പെട്രോളില്‍ 30% എഥനോള്‍ കലര്‍ത്താമെന്ന് കേന്ദ്രത്തോട് ഉല്‍പ്പാദകര്‍; കലക്കുവെള്ളത്തിലെ മീന്‍പിടുത്തമോ?

എഥനോള്‍ (Ethanol) കലര്‍ത്തിയ പെട്രോളും അത് പഴയ വാഹനങ്ങളില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള തകരാറുകളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്തിന് ഗുണകരമാകുമെന്ന് ഓള്‍ ഇന്ത്യ ഡിസ്റ്റിലറേഴ്‌സ് അസോസിയേഷന്‍. രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനായി പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ തോത് 20 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഘട്ടംഘട്ടമായി ഉയര്‍ത്തണമെന്ന് AIDA കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പെട്രോളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കലര്‍ത്താന്‍ തങ്ങള്‍ സജ്ജമാണെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്തില്‍ AIDA ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഭാരതി ബാലാജി വ്യക്തമാക്കി. 2025-ഓടെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുക എന്ന സര്‍ക്കാര്‍ ലക്ഷ്യം വിചാരിച്ചതിലും നേരത്തെ കൈവരിക്കാന്‍ സാധിച്ചിരുന്നു.

ethanol

നിലവില്‍ E20 ടാര്‍ഗറ്റ് താണ്ടി മുന്നോട്ട് പോകാന്‍ രാജ്യം തയാറാണെന്നും ഇത് വിദേശനാണ്യം ലാഭിക്കാന്‍ സഹായിക്കുമെന്നും അസോസിയേഷന്‍ അധികൃതര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എഥനോള്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് വഴി അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിതരണത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തടസങ്ങളെ അതിജീവിക്കാന്‍ സാധിക്കും. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും കാര്‍ബണ്‍ ഉദ്വമനം നിയന്ത്രിക്കുന്നതിനുമാണ് എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്.

കരിമ്പ്, ചോളം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ നിര്‍മ്മിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്കും നല്ല വില ലഭിക്കുന്നതും എഥനോള്‍ കലര്‍ത്തിയ ഇന്ധനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാനുള്ള മറ്റൊരു കാരണമാണ്. എഥനോള്‍ മിശ്രിതത്തിന്റെ അളവ് 20-ല്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്തണമെന്നതാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. ഇതിനായി രാജ്യത്തെ വാഹനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

e20 petrol

ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലുള്ളതിന് സമാനമായി 100 ശതമാനം എഥനോളില്‍ ഓടുന്ന ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ ഇന്ത്യയിലും വ്യാപകമാക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ശുപാര്‍ശകളില്‍ ഒന്ന്. ഇതുവഴി പെട്രോള്‍ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. വാഹനങ്ങള്‍ക്ക് പുറമെ പാചക ആവശ്യങ്ങള്‍ക്കായി എഥനോള്‍ അടിസ്ഥാനമാക്കിയുള്ള സ്റ്റൗ പ്രോത്സാഹിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കായി എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നത് വഴി വീടുകളില്‍ നിന്നുള്ള വായു മലിനീകരണം കുറയ്ക്കാന്‍ സാധിക്കും.

സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ ഒരു ബദല്‍ മാര്‍ഗമായി ഇതിനെ കാണാമെന്നും അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.ഡീസലിലും എഥനോള്‍ കലര്‍ത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും AIDA കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഡീസലില്‍ എഥനോള്‍ കലര്‍ത്തുന്നത് വിജയകരമായാല്‍ ലോജിസ്റ്റിക്‌സ് മേഖലയിലെ ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ഒരുക്കാനും സാധിക്കും.

e20 petrol

വിപണി വൈവിധ്യവല്‍ക്കരിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നാണ് എഥനോള്‍ ഉല്‍പ്പാദകര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ ഇന്ത്യയുടെ വാര്‍ഷിക എഥനോള്‍ ഉല്‍പ്പാദന ശേഷി 2,000 കോടി ലിറ്ററാണ്. രാജ്യത്തുടനീളം 380-ലധികം ഡിസ്റ്റിലറികള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ, പുതിയ 33 പ്ലാന്റുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. ആവശ്യമായ അളവില്‍ എഥനോള്‍ വിതരണം ചെയ്യാന്‍ രാജ്യത്തെ ഉല്‍പ്പാദന മേഖല സജ്ജമാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുത്താല്‍ എഞ്ചിനുകളില്‍ ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ വരുത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകും. ഇന്ധനക്ഷമതയും പെര്‍ഫോമന്‍സും നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ 30 ശതമാനം എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടന്നുവരികയാണ്. ഇന്ധന പ്രതിസന്ധി മറികടക്കാന്‍ പെട്രോളില്‍ എഥനോള്‍ തോത് വര്‍ദ്ധിപ്പിക്കുന്നത് ഗുണകരമാണോ?. അതോ എഥനോള്‍ നിര്‍മാതാക്കള്‍ കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണേ?. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Tuesday, March 24, 2026, 18:00 [IST]
English summary
Ethanol industry proposal centre increase blending target 30 percent west asia crisis
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X