സുരക്ഷയല്ലേ എല്ലാം... കാറില്‍ ഉറപ്പായും വേണ്ട സേഫ്റ്റി ഫീച്ചറുകള്‍

നമ്മുടെ രാജ്യത്ത് ഓരോ ദിവസവും റോഡില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം കൂടുകയാണ്. അതിനാല്‍ തന്നെ ഒരാള്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ സുരക്ഷക്ക് നല്ല പ്രാധാന്യം നല്‍കുന്നു. NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറുകള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന പോപ്പുലാരിറ്റി ഇതിന് അടിവരയിടുന്നു. അതിനാല്‍ തന്നെ കാര്‍ നിര്‍മാതാക്കള്‍ കാര്‍ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ സേഫ്റ്റി ഫീച്ചറുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ കാരണം.

പണ്ടുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി ജനങ്ങള്‍ സേഫ്റ്റിക്ക് വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് കണ്ടറിഞ്ഞാണ് വാഹന നിര്‍മാതാക്കളുടെ നീക്കങ്ങള്‍. നിങ്ങള്‍ ഇപ്പോള്‍ അല്ലെങ്കില്‍ ഭാവിയില്‍ ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന ആളാണെങ്കില്‍ ഇത്തരം സേഫ്റ്റി ഫീച്ചറുകളെ കുറിച്ച് ഉറപ്പായും അറിഞ്ഞിരിക്കണം. ഒരു കാറില്‍ ഉണ്ടായിരിക്കേണ്ട സുപ്രധാന സേഫ്റ്റി ഫീച്ചറുകള്‍ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

seatbelt

സീറ്റ് ബെല്‍റ്റ്: നമുക്കെല്ലാവര്‍ക്കും അറിയാവുന്ന സീറ്റ്‌ബെല്‍റ്റാണ് പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നത്. സീറ്റ്‌ബെല്‍റ്റുകള്‍ കാറിലെ നിര്‍ണായക സേഫ്റ്റി ഫീച്ചറാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. വാഹനാപകടങ്ങളില്‍ ഗുരുതരമായ പരിക്കുകള്‍ ഒഴിവാക്കാന്‍ പറ്റുന്ന ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ ഫീച്ചറാണിത്. അപകടങ്ങളുടെയോ കൂട്ടിയിടിയുടെയോ സമയത്ത് യാത്രക്കാരെ മറ്റ് കാര്‍ ഭാഗങ്ങളില്‍ ഇടിച്ചുണ്ടാകുന്ന പരിക്കുകളില്‍ നിന്നും മുന്നോട്ട് എടുത്തെറിയപ്പെടുമ്പോള്‍ ഉണ്ടായേക്കാവുന്ന അത്യാഹിതങ്ങളില്‍ നിന്നും സീറ്റ്‌ബെല്‍റ്റ് തടയുന്നു.

കാറിന്റെ മുന്‍സീറ്റിലായാലും പിന്‍സീറ്റിലായാലും സ്റ്റാര്‍ട്ട് ചെയ്യുന്നതിനള മുമ്പ് സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത് ഒരു നല്ല ശീലമാണ്. ഒപ്പം എല്ലാ യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പ് വരുത്തുക. സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ എയര്‍ബാഗ് അടക്കമുള്ള ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. അതിനാല്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്.

airbags

എയര്‍ബാഗുകള്‍: അപകട വേളകളില്‍ പരിക്കുകളില്‍ നിന്ന് തടയുന്നതോടൊപ്പം ജീവന്‍ രക്ഷിക്കുന്ന സുരക്ഷ സവിശേഷതയാണ് എയര്‍ബാഗുകള്‍്. അപകടസമയത്ത് തല്‍ക്ഷണം വിന്യസിക്കുന്ന തരത്തിലാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ കാറുകളില്‍ ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍: കാറുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മറ്റൊരു സേഫ്റ്റി ഫീച്ചറാണ് ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ അഥവാ ESC. പെട്ടെന്നുള്ള തിരിവുകളും വഴുവഴുപ്പുള്ള റോഡുകളും പോലുള്ള വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ വാഹന നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി കണ്‍ട്രോള്‍ അഥവാ ESC.

എയര്‍ബാഗുകള്‍ക്ക് ശേഷം ഇലക്ട്രോണിക് സംവിധാനമായ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റം (SCS) കൂടുതല്‍ പ്രചാരം നേടിയൊരു സവിശേഷതയാണ്. കാറിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ സെന്‍സറുകള്‍ ഉപയോഗിക്കുകയും നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ടെത്തിയാല്‍ വീലുകളില്‍ യാന്ത്രികമായി ബ്രേക്ക് പ്രയോഗിച്ച് സ്വയം ഇടപെടുകയും ചെയ്യുന്നൊരു സവിശേഷതയാണ് ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി കണ്‍ട്രോള്‍. ട്രാക്ഷന്‍ ( സ്‌കിഡിംഗ് ) കണ്ടെത്തി വാഹനത്തിന്റെ സ്ഥിരത മെച്ചപ്പെടുത്തുന്നൊരു സംവിധാനമാണ് ESC.

ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം: എബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സംവിധാനം ഏറെ നാളായി ഉപയോഗത്തിലുണ്ട്. ഇത് ഏറ്റവും നിര്‍ണായകമായ സുരക്ഷ ഫീച്ചറുകളില്‍ ഒന്നായി ഇന്നും തുടരുന്നു. ഹാര്‍ഡ് ബ്രേക്കിംഗ് സമയത്ത് കാറിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ എബിഎസ് ഡ്രൈവറെ സഹായിക്കുന്നു. സ്റ്റോപ്പിംഗ് ഡിസ്റ്റന്‍സ് കുറക്കുകയും വാഹനം തെന്നിമാറുവാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നുണ്ട് എബിഎസ്. അതിനാല്‍ തന്നെ ഇത് വളരെ സുപ്രധാനമായ സേഫ്റ്റി ഫീച്ചറാണ്.

blind spot warning system

ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്: അടുത്ത കാലത്ത് ഹിറ്റായ സേഫ്റ്റി ഫീച്ചറുകളിൽ ഒന്നാണ് ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്. സെന്‍സറുകളുടെ സഹായത്തോടെ ഡ്രൈവറുടെ ബ്ലൈന്‍ഡ് സ്‌പോട്ടുകളിലെ മറ്റ് വാഹനങ്ങളോ വസ്തുക്കളോ കണ്ടെത്തുന്നു. ശേഷം വിഷ്വലായോ ശബ്ദങ്ങളിലൂടെയോ ഇതിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതാണ് സംവിധാനം. ബ്ലൈന്‍ഡ് സ്‌പോട്ടിലെ വാഹനം ശ്രദ്ധയില്‍ പെടാതെ വാഹനം തിരിക്കുകയോ ലെയ്ന്‍ മാറുകയോ ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ തടയാന്‍ ഉപകാരപ്രദമാണ്. ഇരുചക്രവാഹനങ്ങള്‍ ഏറെയുള്ള ഇന്ത്യന്‍ നിരത്തുകളില്‍ സഹായകരമാണ് ഈ ഫീച്ചര്‍.

ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിംഗ്: സിഗ്‌നല്‍ നല്‍കാതെ ലെയിനില്‍ നിന്ന് പുറത്തേക്ക് നീങ്ങുമ്പോള്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് ലെയ്ന്‍ ഡിപാര്‍ചര്‍ വാണിംഗ്. ക്യാമറകളുടെയും സെന്‍സറുകളുടെയും സഹായത്തോടെ ലെയ്ന്‍ മാര്‍ക്കിംഗുകള്‍ കണ്ടെത്തി വാഹനം ലെയ്‌നില്‍ നിന്ന് പുറത്തേക്ക് നീങ്ങുമ്പോള്‍ ഓഡിയോ/വിഷ്വല്‍ വാണിംഗുകള്‍ ഡ്രൈവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.

ഇന്ന് നമ്മുടെ നാട്ടിലും എക്‌സ്പ്രസ് ഹൈവേകള്‍ വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ ഈ സേഫ്റ്റി ഫീച്ചര്‍ ഏറെ സഹായകമാണ്. നിങ്ങള്‍ കാര്‍ വാങ്ങുമ്പോള്‍ സേഫ്റ്റിക്ക് മുന്‍ഗണന കൊടുക്കുന്നത് നല്ലതാണ്. മുകളില്‍ പറഞ്ഞ സേഫ്റ്റി ഫീച്ചറുകള്‍ ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നു. സേഫ്റ്റി ഫീച്ചർ മാത്രം ഉണ്ടായിട്ട് കാര്യമില്ല സീറ്റ്ബെൽറ്റ് പോലുള്ള കാര്യങ്ങൾ ധരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ശരിയായി പിന്തുടരുകയും ചെയ്യുക.

More from DriveSpark

Article Published On: Thursday, April 27, 2023, 19:05 [IST]
English summary
Essential safety features in cars to ensure passenger safety
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X