടരുകയോ ആവശ്യമെങ്കിൽ മുകളിലേക്ക് നീന്തുകയോ ചെയ്തുകൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് നീന്തുക. നിങ്ങൾ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ, സഹായത്തിനായി ഉടൻ തന്നെ വിളിക്കുക. നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് അടിയന്തര സേവനങ്ങളെ അറിയിക്കുകയും അവർക്ക് നിങ്ങളുടെ കൃത്യമായ സ്ഥലം പറഞ്ഞു നൽകുകയും ചെയ്യണം.

നീന്തൽ പാഠങ്ങൾ പഠിക്കുന്നതും റെസ്ക്യൂ ടെക്നിക്കുകൾ പഠിക്കുന്നതും ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ വളരെയധികം മെച്ചപ്പെടുത്തും. നിങ്ങളുടെ കാർ ശരിയായി പരിപാലിക്കുന്നത് അത്യാഹിത സമയത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് സഹായകരമായിരിക്കും. ഡോറുകളുടേയും വിൻഡോകളുടേയും സീറ്റ് ബെൽറ്റുകളുടെയും അവസ്ഥ എപ്പോഴും പരിശോധിക്കാൻ മറക്കരുത്.

വണ്ടി മുങ്ങിപ്പോയാൽ ജീവൻ രക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കേരളം പോലുള്ള സംസ്ഥാനത്ത് വെള്ളം കയറി വാഹനം കേടാകുന്ന സംഭവങ്ങൾ നിരവധിയാണ്. ആയതിനാൽ മഴക്കാലം ചിരലെ സംബന്ധിച്ച് വലിയ ആശങ്കയാണ്. ലക്ഷങ്ങൾ മുടക്കി സ്വന്തമാക്കിയ കാർ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോയാൽ എത്രത്തോളം നഷ്‌ടമാണ് വരുന്നതെന്ന് ഊഹിക്കാല്ലോ... കാലാവസ്ഥ പ്രവചനാതീതമായതിനാൽ കാറുകൾ ബേസ്മെൻറ് പാർക്കിംഗിലോ റോഡുകളിലോ പാർക്ക് ചെയ്‌ത് പോയിട്ട് വരുമ്പോൾ വെള്ളത്തിൽ അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പു പറയാനുമാവില്ല.

അംഗീകൃത സർവീസ് സെന്ററിൽ വിളിച്ച് ഒരു വിദഗ്ദ്ധനെക്കൊണ്ട് കാർ വലിച്ചുകൊണ്ടുപോകുന്നതാണ് ഉചിതം. ഇതാണ് ശരിയായ ആദ്യ തീരുമാനങ്ങളിൽ ഒന്ന്. പക്ഷേ, വാഹനങ്ങൾ സ്വയം പരിപാലിക്കാൻ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. ഇത്തരക്കാർ ശ്രദ്ധിക്കേണ്ട ആദ്യ കാര്യങ്ങളിൽ ഒന്ന് പറയാം. ആദ്യമേ കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതാവും പലരും ചെയ്യുന്ന കാര്യം. എന്നാൽ വാഹനത്തിനുള്ളിൽ വെള്ളം കയറി എന്ന് തോന്നിയാൽ ഒരു കാരണവശാലും വാഹനം സ്റ്റാർട്ട് ചെയ്യാതിരിക്കുക.

സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ എഞ്ചിനുള്ളിൽ വെള്ളം കയറി പണിയാവാൻ സാധ്യതയുണ്ട്. എഞ്ചിൻ സ്റ്റാർട്ടിംഗ് മാത്രമല്ല, വാഹനത്തിലെ ഏതെങ്കിലും ഇലക്ട്രിക്കൽ സിസ്റ്റം പോലും ഓണാക്കാൻ ശ്രമിക്കരുത്. കൂടാതെ കാർ പൂർണമായും ഉണങ്ങാൻ അനുവദിക്കുകയും പ്രോസസ് വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ ഒരു പോർട്ടബിൾ ഫാൻ ഉപയോഗിക്കുകയും ചെയ്യുക.

ബാറ്ററി ടെർമിനലുകൾ വിച്ഛേദിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. മിക്കവാറും എല്ലാ കാറുകൾക്കും കാറിനുള്ളിൽ ബോണറ്റ് റിലീസ് സംവിധാനം ഉണ്ടാവും. കാറിന്റെ ബോണറ്റ് തുറന്ന് ബാറ്ററി ടെർമിനലുകൾ വിച്ഛേദിക്കാം. വെള്ളം ഷോർട്ട് സർക്യൂട്ടുകൾ ഉണ്ടാക്കാതിരിക്കാൻ ഇത് ഒരു അധിക സുരക്ഷാ നടപടിയാണ്. ഇല്ലെങ്കിൽ ഇത് പിന്നീട് ഇരട്ടിപണിയാവാനും സാധ്യതയുണ്ട്. നടപടി അറിയില്ലെങ്കിൽ ഒരു മെക്കാനിക്കിനെ വിളിച്ച് ചെയ്യുപ്പിക്കുന്നതാവും ഉചിതം.

വയറിംഗിന് കേടുപാടുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം, അടുത്ത ഘട്ടം ഫ്ലൂയിഡുകൾ മാറ്റുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. എഞ്ചിൻ ഓയിൽ, ഗിയർബോക്സ് ഓയിൽ, ഡിഫറൻഷ്യൽ ഓയിൽ, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ്, ക്ലച്ച് ഫ്ലൂയിഡ് എന്നിവയാണ് മാറ്റേണ്ടത്. കൂളൻ്റും മാറ്റാൻ മറക്കേണ്ട. ഇതുചെയ്‌തില്ലെങ്കിൽ അഴുക്ക് വെള്ളം ആകസ്മികമായി സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിനും അത് കൂടുതൽ തകരാറിലേക്കും നയിച്ചേക്കാം. കൂടാതെ, എയർ ഫിൽട്ടർ മാറ്റുകയും വേണം.

FAQs
എന്റെ കാർ വെള്ളത്തിൽ മുങ്ങുകയാണെങ്കിൽ ഞാൻ എന്തുചെയ്യണം?
ശാന്തത പാലിക്കുക, പരിഭ്രാന്തരാകാതിരിക്കാൻ ഓർമ്മിക്കുക. നിങ്ങളുടെ സീറ്റ് ബെൽറ്റ് അഴിക്കുക, വിൻഡോ തുറക്കുക അല്ലെങ്കിൽ ആവശ്യമെങ്കിൽ അത് തകർക്കുക, കാറിൽ നിന്ന് നീന്തുക.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് മുമ്പ് ഞാൻ കാറിൽ വെള്ളം നിറയുന്നത് വരെ കാത്തിരിക്കണോ?
ഇല്ല, കാറിൽ വെള്ളം നിറയുന്നത് വരെ നിങ്ങൾ കാത്തിരിക്കരുത്. വേഗത്തിൽ പ്രവർത്തിക്കുക, കഴിയുന്നതും വേഗം രക്ഷപ്പെടുക.
കാർ മുങ്ങുന്ന സാഹചര്യത്തിൽ ജനലുകൾ ഉരുട്ടിയിടുകയോ തകർക്കുകയോ ചെയ്യുന്നതാണോ നല്ലത്?
ആദ്യം വിൻഡോകൾ താഴേക്ക് ഉരുട്ടാൻ ശ്രമിക്കുന്നത് നല്ലതാണ്. അത് പരാജയപ്പെടുകയാണെങ്കിൽ, ഒരു വസ്തു അല്ലെങ്കിൽ നിങ്ങളുടെ കാലുകൾ ഉപയോഗിച്ച് അവ തകർക്കുക.
മുങ്ങുന്ന കാറിൽ ഒരു വിൻഡോ തുറക്കാനോ തകർക്കാനോ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം?
ഒരു വാതിൽ തുറക്കുകയോ സൺറൂഫുകൾ പോലെയുള്ള ഏതെങ്കിലും ഓപ്പണിംഗിലൂടെ ഇഴയുകയോ പോലെ പുറത്തുകടക്കാൻ മറ്റൊരു വഴി കണ്ടെത്തുക.
മുങ്ങുന്ന കാർ അടിയന്തരാവസ്ഥയിൽ ശാന്തത പാലിക്കുന്നത് എത്ര പ്രധാനമാണ്?
പരിഭ്രാന്തി വിവേചനത്തെ തടസ്സപ്പെടുത്തുകയും സുരക്ഷിതമായി രക്ഷപ്പെടാനുള്ള നിങ്ങളുടെ സാധ്യതകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാൽ ശാന്തത പാലിക്കുന്നത് നിർണായകമാണ്.
DriveSpark Automotive

More from DriveSpark

Article Published On: Tuesday, August 22, 2023, 8:30 [IST]
English summary
Escape from sinking car this is the methods
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X