വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

2022 ജൂലൈ 6 മുതൽ, സാങ്കേതിക ഡാറ്റ റെക്കോർഡുചെയ്യുന്നതിന് ഒരുതരം "ബ്ലാക്ക് ബോക്സ്" യൂറോപ്യൻ വിപണിയ്ക്കായി നിശ്ചയിച്ചിട്ടുള്ള പുതിയ മോഡലുകളിൽ ഘടിപ്പിക്കാൻ വാഹന നിർമ്മാതാക്കൾ ബാധ്യസ്ഥരായിരിക്കും.

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ഒരു അപകടമുണ്ടായാൽ ഉപയോഗിക്കാൻ കഴിയുന്നവയാണിത്, എന്നാൽ എന്തെല്ലാം ഡാറ്റയാണ് ഇതിൽ ഉൾപ്പെടുന്നത്, ആർക്കാണ് ഇതിലേക്ക് ആക്സ്സുള്ളത്?

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രശസ്തമായ "ബ്ലാക്ക് ബോക്സുകൾക്ക്" സമാനമായി എല്ലാ പുതിയ കാറുകളും പുതിയ ഡാറ്റ റെക്കോർഡിംഗ് സംവിധാനങ്ങൾ ഘടിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ ഉദ്ദേശിക്കുന്നു.

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ആഘാദങ്ങൾക്കോ കൊളീഷനുകൾക്കോ മുമ്പുള്ള സെക്കന്റുകളുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക ഡാറ്റകളുടെ ഒരു കൂട്ടം ആക്‌സസ് നേടുക എന്നതാണ് ആശയം.

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

എല്ലാ വിഭാഗത്തിലുമുള്ള കാറുകൾക്കും (പാസഞ്ചർ കാറുകൾക്കും യൂട്ടിലിറ്റി വാഹനങ്ങൾക്കും) ഇത് ബാധകമാണ്, പക്ഷേ ഇതുവരെ ഇരുചക്ര മോട്ടോർ വാഹനങ്ങൾക്ക് ഇത് ബാധകമാക്കിയിട്ടില്ല.

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ആവശ്യമുള്ളപ്പോൾ ഈ ഡാറ്റ ആക്‌സസ് ചെയ്യാൻ നിയമ നിർവഹണ ഉദ്യോഗസ്ഥർക്ക് മാത്രമേ അധികാരമുള്ളൂ, ഇൻഷുറൻസ് കമ്പനികൾ ആക്സസ് ലഭിക്കില്ല.

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

വാഹനത്തിന്റെ വേഗത, ബ്രേക്കിംഗ്, സ്റ്റിയറിംഗ് വീൽ ആംഗിൾ, റോഡിലെ ചായ്‌വ്, സീറ്റ് ബെൽറ്റുകൾ മുതൽ ആരംഭിക്കുന്ന വാഹനത്തിന്റെ വിവിധ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

വാഹനത്തിന്റെ കൃത്യമായ തരം തിരിച്ചറിയുന്നതിനും ആശങ്കാജനകമായ സംഭവങ്ങളെക്കുറിച്ച് നിർമ്മാതാക്കൾക്ക് ഫീഡ്‌ബാക്ക് നൽകുന്നതിനും ഈ സംവിധാനം സഹായിക്കും.

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

എല്ലാ ഡാറ്റയും അനോണിമൈസ്ഡായിരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിൽ വാഹന തിരിച്ചറിയൽ നമ്പറോ വാഹന ഉടമയെ തിരിച്ചറിയാൻ കഴിയുന്ന മറ്റേതെങ്കിലും വിവരങ്ങളോ ഉൾപ്പെടില്ല.

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഫ്ലൈറ്റ് റെക്കോർഡറുകളിൽ നിന്ന് വ്യത്യസ്തമായി, കോക്ക്പിറ്റ് സംഭാഷണങ്ങളൊന്നും റെക്കോർഡുചെയ്യില്ല എന്നതും ശ്രദ്ധേയമാണ്!

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ഈ സിസ്റ്റം സ്വിച്ച് ഓഫ് ചെയ്യാൻ കഴിയില്ല, വാഹനം ചലിക്കുമ്പോൾ തന്നെ തുടർച്ചയായി പ്രവർത്തിക്കും. എന്നിരുന്നാലും, കൂട്ടിയിടികൾക്ക് മുമ്പും ശേഷവുമുള്ള നിമിഷങ്ങൾ ഒഴികെ ബാക്കി സമയങ്ങളിൽ റെക്കോർഡുചെയ്‌ത ഡാറ്റ പുതിയ ഡാറ്റ ഉപയോഗിച്ച് നിരന്തരം ഓവർറൈറ്റ് ചെയ്യപ്പെടും.

വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

യുഎസ്എ, കൊറിയ, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സമാനമായ സംവിധാനങ്ങൾ ഇതിനകം നിലവിലുണ്ട്.

Most Read Articles

Malayalam
English summary
Europe To Make Black Boxes Mandatory In Cars From 2022 July. Read in Malayalam.
Story first published: Friday, May 28, 2021, 17:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X