പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

അടുത്ത 5 വർഷത്തിനുള്ളിൽ പെട്രോൾ അവസാനിക്കുമെന്നും എഥനോൾ ഇന്ധനത്തിന് ഊന്നൽ നൽകണമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഭാവിയിലെ വാഹനങ്ങളിൽ പരമ്പരാഗത പെട്രോളിന് പകരം വയ്ക്കുന്നത് ബയോ-എഥനോൾ കലർന്ന പെട്രോളാണ്.

പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി വിപണിയിലേക്ക് എത്തുന്നുണ്ട്. എന്നാലും അതിനുമപ്പുറം ഫ്‌ളെക്‌സ്-ഫ്യുവൽ എഞ്ചിനുകൾ നിർമ്മിക്കാനും ഭാവിയിലെ വാഹനങ്ങളിൽ പരമ്പരാഗത ഐസി എഞ്ചിനുകൾ മാറ്റാനും മന്ത്രി വാഹന നിർമാതാക്കളോട് പറഞ്ഞിരിക്കുകയാണ്

പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

എന്താണ് എഥനോൾ. അത് പെട്രോളിന് പകരം വയ്ക്കാൻ സാധിക്കുന്നതാണോ. ഇങ്ങനെ കുറേ സംശയങ്ങൾ നമ്മൾ എല്ലാവരുടേയും മനസിൽ ഉയരാം. അങ്ങനെ ഉളള സംശയങ്ങൾക്ക് ഉളള ഉത്തരമാണിവിടെ പങ്ക് വയ്ക്കുന്നത്.

പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

എന്താണ് എഥനോൾ?

എഥനോൾ അല്ലെങ്കിൽ എഥൈൽ ആൽക്കഹോൾ സാധാരണയായി ഒരു ആൽക്കഹോൾ ആയി ഉപയോഗിക്കുന്നു, ഇത് ഒരു ജൈവ രാസ സംയുക്തമാണ്. എന്നിരുന്നാലും, പെട്രോൾ, ഡീസൽ എന്നിവയേക്കാൾ ഉയർന്ന ഒക്ടേൻ സംഖ്യയും കുറഞ്ഞ പുറന്തള്ളലും പോലെയുള്ള ഗുണം കൊണ്ട് ഇതിനെ മികച്ച ഇന്ധനമാക്കി മാറ്റുന്നു.

പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

പെട്രോളുമായി കലർന്ന ഇന്ധനമായി വാഹനങ്ങളിൽ എഥനോൾ ഉപയോഗിക്കുന്നു, ഇത് പല രാജ്യങ്ങളിലും ഉപയോഗത്തിലുളള ഇന്ധനമാണ്. ഇന്ത്യയിലും ഇന്ധന പമ്പുകൾ വഴി എഥനോൾ കലർന്ന പെട്രോൾ വിൽക്കുന്നു, കുറച്ച് വാഹനങ്ങൾ ഇതിനകം എഥനോൾ ഇന്ധമായി ഉപയോഗിക്കുന്നുമുണ്ട്

പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

ഇന്ധനത്തിൽ എത്രത്തോളം എഥനോൾ കലർത്തിയിട്ടുണ്ട്?

പെട്രോളുമായി എഥനോൾ കലർത്താൻ വിവിധ സാധ്യതകൾ ഉണ്ടെങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് E90 അല്ലെങ്കിൽ E85 ആണ്, അതായത് 10-15% വരെ എഥനോൾ പെട്രോളിൽ കലർത്തിയിരിക്കുന്നു, അവിടെ പെട്രോളിന്റെ അനുപാതം ഇന്ധനത്തിന്റെ പേര് നിർവചിക്കുന്നു.

പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

ഉദാഹരണത്തിന്, E90 90% പെട്രോളും 10% എഥനോൾ കലർന്ന ഇന്ധനവും ആയി മാറുന്നു. നിലവിൽ ഇന്ത്യൻ ഇന്ധന പമ്പുകൾ ഇ90, ഇ95 എന്നിവ കലർന്ന ഇന്ധനങ്ങളാണ് രാജ്യത്ത് വിൽക്കുന്നത്.

പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും എഥനോൾ ഇന്ധനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്, യുഎസും ബ്രസീലും പോലുള്ള രാജ്യങ്ങൾ 30% വരെ മിശ്രിത ഇന്ധനം വിൽക്കുന്നു, അതായത് E70-E75 എന്ന മിശ്രിതം ഈ രാജ്യങ്ങളിലാണ് വിൽക്കുന്നത്. ഇന്ധനത്തിന്റെ മിശ്രിതം 2 ശതമാനം എന്ന അനുപാതത്തിലായിരുന്നു ആരംഭിച്ചത്, എന്നാൽ അത് വരുംകാലത്ത് 10 ശതമാനമാക്കാനുളള ലക്ഷ്യത്തിലാണ്

പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

2023 ഏപ്രിലോടെ രാജ്യത്തെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20% എഥനോൾ കലർന്ന പെട്രോൾ ലഭ്യമാകുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ പറഞ്ഞിരുന്നു.

പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

എഥനോൾ കലർന്ന ഇന്ധനത്തിന്റെ പ്രയോജനങ്ങൾ?

ഇലക്ട്രിക്, ഹൈഡ്രജൻ പോലുള്ള സീറോ എമിഷൻ വാഹനങ്ങൾ ICE വാഹനങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ മെക്കാനിസം ആണെങ്കിലും ധാരാളം നിക്ഷേപം ആവശ്യമാണെങ്കിലും, എഥനോൾ കലർന്ന ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് നിലവിലുള്ള പെട്രോൾ എഞ്ചിനുകളിൽ വളരെ കുറച്ച് പരിഷ്‌ക്കരണം മാത്രമേ ആവശ്യമുള്ളൂ.

പെട്രോളും ഡീസലും പോട്ടെ; ഇനി ഏഥനോൾ വരട്ടെ

കൂടാതെ, എഥനോൾ പെട്രോളിനേക്കാൾ വില കുറവാണ്, കൂടാതെ റീയൂസ് ചെയ്യാവുന്ന ഊർജ്ജ സ്രോതസ്സുമാണ്. എഥനോളിന്റെ വില ലിറ്ററിന് ഏകദേശം 61 രൂപയാണ്, ഇപ്പോൾ വിലകൂടിയ പെട്രോളിൽ കലക്കിയാൽ വില കുറയും.

Article Published On: Friday, July 8, 2022, 19:23 [IST]
English summary
Ethanol blended petrol will replace petrol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X