Car Accessories വില 500 രൂപയില്‍ താഴെ മാത്രം; കാറില്‍ ഉറപ്പായും വേണ്ട ആക്‌സസറികള്‍

ഇന്നത്തെ കാലത്ത് നിങ്ങള്‍ ഒരു 500 രൂപയുമായി പുറത്തേക്ക് ഇറങ്ങിയാല്‍ അത് തീരുന്ന വഴി കാണില്ല. എന്നാല്‍ നിങ്ങള്‍ ഒരു കാര്‍ ഉടമായാണെങ്കില്‍ 500 രൂപ കൊണ്ട് പലതും ചെയ്യാനാകും. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്രദവും താങ്ങാനാവുന്ന വിലയിലുള്ളതുമായ ആക്സസറികള്‍ (Car Accessories) കാറില്‍ വാങ്ങി സൂക്ഷിക്കുന്ന ശീലം ചിലര്‍ക്കുണ്ടാകും. അത് നല്ലതുമാണ്.

ഉപകാരത്തിന് വേണ്ടിയോ വണ്ടിയുടെ മൊഞ്ച് കൂട്ടാനോ വേണ്ടിയാണെങ്കിലും വിവിധ തരത്തിലുള്ള കാര്‍ ആക്‌സസറികള്‍ ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടും. ചില ഉല്‍പ്പന്നങ്ങള്‍ പെട്ടെന്ന് കേടാകുന്നതിനാല്‍ വറൈറ്റി ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ച് നോക്കാനുമാകും. മുകളില്‍ സൂചിപ്പിച്ച പോലെ 500 രൂപയാണ് നമ്മുടെ ബജറ്റ്. 500 രൂപക്കുള്ളില്‍ വാങ്ങാന്‍ സാധിക്കുന്ന ഉറപ്പായും കാറില്‍ ഉണ്ടായിരിക്കേണ്ട ചില ആക്‌സസറികള്‍ നമുക്ക് പരിചയപ്പെടാം.

top 5 car accessories under rs 500

മൈക്രോ ഫൈബര്‍ തുണി: പല കാര്‍ ഉടമകളും മൈക്രോ ഫൈബര്‍ തുണി ഇതിനോടകം വാങ്ങി ഉപയോഗിക്കുന്നുണ്ടാകും. കാറിന്റെ എക്‌സ്റ്റീരിയറും ഇന്റീരിയറും വൃത്തിയാക്കുന്നതിനുള്ള മികച്ച ആക്‌സസറിയാണ് മൈക്രോ ഫൈബര്‍ തുണി. ഇത് വളരെ സോഫ്റ്റാണ്. അതിനാല്‍ തന്നെ കാറിന്റെ ബോഡിയിലും മറ്റുമുള്ള അഴുക്ക് എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കും. ഇത് കഴുകി വീണ്ടും ഉപയോഗിക്കാന്‍ പറ്റുമെന്ന കാര്യവുണ്ട്. പരിസ്ഥിതി സൗഹൃദം കൂടിയായ മൈക്രോ ഫൈബര്‍ തുണി വാങ്ങാന്‍ വലിയ തുക ചെലവാക്കേണ്ടതില്ല.

കാര്‍ പെര്‍ഫ്യൂം: ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താന്‍ വാഹനത്തിനകത്ത് നല്ല ഒരു കാര്‍ പെര്‍ഫ്യൂം വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു നല്ല കാര്‍ പെര്‍ഫ്യൂമിന് നിങ്ങളുടെ കാറിന്റെ അകത്തളം സുഗന്ധപൂരിതവും പുതുമയാര്‍ന്നതും മനോഹരവുമാക്കി നിലനിര്‍ത്തും. നമ്മളുടെ ബജറ്റിന് ഇണങ്ങുന്ന നിരവധി നല്ല കാര്‍ പെര്‍ഫ്യൂമുകള്‍ ലഭ്യമാണ്. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സുഗന്ധം തെരഞ്ഞെടുത്ത് കാറില്‍ സൂക്ഷിക്കാം.

car fast charger

കാര്‍ ഫാസ്റ്റ് ചാര്‍ജര്‍: ഇന്നത്തെ കാലത്ത് സ്മാര്‍ട്‌ഫോണില്ലാത്ത ഒരു ലോകം പലര്‍ക്കും ചിന്തിക്കാന്‍ കൂടി സാധിക്കില്ല. യാത്രക്കിടെ ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നമുക്ക് ഇന്നുണ്ട്. യാത്രക്കിടെ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ വേഗത്തിലും കാര്യക്ഷമമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു ആക്സസറിയാണ് കാര്‍ ഫാസ്റ്റ് ചാര്‍ജര്‍. ഇന്ന് 500 രൂപയില്‍ താഴെ വിലയില്‍ കാര്‍ ഫാസ്റ്റ് ചാര്‍ജര്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങാന്‍ സാധിക്കും.

കാര്‍ ബിന്‍: ഡ്രൈവിംഗ് അനുഭവത്തെ സ്വാധീനിക്കുന്ന മറ്റൊരു കാര്യമാണ് അകത്തളത്തിലെ വൃത്തി. നിങ്ങളുടെ കാര്‍ വൃത്തിയിലും ചിട്ടയിലും സൂക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ആക്‌സസറിയാണ് കാര്‍ ബിന്‍. നിങ്ങളുടെ കാറിന്റെ ഇന്റീരിയര്‍ അലങ്കോലപ്പെടുത്തുന്ന ചവറുകള്‍, റാപ്പറുകള്‍ അല്ലെങ്കില്‍ മറ്റ് ആവശ്യമില്ലാത്ത സാധനങ്ങള്‍ എന്നിവ മാറ്റിവെക്കാന്‍ വേണ്ടി ഇത് ഉപയോഗപ്പെടുത്താം. ഡോര്‍ പോക്കറ്റിലോ ഡാഷ്ബോര്‍ഡിലോ ഇത് ഘടിപ്പിക്കാന്‍ സാധിക്കും. 500 രൂപയില്‍ താഴെ വില നല്‍കിയാല്‍ മതിയാകും ഇതിന്.

wd40

WD40: കാറുകളില്‍ ഉണ്ടായിരിക്കേണ്ട ഒരു സംഗതിയാണ് WD40. ഇത് ഒരു മള്‍ട്ടിപര്‍പ്പസ് ലൂബ്രിക്കന്റും ക്ലീനറും ആണ്. കാറുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നതിനാല്‍ ഇതിന്റെ ഗുണം ചില്ലറയല്ല. ടൈറ്റായ ബോള്‍ട്ടുകള്‍ അഴിക്കാന്‍ ഇത് ഏറെ സഹായകമാണ്. തുരുമ്പെടുക്കുന്നത് തടയാനും പശ നീക്കം ചെയ്യാനും ഇത് ഉപകാരപ്പെടും. ഇതുപോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍ബന്ധമായും കാറില്‍ ഉണ്ടായിരിക്കുന്നത് ഏറെ ഗുണകരമാണ്. 500 രൂപയില്‍ താഴെ വിലയില്‍ ഇത് വാങ്ങാം.

തുടക്കത്തില്‍ പറഞ്ഞ പോലെ 500 രൂപ പലര്‍ക്കും വലിയ തുകയായി തോന്നില്ല. എന്നാല്‍ ഈ വിലക്ക് ലഭിക്കുന്ന ആക്‌സസറികള്‍ക്ക് കാറില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. ഇന്ന് അത്യാവശ്യമായ കാര്‍ ഫാസ്റ്റ് ചാര്‍ജര്‍ മുതല്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കാര്യങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. ഈ ആക്‌സസറികള്‍ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല, മറിച്ച് അവ യാത്രകള്‍ കൂടുതല്‍ മനോഹരവും ആസ്വാദ്യകരവുമാക്കും. അതിനാല്‍ ഇവ വാങ്ങാന്‍ ഒരു 500 രൂപ കണ്ണുംപൂട്ടി ചെലവാക്കാം.

More from DriveSpark

Article Published On: Tuesday, April 25, 2023, 11:06 [IST]
English summary
Essential car accessories under rs 500 microfiber cloth to fast charger
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X