ഇനി കൂടുതൽ ഗ്രിപ്പിനായി യൂറോഗ്രിപ്പ്; റൈഡറുമാർക്ക് ഇനി ധൈര്യമായി ലോങ്ങ് ട്രിപ്പടിക്കാം
വാഹനങ്ങളെ പോലെ തന്നെ വാഹനങ്ങളിലെ ടയറുകൾ. മികച്ച ബ്രാൻഡുകളുടെ ടയറുകളാണ് വാഹനം വാങ്ങുമ്പോൾ ലഭിക്കുന്നത. അതിന് ശേഷം പലരും തങ്ങളുടെ പ്രിയ ബ്രാൻഡിന്റെ ടയർ മാറ്റി ഇടുന്നത് പതിവാണ്. ലോകത്തിലെ മികച്ച ടയറുകളുടെ ലിസ്റ്റിൽ മുന്നിൽ തന്നെയുളള ബ്രാൻഡാണ് യൂറോഗ്രിപ്പ്. ഇപ്പോഴിതാ അവർ പുതിയ രണ്ട് വേരിയൻ്റുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിൽ അവരുടെ അന്താരാഷ്ട്ര ട്രെയിൽഹൗണ്ട് ടയറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ട്രെയിൽഹൗണ്ട് ടയറുകളുടെ മോഡേൺ-ക്ലാസിക് റോഡ്‌സ്റ്ററുകൾ, സ്‌ക്രാംബ്ലറുകൾ, കഫേ റേസറുകൾ എന്നിവയ്‌ക്കുള്ള ട്രെയിൽഹൗണ്ട് SCR, ഇടത്തരം, വലിയ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്കുള്ള ടയറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇറ്റലിയിൽ നടക്കുന്ന EICMA ഓട്ടോ ഷോയിൽ ട്രെയിൽഹൗണ്ട് ടയറുകളുടെ അന്താരാഷ്ട്ര ലോഞ്ചിനെത്തുടർന്ന്, ഇന്നാണ് ഇന്ത്യയിൽ ട്രെയിൽഹൗണ്ട് ടയറുകൾ അവതരിപ്പിച്ചത്. ഇന്ത്യന്‍ വാഹനങ്ങള്‍ക്കായി ടിവിഎസ് കമ്പനി ടയറുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷത്തോളമായി. ടൂവീലര്‍ ടയര്‍ മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ ലക്ഷ്യമിട്ട് 2019-ല്‍ ടിവിഎസ് യൂറോഗ്രിപ്പ് എന്ന പേരില്‍ അവര്‍ റീബ്രാന്‍ഡ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ നിരയിലേക്ക് പുത്തൻ ചില മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

മോട്ടോർസൈക്കിൾ ടയറുകളുടെ പെർഫോമൻസും ദീർഘായുസും കണക്കിലെടുക്കുമ്പോൾ റോഡിൻ്റെ ആവശ്യങ്ങൾക്ക് അനുസൃതമായി നിൽക്കുന്ന ശരിയായ ബ്രാൻഡ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമായ കാര്യമാണ്. വ്യത്യസ്തമായ റൈഡിംഗ് അനുഭവങ്ങൾക്കും റോഡ് അവസ്ഥകൾക്കും അനുയോജ്യമായ ടയറുകളുടെ പുതിയ നിരയാണ് ടിവിഎസ് യൂറോഗ്രിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങളിൽ ഒന്നാണിത്. അമിതവേഗത കൊണ്ട് ഞങ്ങൾ അർത്ഥമാക്കുന്നത് ടയറിന്റെ റേറ്റുചെയ്ത വേഗത കവിയുക എന്നല്ല, മറിച്ച് ഓരോ റോഡിന്റെയും വേഗത പരിധിയ്ക്ക് ഉള്ളിൽ ഉറച്ചുനിൽക്കുക എന്നതാണ്. പ്രത്യേകിച്ച് കോൺക്രീറ്റ് റോഡുകളിലും ഹൈവേകളിലും. ബൈക്കിന്റെ റൈഡ് നിലവാരവും ഹാന്‍ഡ്‌ലിങ്ങിനെയും ടയറുകളുടെ അവസ്ഥ ആശ്രയിച്ചിരിക്കുന്നു.
അതിനാല്‍, ടയറുകളുടെ നല്ല നിലവാരം, വലിപ്പം, പരിപാലനം എന്നിവയില്‍ നമ്മള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ടയറുകള്‍ മോശം അവസ്ഥയിലാണെങ്കില്‍ അത് ബൈക്കിന്റെ പെര്‍ഫോമന്‍സിനെ ബാധിക്കുമെന്ന് മാത്രമല്ല അത് റൈഡര്‍ക്ക് അപകടകരം കൂടിയാണ്. ടയറുകളില്‍ ട്രെഡ്സ് എന്നറിയപ്പെടുന്ന ഗ്രോവുകള്‍ ഉണ്ട്. ഇത് ബൈക്കിനെ റോഡില്‍ ഗ്രിപ്പ് നല്‍കാന്‍ സഹായിക്കുന്നു. ബ്രേക്കിംഗ് സമയത്ത് ബൈക്കിന്റെ വേഗത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
എന്നാല്‍ ഏറെക്കാലം ഉപയോഗിക്കുന്നതിന് ശേഷം അവ നശിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ടയര്‍ നിര്‍മ്മാതാക്കള്‍ ടയര്‍ കേടാകുന്നുണ്ടോ എന്ന് കണ്ടെത്താന്‍ സൈഡ്വാളില്‍ ടയര്‍ വെയര്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നു. ടയറിന്റെ ഗാഢത പരിശോധിക്കുന്നതിനുള്ള ഒരു ലളിതമായ ഉപകരണമാണ് ട്രെഡ് ഗേജുകള്‍. മോട്ടോര്‍ സൈക്കിള്‍ ടയറിന്റെ കനം അളക്കാനും കൃത്യമായ അളവ് അറിയാനും ഇത് നിങ്ങളെ സഹായിക്കുന്നു.
ടയറില്‍ നിന്ന് കാറ്റ് വളരെ വേഗത്തില്‍ കുറയുകയാണെങ്കില്‍ അത് ടയര്‍ മാറ്റാനായതിന്റെ ലക്ഷണമാണ്. ടയര്‍ തകരാറ്, കാറ്റ് ഒഴിഞ്ഞ് പോകല്‍, മറഞ്ഞിരിക്കുന്ന വിള്ളലുകള്‍ എന്നിങ്ങനെ പല കാരണങ്ങളുണ്ടാകാം. പഞ്ചര്‍ ഒട്ടിച്ച ശേഷവും ഇരുചക്ര വാഹനങ്ങളുടെ ടയറിലെ വായു മര്‍ദ്ദം കുറയുകയാണെങ്കില്‍ ടയര്‍ ദുര്‍ബലമായേക്കാം. അത് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.
ഷോക്ക് അബ്സോര്‍ബറുകള്‍ അല്ലെങ്കില്‍ വീല്‍ അലൈന്‍മെന്റ് പ്രശ്നങ്ങള്‍ കാരണം ടയര്‍ തേഞ്ഞ് തീരുന്ന രീതിക്ക് മാറ്റം സംഭവിച്ചക്കാം. ഇക്കാരണങ്ങളാല്‍ ടയറിന്് ക്രമരഹിതമായി തേയ്മാനം സംഭവിക്കുന്നതായി കണ്ടാല്‍ ടയര്‍ മാറ്റി ഇടണം. ടയറുകള്‍ പഴയതാകുകയും തേയ്മാനം സംഭവിക്കുകയും ചെയ്താല്‍ അവ പഞ്ചറാകാനുള്ള സാധ്യതയും കൂടുതലാണ്. ടയര്‍ ട്രെഡ് തേഞ്ഞ് തീരുന്നതിനനുസരിച്ച് ആണികള്‍, പൊട്ടിയ ഗ്ലാസ്, മെറ്റല്‍ വയര്‍ തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ടയറില്‍ തുളച്ച് കയറി എളുപ്പത്തില്‍ പഞ്ചറാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








