യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര

By Praseetha

2016 പോർചുഗൽ യൂറോ കപ്പ് നേടിയ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സന്തോഷത്തിന് ഇത്തവണ ഇരട്ടി മധുരം. യൂറോ ചാമ്പ്യൻഷിപ്പ് പട്ടം നേടാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിൽ താരം പുത്തൻ ബുഗാട്ടി വെയ്റോൺ സ്വന്തമാക്കിയിരിക്കുന്നു.

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

പാരീസിൽ വച്ചുനടന്ന അവസാനക്കളിയിൽ പരിക്കുമൂലം പുറത്തുപോകേണ്ടി വന്നുവെങ്കിലും തന്റെ ടീമിന് യൂറോ പട്ടം ചൂടാൻ കഴിഞ്ഞതിന്റെ സന്തോഷാധിക്യത്തിലാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ സ്വന്തമാക്കിയതെന്നാണ് റോണാൾഡോ വ്യക്തമാക്കിയത്.

 യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര

17 ലക്ഷം പൗണ്ട് ഏതാണ്ട് 15.10കോടി രൂപയോളം ചിലവാക്കിയാണ് താരം പുതിയ ബുഗാട്ടി വെയ്റോൺ സ്വന്തമാക്കിയത്.

 യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര

ലോകത്ത് ഏറ്റവുമധികം പ്രതിഫലം നേടുന്ന കായികതാരങ്ങളിൽ ഫോബ്സിന്റെ പട്ടികയിൽ നാലാം സ്ഥാനക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

 യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര

ബുഗാട്ടി വെയ്റോണിന്റെ 6.4 ഗ്രാന്റ് സ്പോർട് കറുപ്പ് നിറത്തിലുള്ള കാറാണ് താരം തിരഞ്ഞെടുത്തത്.

 യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര

ബുഗാട്ടിക്ക് പുറമെ മസെരാട്ടി ഗ്രാൻ കബ്രിയൊ, റോൾസ് റോയ്സ്, ലംബോർഗ്നി അവന്റെഡോർ, പോർഷെ 911 ടർബോ എസ് എന്നീ ആഡംബര കാറുകളും റൊണാൾഡോയുടെ ഗ്യാരേജിലെ സൂപ്പർ താരങ്ങളാണ്.

 യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര

ലോകത്തെ മികച്ച ഫുട്ബോളർക്ക് നൽകുന്ന ബാല്യൻ ഡി ഓർ പുരസ്കാരം മൂന്നു തവണ നേടിയ ക്രിസ്റ്റ്യാനോ തിക‍ഞ്ഞൊരു ആഡംബരക്കാർ പ്രേമിയാണ് എന്നത് ഈ കാർ കലക്ഷനുകളിൽ നിന്നും മനസിലാക്കാം.

 യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര

'മൃഗം വരുന്നു' എന്ന തലക്കെട്ടോടെയാണ് ക്രിസ്റ്റ്യാനോ ബുഗാട്ടി വെയ്റോണിനെ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചത്.

 യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര

മെഡിറ്ററേനിയൻ കടലിലെ ദ്വീപായ ഇബിസയിൽ ആഡംബര നൗകയിൽ വിജയാഘോഷങ്ങൾ പങ്കിട്ട് തിരിച്ചെത്തുമ്പോഴേക്കും താരത്തിന്റെ ഗ്യാരേജിൽ പുത്തൻ വെയ്റോണുമുണ്ടാകും.

 യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര

ലോകത്തിലെ ഏറ്റവും വേഗമേറിയ കാർ എന്നുവിശേഷണമുള്ള ബുഗാട്ടി വെയ്റോണിന് മണിക്കൂറിൽ 415 കിലോമീറ്ററാണ് പരമാവധി വേഗം.

More from DriveSpark

Article Published On: Thursday, July 21, 2016, 9:00 [IST]
English summary
Ronaldo Buys Bugatti Veyron Vitesse To Celebrate Portugal's Euro 2016 Win
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X