ഈ വഴിക്ക് നോ എൻട്രി; പെട്രോൾ ഡീസൽ കാറുകളോട് 'NO' പറഞ്ഞ് ഈ ആഫ്രിക്കൻ രാജ്യം
ആഫ്രിക്കൻ രാജ്യമായ എത്യോപ്യ സീറോ എമിഷനേക്കുള്ള പദ്ധതികളുമായി മുന്നേറുകയാണ്. ഇലക്‌ട്രിക് വാഹനങ്ങളല്ലാതെ മറ്റ് യാതൊരുവിധ വാഹനങ്ങൾക്ക് എത്യോപ്യയിൽ പ്രവേശിക്കാൻ കഴിയില്ല എന്ന് ഒരു തീരുമാനം എടുത്തിരിക്കുന്നതായി രാജ്യത്തിൻ്റെ ട്രാൻസ്പോർട്ട് & ലോജിസ്റ്റിക്സ് മന്ത്രി അലെമു സിം ജനുവരി 30 -ന് പ്രഖ്യാപിച്ചു.
പരിമിതമായ വിദേശ വിനിമയ സ്രോതസ്സുകൾ കാരണം എത്യോപ്യയ്ക്ക് പെട്രോൾ ഇറക്കുമതി ചെയ്യാൻ കഴിയാത്തതാണ് ഈ തീരുമാനത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന്, എന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരമൊരു നയം പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി എത്യോപ്യ മാറിയിരിക്കുകയാണ്. ഈ നീക്കം വികസ്വര ആഫ്രിക്കൻ രാഷ്ട്രത്തെ പല യൂറോപ്യൻ രാജ്യങ്ങളെക്കാളും ഒരു പടി മുന്നിലാക്കി മാറ്റിയിരിക്കുകയാണ്.

കൂടാതെ സീറോ എമിഷൻ മൊബിലിറ്റി എന്ന ഇന്ത്യയുടെ ലക്ഷ്യം പോലും ഇതോടെ എത്യോപ്യ മറികടക്കുന്നു എന്നതാണ് വാസ്തവം. എന്നിരുന്നാലും, പുതിയ നയം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് ഇതുവരെ വ്യക്തമല്ല, കൂടാതെ വിദേശത്ത് നിന്ന് കടത്തിവിടുന്ന വാഹനങ്ങളും ഇതിന് വിധേയമാണോ എന്നും വ്യക്തമാക്കുന്നില്ല.
കൂടാതെ, ഇതിനകം തന്നെ പ്രാദേശിക അസംബ്ലി പ്ലാൻ്റുകൾ ഉള്ളതും ICE (ഇൻ്റേണൽ കംബസ്‌ഷൻ എഞ്ചിൻ) വാഹനങ്ങളും ഇവികളും നിർമ്മിക്കുന്നതുമായ ഹ്യുണ്ടായി, നിസാൻ, ഇസൂസു, ലഡ, ഫോക്‌സ്‌വാഗൺ തുടങ്ങിയ കാർ നിർമ്മാതാക്കളെ ഇത് ബാധിക്കുമോ എന്നതും അധികാരികൾ വ്യക്തമാക്കിയിട്ടില്ല. ഈ നിർമ്മാതാക്കളിൽ ഭൂരിഭാഗവും രാജ്യത്തേക്ക് കിറ്റുകൾ ഇറക്കുമതി ചെയ്യുകയും അതത് സംയുക്ത സംരംഭ സൗകര്യങ്ങളിൽ അവ അസംബിൾ ചെയ്യുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷം ഫോസിൽ ഫ്യുവൽ ഇറക്കുമതിക്കായി രാജ്യം ഏകദേശം 6 ബില്യൺ ഡോളർ (ഏകദേശം 49,800 കോടി രൂപ) ചെലവഴിച്ചു, അതിനാൽ ഈ നീക്കം ഇറക്കുമതി ചെയ്ത ഫ്യുവലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം, എത്യോപ്യ അതിൻ്റെ എനർജി ഇൻഫ്രാസക്ച്ചർ സൗകര്യങ്ങളിൽ, പ്രത്യേകിച്ച്, പുനരുപയോഗ സ്രോതസ്സുകളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്.
കുറഞ്ഞ വരുമാനം, അവികസിത കാർ ലോൺ സംവിധാനം, ഉയർന്നുവരുന്ന ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെയുള്ള പ്രധാന തടസ്സങ്ങൾ ഉണ്ടെങ്കിലും, ICE വാഹനങ്ങളെ അപേക്ഷിച്ച് ഇവികൾ പ്രവർത്തിപ്പിക്കുന്നത് ചെലവ് കുറഞ്ഞതും എളുപ്പവുമാണ് എന്ന് എത്യോപ്യൻ മന്ത്രി പറയുന്നു. വിദേശ കറൻസിയുടെ ക്ഷാമം മൂലം എണ്ണയും മറ്റ് അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള രാജ്യത്തിൻ്റെ കഴിവ് കൂടുതൽ വഷളായിരിക്കുകയാണ്.

എത്യോപ്യയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കപ്പെടുന്നു, വീണ്ടും, ഫ്യുവലിനേക്കാൾ വൈദ്യുതിയുടെ വില കുറവാണ് എന്ന് സൈം അഭിപ്രായപ്പെട്ടു. ഗ്രീൻ ഡെവലപ്മെന്റിനെ പിന്തുണയ്ക്കുന്ന രാജ്യമാണ് എത്യോപ്യ, അതിനായി കഠിനാധ്വാനം ചെയ്യുന്ന രാജ്യമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 -ൽ, കുറഞ്ഞത് 4,800 ഇലക്ട്രിക് ബസുകളും 1,48,000 ഇലക്ട്രിക് കാറുകളും ഇറക്കുമതി ചെയ്യുന്നതിനും ഇവികളുടെ വാറ്റ്, സർടാക്സ്, എക്സൈസ് നികുതി എന്നിവ കുറയ്ക്കുന്നതിനുമുള്ള പത്ത് വർഷത്തെ പദ്ധതി മന്ത്രാലയം നടപ്പാക്കിയിരുന്നു എന്നതും വളരെ ശ്രദ്ധേയമാണ്.
2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 326.3 ദശലക്ഷം രജിസ്റ്റർ ചെയ്ത കാറുകളുണ്ടായിരുന്ന സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ രജിസ്റ്റർ ചെയ്ത കാറുകളുടെ ആകെ മൊത്തം എണ്ണം ഏകദേശം 1.2 ദശലക്ഷം മാത്രമുള്ള ഒരു രാജ്യത്ത്, ICE മോഡലുകളിൽ നിന്ന് ഇവികളിലേക്ക് മാറുന്നത് വളരെ എളുപ്പമായിരിക്കും.

വാസ്തവത്തിൽ, 1.2 കോടിയിലധികം ജനസംഖ്യയുള്ള (ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാഷ്ട്രമാണ് എത്യോപ്യ) ഉയർന്ന് വരുന്ന ഒരു മിഡിൽ ക്ലാസാണ് ഇവിടെ കൂടുതലായി ഉള്ളത് എന്നത് കണക്കിലെടുക്കുമ്പോൾ, ഇവി ബ്രാൻഡുകൾക്ക് പ്രാദേശിക വിപമിയിലേക്ക് ചുവടു വെയ്ക്കാനും വളരാനുമുള്ള സാധ്യതകൾ ഏറെയുണ്ട്.
കിഴക്കൻ ആഫ്രിക്കയിലെ ആദ്യത്തെ ഇവി നിർമ്മാണ പ്ലാൻ്റുമായി 2023 നവംബറിൽ മാത്രമാണ് BYD ഇവിടുത്തെ വിപണിയിൽ പ്രവേശിച്ചത്, കൂടാതെ വിപുലമായ ഇവി മോഡൽ നിര ഉള്ളവരും വികസിപ്പിച്ചുകൊണ്ടിരിക്കുന്നവരുമായ ടാറ്റ മോട്ടോർസ്, മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് പോലും എത്യോപ്യൻ വിപണിയിലെ നേട്ടത്തിലേക്ക് പ്രവേശിക്കാം.


Click it and Unblock the Notifications








