3ലക്ഷത്തിന് കിടന്നുറങ്ങി നാട്ടിലേക്ക് പറക്കാൻ ഇത്തിഹാദ്
വീടിലേത്പോലുള്ള ആഡംബരതയുള്ള കിടപ്പുമുറി ഇനി ഇത്തിഹാദിലും കാണാം, എന്നാൽ ചിലവല്പം കൂടുമെന്ന് മാത്രം. മുംബൈയ്ക്കും അബുദാബിക്കുമിടയിൽ സർവീസ് നടത്തുന്ന ഇത്തിഹാദിന്റെ എ380 വിമാനത്തലാണ് 'ദി റസിഡൻസ് ' എന്ന പേരിൽ ഈ ആഡംബര സ്യൂട്ട് ഒരുക്കിയിരിക്കുന്നത്.
ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ
എ380 ഇത്തിഹാദിന്റെ മുംബൈ-അബുദാബി സർവീസ് 2016 മെയ് 1നാണ് ആരംഭിച്ചത്. അബുദാബിയിൽ നിന്ന് പറന്നുർന്ന വിമാനം മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലിറങ്ങി. ലണ്ടൻ, സിഡ്നി, ന്യുയോർക്ക്എന്നീ രാജ്യങ്ങൾക്ക് ശേഷം ഇത്തിഹാദിന്റെ എ380 വിമാനമിറങ്ങുന്ന നാലാമത്തെ വിമാനത്താവളമായി മാറിയിരിക്കുകയാണ് മുംബൈ.

ഇത്തിഹാദിലെ ഫസ്റ്റ് ക്ലാസ് സ്യൂട്ടിനേക്കാളും അത്യാഡംബരപൂർവമായ സ്യൂട്ടാണ് റെസിഡൻസ് എന്ന പേരിൽ ഒരുക്കിയിട്ടുള്ളത്.

മുംബൈയിൽ നിന്ന് അബുദാബിയിലേക്കുള്ള ഈ പ്രതിദിന സർവീസിന് 3.31 ലക്ഷം രൂപയോളം വരും. മുംബൈയിൽ നിന്ന് 200മിനിട്ട് യാത്രയാണ് അബുദാബിയിലേക്കുള്ളത്.

എന്നാലെന്താ വീട്ടിലെ സുഖസൗകര്യങ്ങൾ അനുഭവിച്ച് കൊണ്ട് മുംബൈയിൽ നിന്ന് അബുദാബിയിലേക്കൊരു യാത്രയുമാകാമല്ലോ.

രണ്ടു പേർക്ക് സുഖകരമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ് ദി റസിഡൻസിൽ ഒരുക്കിയിരിക്കുന്നത്.

രണ്ടു പേർക്കുള്ള കിടപ്പുമുറി, സ്വീകരണ മുറി, ബാത്ത്റൂം എന്നീ സൗകര്യങ്ങളാണ് സ്യൂട്ടിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യക്കാരായ 22 ക്യാബിൻ ക്രൂ മെമ്പർമാരും രണ്ട് പൈലറ്റുമാണ് വിമാനത്തിലെ ജീവനക്കാർ.

70 ബിസിനസ് സ്റ്റുഡിയോ, 415 ഇക്കോണമി സ്മാർട് സീറ്റുകൾ,ഒൻപത് ഫസ്റ്റ് അപ്പാർട്മെന്റുകൾ എന്നിവയടക്കം അഞൂറോളം യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനമാണിത്.

യുഎഇയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ഇത്തിഹാദിന്റെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കുള്ള വിമാനമാണ് എ380.

ഉടൻ തന്നെ മുംബൈയിൽ നിന്ന് ന്യൂയേർക്കിലേക്കും ലണ്ടനിലേക്കുമുള്ള സർവീസ് ആരംഭിക്കുന്നതാണ്.

മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് 25 ലക്ഷവും ലണ്ടനിലേക്ക് 17 ലക്ഷവുമായിരിക്കും യാത്രാനിരക്ക്.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

നയനാഭിരാമമായ ലാന്റിംഗ് കാഴ്ചകൾ സമ്മാനിക്കുന്ന 10 എയർപോർടുകൾ


Click it and Unblock the Notifications








